എൽഎംബി ഹോട്ടൽ
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഹോട്ടൽ, ഭക്ഷണശാല, മിഠായി കടയാണ് എൽഎംബി ഹോട്ടൽ എന്ന പേരിൽ അറിയപ്പെടുന്ന ലക്ഷ്മി മിസ്തൻ ഭാന്ദർ ഹോട്ടൽ. 1954-ൽ സ്ഥാപിക്കപ്പെട്ട ഈ ഹോട്ടൽ ഡൌൺടൌൺ ജയ്പൂരിലെ ജൌഹരി ബസാറിലാണ് സ്ഥിതിചെയ്യുന്നത്. [1] രാജസ്ഥാൻ സംസ്ഥാനത്തെ ആദ്യ ത്രീ സ്റ്റാർ ഹോട്ടലാണ് എൽഎംബി ഹോട്ടൽ. [2] ഇന്ന് ഹോട്ടലിലെ ഭക്ഷണശാലയും മിഠായി കടയും വളരെ പ്രശസ്തമാണ്, പനീർ ഘേവാർ, സ്വീറ്റ് ലസ്സി, കൂടാതെ പലഹാരങ്ങളായ സമോസ, ചാറ്റ്, ആലൂ ടിക്കി എന്നിവ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. [3][4][5]
വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ. രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയാണ് രാജസ്ഥാൻറെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. ജയ്‌പൂരാണു തലസ്ഥാനം.
ചരിത്രം
തിരുത്തുകഅംബർ ഭരിച്ചിരുന്ന മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ 1727-ൽ പുതിയ തലസ്ഥാന നഗരമായി ജയ്പൂർ സ്ഥാപിച്ചപ്പോൾ, പുതുതായി പണിത നഗരത്തിലേക്ക് അദ്ദേഹം സമീപ നഗരങ്ങളിൽനിന്നും കച്ചവടക്കാരേയും കലാകാരന്മാരേയും ക്ഷണിച്ചു. അവരുടെ കൂട്ടത്തിൽ ഹൽവായികൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം ആളുകൾ ജോഹരി ബസാറിൽ ചെറിയ ഒരു മിഠായി കട ആരംഭിച്ചു. വർഷങ്ങൾക്കു ശേഷം ഈ ഹൽവായികളുടെ പിൻതലമുറക്കാരനായ മാലിറാം ഘോടവറ്റ് ഈ കടയ്ക്കു ലക്ഷ്മി മിസ്തൻ ഭാന്ദർ (എൽഎംബി) എന്ന പേര് നൽകി. പിന്നീട് 1954-ലാണ് ഹോട്ടൽ ചേർക്കപ്പെട്ടത്.[6]
തെരുവിൻറെ നിരപ്പിലുള്ള ഭക്ഷണശാലയും മിഠായി കടയുമാണ് എൽഎംബിയിൽ പ്രസിദ്ധമായിട്ടുള്ളത്, ഹോട്ടൽ അതിനു മുകളിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന എൽഎംബി ഭക്ഷണശാല രാജസ്ഥാനി താളി, ദാൽ ബട്ടി ച്ചുർമ, കുൽഫി എന്നിവയ്ക്കു പ്രശസ്തമാണ്.[3][4]
2008-ൽ ജയ്പൂർ നഗരത്തെ വിറപ്പിച്ച ബോംബ് സ്ഫോടന പരമ്പര നടന്നപ്പോൾ ഒരു ബോംബ് പൊട്ടിയത് എൽഎംബി ഹോട്ടലിൻറെ സമീപമാണ്.[7]
സ്ഥാനം
തിരുത്തുകരാജസ്ഥാനിലെ ജയ്പൂർ നഗരത്തിലെ ജൌഹരി ബസാറിലാണ് എൽഎംബി ഹോട്ടൽ സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ ബിർള മന്ദിർ (ഏകദേശം 3 കിലോമീറ്റർ), ആൽബർട്ട് ഹാൾ (ഏകദേശം 1 കിലോമീറ്റർ) എന്നിവയ്ക്കു സമീപമാണ് ഈ ഹോട്ടൽ നിലകൊള്ളുന്നത്. ശുദ്ധമായ മെല്ല മാർബിളിൽ നിർമിച്ച ബിർള മന്ദിർ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമാണ്. വിഷ്ണു ഭഗവാനും പങ്കാളിയായ ലക്ഷ്മി ദേവിക്കും വേണ്ടിയുള്ള അമ്പലമാണ് ഇത്. ജെയിൻ മന്ദിർ, നഹർഗർ ഫോർട്ട്, രജ്പുത് പാലസ് എന്നിവയാണ് മറ്റു സമീപ ടൂറിസ്റ്റ് പ്രദേശങ്ങൾ.
