നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്

(എൻ എഫ് പി ഇ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൊഴിലാളി വർഗ്ഗ ഐക്യത്തിന്റെയും വർഗ്ഗ സമരത്തിന്റെയും തത്ത്വങ്ങളെ മുൻനിർത്തി ഇന്ത്യയിലെ തപാൽ തൊഴിലാളികളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനും തപാൽ വകുപ്പിനെ പൊതുമേഖലയിൽ നിലനിർത്തി ശക്തിപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന പുരോഗമന കാഴ്ചപ്പാടുള്ള ഇന്ത്യൻ തപാൽ തൊഴിലാളി പ്രസ്ഥാനമാണ് എൻ എഫ് പി ഇ അഥവാ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്. ഇന്ത്യയിലെ തപാൽ,ആർ.എം.എസ് രംഗത്തെ ഏറ്റവും ശക്തമായ ട്രേഡ് യൂണിയനാണ് ഇത്.

തൊഴിലാളി വർഗ്ഗത്തിന്റെ രക്തപതാക സംഘടന തങ്ങളുടെ പതാകയായി സ്വീകരിച്ചിരിക്കുന്നു. ചുവന്ന പതാകയുടെ മധ്യഭാഗത്ത് വൃത്താകൃതിയിൽ പരസ്പരം കോർത്തു പിടിച്ചിരിക്കുന്ന ഏഴു കൈകളും അതിനു നടുവിൽ ആംഗലേയ ഭാഷയിൽ എൻ എഫ് പി ഈ എന്നും വെള്ള നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു

പ്രമാണം:Nfpe.png
എൻ എഫ് പി ഇ യുടെ പതാകയിൽ ഈ ചിഹ്നം വെള്ള നിറത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.