എർനാ സോൽബർഗ്
നോർവേയുടെ പ്രധാനമന്ത്രിയാണ് എർനാ സോൽബർഗ് ( നോർവീജിയൻ: ; ജനിച്ചത് 24 ഫെബ്രുവരി 1961). നോർവീജിയൻ രാഷ്ട്രീയ പ്രവർത്തകയായ എർനാ, 2004 മേയ് മുതൽ കൺസർവേറ്റീവ് പാർട്ടി നേതാവാണ്. [1]2013 സെപ്തംബറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം നോർവെയിലെ 28 ാം പ്രധാനമന്ത്രിയായി . "ബ്ലൂ-ബ്ലൂ കാബിനറ്റ്" എന്ന് അനൗപചാരികമായി വിശേഷിപ്പിക്കപ്പെടുന്ന സോൾബർഗ് കാബിനറ്റ് കൺസർവേറ്റീവ് പാർട്ടി ആൻഡ് പ്രോഗ്രസ് പാർട്ടി ഉൾപ്പെടുന്ന ഒരു ഇരു പാർടി ന്യൂനപക്ഷ സർക്കാരാണ്. ലിബറൽ പാർട്ടിയും സ്റ്റോർഡിംഗിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുമൊക്കെ മന്ത്രിസഭയുമായി ഔദ്യോഗികമായി സഹകരിച്ചു. 2017 ജനുവരിയിൽ സർക്കാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018 മെയ് മാസത്തിൽ സോൽബർഗ് കിയെർ വില്ലോക്കിനെ മറികടന്ന് കൺസർവേറ്റീവ് പാർട്ടിയെ പ്രതിനിധീകരിച്ച് നോർവ്വേയിലെ പ്രധാനമന്ത്രിയായി. .[2]
ജീവിതരേഖ
തിരുത്തുകപടിഞ്ഞാറൻ നോർവേയിലെ ബെർഗാനിലാണ് സോൾബർഗ് ജനിച്ചത്. അച്ഛൻ അസ്ബ്ജോർൺ സോൾബർഗ് (1925-1989) ബെർഗെൻ സ്രോവിവിയിൽ ഒരു കൺസൾട്ടന്റായിരുന്നു. അമ്മ ഇൻജർ വെൻചെ ടോർഗെസെൻ (1926-2016) ഓഫീസ് ജീവനക്കാരിയായിരുന്നു. സോൽബർഗിന് രണ്ടു സഹോദരിമാരുണ്ട്.[3] [4]
1986 ൽ, ബർഗൻ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി , പൊളിറ്റിക്കൽ സയൻസ് , സ്റ്റാറ്റിസ്റ്റിക്സ് , ഇക്കണോമിക്സ് എന്നിവയിൽ ബിരുദം നേടി. അവസാന വർഷത്തിൽ ബെർഗനിലെ കൺസർവേറ്റീവ് പാർട്ടിയിലെ സ്റ്റുഡന്റ് ലീഗ് നേതാവുമായി. 2002 മുതൽ 2004 വരെ കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി നേതാവായി സേവനമനുഷ്ഠിച്ചു. 2004 ൽ അവർ പാർട്ടി നേതാവായി.
1996 ൽ മുൻ കൺസർവേറ്റീവ് പാർട്ടി നേതാവും വ്യവസായിയുമായ സിൻഡ്രർ ഫിൻസിനെ വിവാഹം കഴിച്ചു. രണ്ടുമക്കളുണ്ട്.
അവലംബം
തിരുത്തുക- ↑ "15 women leading the way for girls' education". www.globalpartnership.org (in ഇംഗ്ലീഷ്). Retrieved 2019-03-22.
- ↑ Alstadheim, Kjetil B. (December 22, 2012). "Solberg-og-dal-banen". Dagens Næringsliv (in നോർവീജിയൻ). Oslo. p. 2.
- ↑ "Avtale mellom Venstre, Kristelig Folkeparti, Fremskrittspartiet og Høyre" (PDF) (in നോർവീജിയൻ). Høyre. Archived from the original (PDF) on May 28, 2014. Retrieved May 23, 2014.
- ↑ Johansen, Per Kristian (February 9, 2009). "Erna Solberg varsler tøffere integrering" (in നോർവീജിയൻ). Norwegian Broadcasting Corporation. Archived from the original on October 15, 2013. Retrieved May 23, 2014.