ജയ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും എൽഎംബി ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 14 കിലോമീറ്റർ
ജയ്പൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്നും എൽഎംബി ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 5 കിലോമീറ്റർ
ജയ്പൂർ
തിരുത്തുകഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻറെ തലസ്ഥാനമാണ് ജയ്‌പൂർ. പിങ്ക് സിറ്റി എന്നും ജയ്പൂർ അറിയപ്പെടുന്നു. 1727-ൽ മഹാരാജാ സവാഇ ജയ് സിങ് 2 ആണ് ഈ നഗരം സ്ഥാപിച്ചത്. 3.1 ദശലക്ഷമാണ് ജയ്പൂരിലെ ജനസംഖ്യ.
പ്രാചീനകാലത്ത് മത്സ്യ സാമ്രാജ്യത്തിനുകീഴിലുള്ള ഒരു പ്രദേശമായിരുന്നു ജയ്പൂർ.
1727ൽ മഹാരാജ സവായ് ജയ് സിംഗാണ് ജയ്പൂർ നഗരം സ്ഥാപിക്കുന്നത്. 1699 മുതൽ 1744 വരെയായിരുന്നു സവായ് ജയ് സിംഗിൻറെ ഭരണകാലം. ഇന്നത്തെ ജയ്പൂരിന് 11 കി.മീ വടക്കുമാറി സ്ഥിതിചെയ്യുന്ന ആമ്പർ നഗരമായിരുന്നു സവായ് ജയ് സിംഗിൻറെ ആദ്യതലസ്ഥാനം. ജലദൗർലഭ്യവും, ജനസംഖ്യാ വർധനവുമാണ് തലസ്ഥാനനഗരി മാറ്റുന്നതിന് മഹാരാജാവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ. ജയ്പൂരിൻറെ രൂപരേഖ തയ്യാറാക്കുന്നതിനുമുമ്പ് നിരവധി വാസ്തുശില്പികളേയും വാസ്തുവിദ്യാ സംബന്ധമായ ഗ്രന്ഥങ്ങളേയും സമാലോചനയ്ക്കായി പ്രയോജനപ്പെടുത്തിയിരുന്നു. അവസാനം വിദ്യാധർ ഭട്ടാചാര്യ എന്നയാളുടെ മേൽനോട്ടത്തിൽ വാസ്തുശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ മാനദണ്ഡമാക്കി ജയ്പൂർ നഗരത്തിൻറെ നിർമ്മാണം ആരംഭിച്ചു.
പരമ്പരാഗത, ആധുനിക വ്യവസായങ്ങൾക്ക് പേരുകേട്ട നഗരമാണ് ജയ്പൂർ. സ്വർണം, വജ്രം, രത്നകല്ലുകൾ എന്നിവയുടെ കയറ്റുമതിയിൽ പേരുകേട്ട ഒരു ഏഷ്യൻ നഗരം കൂടിയാണ് ജയ്പൂർ.
അവലംബം
തിരുത്തുക- ↑ "LMB Hotel profile". Archived from the original on 2010-09-04. Retrieved 2016-08-04.
- ↑ "LMB Hotel Features". cleartrip.com. Retrieved 4 August 2016.
- ↑ 3.0 3.1 Singh, p. 177
- ↑ 4.0 4.1 Bruyn, p. 415
- ↑ "Jaipur: The right mix of rest & recreation". The Economic Times. 23 Jul 2009.
we began at the famous LMB in Johari Bazaar. No trip to Jaipur is complete without tasting its lassi and chaat.
- ↑ "Centuries of princely treats". Business Standard. June 14, 2008.
- ↑ "'It was like a death in the family'". BBC News. 16 May 2008.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- LMB Hotel website
- Bruyn, Pippa de; Keith Bain; Niloufer Venkatraman; Shonar Joshi (2008). Frommer's India. Frommer's. ISBN 0-470-16908-7.
- Singh, Sarina; Lindsay Brown; Mark Elliott; Paul Harding; Abigail Hole; Patrick Horton (2009). Lonely Planet India. Lonely Planet. ISBN 1-74179-151-0.