എർത്തിങ്
വൈദ്യുതിവിതരണസംവിധാനങ്ങളിലെ ചാലകങ്ങൾക്ക് ഭൂമിയുടെ പ്രതലവുമായുള്ള പൊട്ടൻഷ്യൽ വ്യത്യാസം നിർണ്ണയിക്കുന്ന വ്യവസ്ഥയാണ് എർത്തിങ്ങ് വ്യവസ്ഥ അഥവാ എർത്തിങ്ങ്. പുറമേക്കുള്ളതും അതിനാൽ വ്യക്തികളുമായും മറ്റ് ചാലകങ്ങളുമായും സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ളതുമായ ചാലകങ്ങളെല്ലാം ഭൗമോപരിതലത്തിന്റെ അതേ പൊട്ടൻഷ്യലിൽ ആക്കുകയാണ് പ്രൊട്ടക്റ്റീവ് എർത്തിങ്ങ് വ്യവസ്ഥ ചെയ്യുന്നത്. വ്യക്തികളുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്ക് വൈദ്യുതിവിതരണസംവിധാനങ്ങളിൽ എർത്തിങ്ങ് അത്യാവശ്യമാണ്. ഉപകരണങ്ങളെ സംരക്ഷിക്കുന്ന കുചാലകസംവിധാനത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉടൻ തന്നെ ഉയർന്ന വൈദ്യുതധാര മൂലം ഫ്യൂസ്, സർക്യൂട്ട് ബ്രേക്കർ മുതലായ സുരക്ഷാസംവിധാനങ്ങൾ വൈദ്യുതപ്രവാഹം നിലപ്പിക്കുമെന്ന് എർത്തിങ്ങ് ഉറപ്പുവരുത്തുന്നു.
എർത്തിങ്ങിന്റെ ആവശ്യം
തിരുത്തുകപല കാരണങ്ങൾ കൊണ്ട് എർത്തിങ് ആവശ്യമായി വരുന്നു. മെയിൻസ് a.c യിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലെ പുറമേ കാണുന്ന ലോഹ ഭാഗങ്ങളിലെ ഇൻസുലേഷൻ തകരാറുമൂലം അപകടകരമായ ഷോക്ക് ഏൽക്കാതിരിക്കാനും, ഉപകരണങ്ങളിൽ ഉണ്ടാകുന്ന സ്ഥിതവൈദ്യുതി കുറക്കാനും എർത്തിങ് മൂലം സാധിക്കുന്നു.
ഫലപ്രദമായ എർത്തിങ്
തിരുത്തുകവിവിധ രാജ്യങ്ങളിൽ എർത്തിങ്ങിന് വിവിധ നിയമങ്ങളാണ്. ഫലപ്രദമായ എർത്തിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു വയറിങ്ങിനു ശേഷം എർത്തു ഫിറ്റിങ് നടത്തിയതിനു ശേഷം എർത്തു ടെസ്റ്റർ ഉപയോഗിച്ചു പരിശോധിക്കുമ്പോൾ അളവ് 3ഓംസിനു താഴെയായിരിക്കുന്ന അവസ്ഥയെയാണ്.
വീട്ടിലെ എർത്തിങ്ങിനു ആവശ്യമായ വസ്തുക്കൾ
തിരുത്തുകഎർത്തിങ് നടത്തുമ്പോൾ എപ്പോഴും ഇരട്ട എർത്തിങ് നടത്തേണ്ടതാകുന്നു. രണ്ടര മീറ്റർ (8അടി) നീളവും, 2 ഇഞ്ച് വ്യാസവും ഉള്ള സുഷിരങ്ങൾ ഉള്ള പൈപ്പാണു ഉപയോഗിക്കേണ്ടത്. കൂടാതെ ടിന്റ് കോപ്പർ ക്ലാമ്പ്, എസ്.എസ്.സ്റ്റീൽ നട്ട്, കരിയും ഉപ്പും കൂട്ടിക്കലർത്തിയ മിശ്രിതം കൂടി വേണം.
എർത്തിങ് ചെയ്യുന്ന വിധം
തിരുത്തുകവീടിന്റെ ഭിത്തിയിൽനിന്നും ഒന്നര മീറ്റർ അകലത്തിൽ രണ്ടര മീറ്റർ ആഴത്തിൽ കുഴി എടുത്ത് ഭൂമിയുടെ നിരപ്പിനു താഴെ നിൽക്കത്തക്ക വിതം പൈപ്പ് വെച്ചു മുക്കാൽ ഭാഗത്തോളം കരിയും ഉപ്പും കൂട്ടിയിളക്കി ഇടുക.അതിനു മുകളിൽ മണ്ണിട്ടു കുറച്ചു ഉയത്തി ഇഷ്ട്ടിക വെച്ചു കെട്ടി തുറക്കാനും അട്ക്കാനും പറ്റുന്ന അടപ്പ് പിടിപ്പിക്കുക.അടപ്പ് തുറന്നു പൈപ്പിൽ ടിന്റ് കോപ്പർ ക്ലാമ്പ് പിടിപ്പിക്കുക.ക്ലാമ്പിലേക്കു വീട്ടിലെ സ്വിച്ചു ബോഡിൽ നിന്നും വരുന്ന ഇരട്ട കോപ്പർ കമ്പികൾ വീതം ഘടിപ്പിക്കുക.എന്നിട്ട് എർത്ത് ടെസ്റ്റർ ഉപയോഗിച്ച് 3ഓംസിനു താഴെയാണോ എന്നു ഉറപ്പു വരുത്തുക.3ഓംസിനു മുകളിലാണെങ്കിൽ ഭൂമിക്കടിയിലേക്കുള്ള പൈപ്പിന്റെ നീളം കൂട്ടേണ്ടതായി വരും.
എർത്തിങ്ങ് പൈപ്പുകൾ തമ്മിലുള്ള അകലം
തിരുത്തുകരണ്ട് എർത്തിങ്ങ് പൈപ്പുകൾ തമ്മിലുള്ള അകലം അഞ്ചു മീറ്റർ ഉണ്ടായിരിക്കുന്നതാണു നല്ലത്.