എർണ പെട്രി
രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു നാസി ജർമൻ കൊലയാളിയായിരുന്നു എർണ പെട്രി(1920 – 2000)[1].ഹോർസ്റ്റ് പെട്രി എന്ന എസ് എസ് ഓഫീസറെ വിവാഹം കഴിച്ച ഇവർ തുരിൻഗിയ ജെർമനിയിലാണ് ജീവിച്ചിരുന്നത്.
കൊലപാതകങ്ങളും ശിക്ഷയും
തിരുത്തുകജുൺ 1942ൽ അവർ ഉക്രൈനിലെ എൽ വോവ്(1945ന് ശേഷം എൽ വിവ്) എന്ന സ്ഥലത്തേക്ക് താമസം മാറി. അവരും ഭർത്താവും 'ശാരീരികമായി സ്വയം സ്ഥാപിക്കുക' എന്ന നാസി കാഴ്ചപ്പാട് അവരുടെ തൊഴിലാളികളെ മർദ്ദിച്ചുകൊണ്ട് നടപ്പിലാക്കിയിരുന്നു. 1943ലെ വേനൽക്കാലത്ത് എർണ പെട്രി ചന്തയിൽ നിന്ന് മടങ്ങുമ്പോൾ ഏതാണ്ട് നഗ്നരായ ആറു കുട്ടികൾ(6 മുതൽ 12 വരെ വയസ്സു പ്രായമുള്ളവർ) വഴിയരികിൽ പതുങ്ങി നിൽക്കുന്നത് കണ്ടു. തീവണ്ടിയിൽ നിന്ന് രക്ഷപെട്ട ജൂതക്കുട്ടികളായിരുന്നു അവർ. കുട്ടികളെ സമാധാനിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്തശേഷം അവർ ഭർത്താവിന്റെ വരവിനായി കാത്തിരുന്നു. അയാൾ വരാൻ താമസിച്ചപ്പോൾ കാടിനു നടുവിൽ മറ്റു ജൂതരെ വെടിവെച്ച് കൊന്ന് കുഴിച്ചിട്ട ഒരു കുഴിക്കു സമീപം കൊണ്ടു നിർത്തുകയും ഓരോരുത്തരെയായി കഴുത്തിനു പിന്നിൽ വെടിവെച്ച് കൊല്ലുകയും ചെയ്തു. ഇതെക്കുറിച്ച് അവർ പിന്നീട് ഓർത്തെടുത്തത്, ആദ്യത്തെ രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ശേഷം മറ്റുള്ളവർ കരയാൻ തുടങ്ങി എന്നാണ്. " പക്ഷെ ഒച്ചത്തിലല്ല, അവർ വിങ്ങിക്കരയുകയായിരുന്നു." 1962ൽ എർണ പെട്രിയും ഭർത്താവും കുറ്റക്കാരാണെന്ന് കിഴക്കൻ ജർമൻ കോടതി കണ്ടെത്തുകയും ഹെർസ്റ്റ് പെട്രിയെ വധശിക്ഷയ്ക്ക് വിധിക്കുകയും അവരെ ജീവപര്യന്തം തടവിലാക്കുകയും ചെയ്തു. എന്നാൽ ജർമനികളുടെ പുനസംയോജനത്തിനു ശേഷം വിട്ടയക്കപ്പെട്ടു.
അവലംബങ്ങൾ
തിരുത്തുക- Stargardt, Nicholas (2016). The German war : a nation under arms, 1939-45. London: Vintage. ISBN 9780099539872. OCLC 958464080. p291/20
- Lower, Wendy (2013). Hitler's furies : German women in the Nazi killing fields. Boston: Houghton Mifflin. ISBN 9780547863382. OCLC 852031499.