തുർക്ക്‌മെനിസ്ഥാനിലെ അഷ്ഗാബാദ് നഗരത്തിലെ ഒരു മുസ്ലിം പള്ളിയാണ് എർതുഗ്‌റുൾ ഗാസി മോസ്‌ക്. നാല് മിനാരങ്ങളും ഒരു വലിയ താഴികക്കുടവും ഉള്ള ഈ പള്ളി അഷ്ഗാബത്തിലെ ഒരു പ്രധാന ആകർഷണമാണ്.

എർതുഗ്‌റുൾ ഗാസി മോസ്‌ക്
പ്രമാണം:Ertugrul Gazi Mosque in Ashgabat, Turkmenistan.jpg
എർതുഗ്‌റുൾ ഗാസി മോസ്‌ക്
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഅഷ്‌ഗാബത്ത്, തുർക്ക്മെനിസ്ഥാൻ
മതവിഭാഗംസുന്നി ഇസ്ലാം
ആചാരക്രമംഹനീഫി
രാജ്യംതുർക്‌മെനിസ്ഥാൻ
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിഹിൽമി സെനാല്പ്
വാസ്തുവിദ്യാ തരംമോസ്ക്ക്
വാസ്‌തുവിദ്യാ മാതൃകഓട്ടോമൻ ശൈലി
പൂർത്തിയാക്കിയ വർഷം1998
Specifications
ശേഷി5,000
മിനാരം4
നിർമ്മാണസാമഗ്രിമാർബിൾ

ചരിത്രം

തിരുത്തുക

1990-ൽ തുർക്ക്മെനിസ്ഥാന്റെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1998-ൽ ഈ പള്ളി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഒസ്മാൻ ഒന്നാമന്റെ പിതാവായ എർതുഗ്റുളിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. തുർക്കിയിലെ പ്രശസ്ത ആർക്കിടെക്റ്റ് ആയ ഹിൽമി സെനാൽപ് ആണ് ഈ പള്ളിയുടെ ശിൽപ്പി. [1]

ഈ മോസ്ക്കിന്റെ നിർമ്മാണ വേളയിൽ നിരവധി അപകട മരണങ്ങൾ സംഭവിച്ചിരുന്നു. ഇത് മൂലം ഈ പള്ളി ശപിക്കപ്പെട്ടതാണെന്ന വിശ്വാസം പ്രചരിച്ചു. [2]

പ്രമാണം:Inside the Azadi Mosque (5731113260).jpg
മോസ്ക്കിന്റെ ഉൾവശം

വെളുത്ത മാർബിൾ കൊണ്ടു തീർത്ത കെട്ടിടം ഇസ്താംബൂളിലെ ബ്ലൂ മോസ്‌കിനെ അനുസ്മരിപ്പിക്കുന്നു. ഒരേ സമയം 5,000 പേർക്ക് വരെ പ്രാർത്ഥിക്കുവാൻ ഈ പള്ളിയിൽ സൗകര്യമുണ്ട്.

  1. Rizvi, Kishwar (2015). The Transnational Mosque: Architecture and Historical Memory in the Contemporary Middle East (in ഇംഗ്ലീഷ്). University of North Carolina Press. pp. 61–65. ISBN 978-1-4696-2117-3. Retrieved 15 May 2020.
  2. Proudman, Simon (2017). Turkmenistan: Far Flung Places Travel Guide (in ഇംഗ്ലീഷ്). Far Flung Places. pp. 116–117. ISBN 978-1-5466-7840-3. Retrieved 15 May 2020.