എൻ. ഗോവിന്ദമേനോൻ

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രാന്ത സംഘചാലക്, നായർ സർവ്വീസ് സൊസൈറ്റിയുട

ജനനം തിരുത്തുക

1899 ഓഗസ്റ്റ് 3 ന് പൂഞ്ഞാറിൽ ജനിച്ചു. പിതാവ് കൃഷ്ണമേനോൻ .അമ്മ കുഞ്ഞുലക്ഷ്‌മിയമ്മ.

വിദ്യാഭാസം തിരുത്തുക

പൂഞ്ഞാർ, ഭരണങ്ങാനം, വൈക്കം എന്നിവടങ്ങളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1911ൽ ജോർജ്ജ് അഞ്ചാമന്റെ കിരീടധാരണ വേളയിൽ സമർത്ഥനായ വിദ്യാർത്ഥിക്കുള്ള "കൊറണേഷൻ മെഡൽ" ലഭിച്ചു. തിരുവിതാംകൂർ, കോട്ടയം എന്നിവിടങ്ങളിൽ കൊളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1922ൽ ബി.എ., 1924ൽ ബി.എൽ എന്നിവ പൂർത്തിയാക്കി.

ഔദ്യോഗികജീവിതം തിരുത്തുക

ഗോവിന്ദ മേനോൻ 1924 ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1934 ൽ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ അദ്ദേഹം 1959 ൽ ജില്ലാ ഗവൺമെന്റ് പ്ലീഡറായി വിരമിച്ചു.

നായർ സർവീസ് സൊസൈറ്റി തിരുത്തുക

1925 മുതൽ നായർ സർവീസ് സൊസൈറ്റിയിൽ (എൻ‌.എസ്‌.എസ്) പ്രവർത്തനം ആരംഭിച്ചു. നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ നായക സഭ(ഡയറക്ടർ ബോർഡ്)യിൽ അംഗം ആയിരുന്നു മന്നത്തെ അറിയാൻ - മനോഹർ കുഴിമറ്റം. അദ്ധ്യായം 9 പേജ് 139

തിരുവിതാംകൂർ ദിവാൻ സർ സി.പിക്കെതിരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ അന്തിമ സമരത്തിൽ പങ്കെടുക്കാനും, സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കാനും ഭാരതകേസരി മന്നത്ത് പത്മനാഭൻ എൻ.എസ്.എസിൾ നിന്നും രാജി വെയ്ക്കാൻ തീരുമാനിച്ചു. 1947 മേയ്യ് മാസം അവസാനം കൂടിയ ഡയറക്ടർ ബോർഡ് യോഗത്തിൽ എൻ. ഗോവിന്ദ മേനോൻ പ്രസിഡന്റ് ആകണം എന്ന് മന്നം ആഗ്രഹം പ്രകടിപ്പിച്ചു. (പേജ് 352, നായർ സർവീസ് സൊസൈറ്റി സുവർണ്ണ ഗ്രന്ഥം 1964)

മന്നത്തിന്റെ ആഗ്രഹ പ്രകാരം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു അതിനോട് പൂർണ്ണമായും നീതി പുലർത്താൻ ഗോവിന്ദ മേനോന് കഴിഞ്ഞു. മന്നം നടത്തിയ സമരങ്ങളിൽ ക്ഷുഭിതനായ ദിവാൻ എൻ.എസ്.എസ് അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യാൻ വർഗ്ഗീസ്സ് എന്ന ഉദ്ധ്യോഗസ്ഥനെ നിയോഗിച്ചു. മോനോനെ ഭീഷണി പെടുത്തി സ്വതന്ത്ര തിരുവിതാംകൂറിനെ അനുകൂലിച്ച് പ്രമേയം അവതരിപ്പിച്ചു പാസാക്കാൻ ആയിരുന്നു ദിവാന്റെ നീക്കം Nair Service Society Golden Book 1964

പക്ഷേ പ്രമേയം അവതരിപ്പിക്കാൻ പോലും അനുവദിക്കാതെ റൂൾ ഔട്ട് ചെയ്ത് കളയൂക ആണ് ഗോവിന്ദ മേനോൻ ചെയ്തത്.

നായർ സർവീസ് സൊസൈറ്റിയുടെ പതിമൂന്നാമത് പ്രസിഡന്റ് ആയി 1947 മുതൽ 1952 വരെ തുടർന്നു http://www.nairs.in http://nss.org.in ​ ​

നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപികരിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ച ഗോവിന്ദ മേനോൻ പെരുന്ന എൻഎസ്എസ് കൊളേജിന്റെ ആദ്യത്തെ സെന്റ്രൽ കമ്മിറ്റിയിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു NSS Golden Book 1964 page 74 അദ്ദേഹം പ്രസിഡന്റ് ആയിരുന്ന കാലത്ത് പെരുന്താനി എൻഎസ്എസ് കൊളേജ്, പെരുന്ന കൊളേജ്, പന്തളം കൊളേജ് എന്നിവയുടെ ശിലാസ്ഥാപനം നടത്തി.

രാഷ്ട്രീയ സ്വയംസേവക സംഘം തിരുത്തുക

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ് )കേരളത്തിലെ ആദ്യത്തെ പ്രാന്ത സംഘചാലക് എന്ന പദവി അലങ്കരിച്ച http://NSS+GOLDEN+BOOK+1964+Page+459 ഗോവിന്ദമേനോൻ  പ്രതികൂലസാഹചര്യങ്ങൾക്കിടയിലും സംസ്ഥാനത്ത് സംഘത്തിന്  വേരോട്ടമുണ്ടാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. കോട്ടയം നഗരത്തിലെ ആർ.എസ്.എസ് ആസ്ഥാനത്തിന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 'ഗോവിന്ദം' എന്ന പേരാണ് നൽകിയിരിക്കുന്നത്

രാഷ്ട്രീയ പ്രവർത്തനം തിരുത്തുക

1965ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കേരളത്തിലെ പ്രാന്ത പ്രചാരക് ആയിരിക്കെ തന്നെ, ഇൻഡ്യൻ നാഷണൽ കോൺഗ്രസ് (INC) സ്ഥാനാർത്ഥി ആയി വാഴൂർ നിയോജകമണ്ഡലത്തിൽ മത്സരിച്ചു. 9611 വോട്ടുകൾ നേടിയെങ്കിലും കെ നാരായണ കുറുപ്പിനോട് തോൽവിയണയുകയും ചെയ്തു. [[1]]

[[2]]

ഹിന്ദു മഹാമണ്ഡലത്തിന്റെ മുന്നണിയിലും സജീവ പ്രവർത്തനം നടത്തി വന്നിരുന്നു

സാമൂഹ്യപ്രവർത്തനം തിരുത്തുക

1925 മുതൽ അദ്ദേഹം മുട്ടമ്പലം  എൻ‌.എസ്‌.എസ് കാരയോഗം, കോട്ടയം താലൂക്ക് എൻ‌.എസ്‌.എസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായിരുന്നു. കോട്ടയം ബാർ അസോസിയേഷൻ, കോട്ടയം കോ-ഓപ്പറേറ്റീവ് ബാങ്ക്, കോട്ടയം കോ-ഓപ്പറേറ്റീവ് യൂണിയൻ, പൂർണമി സേവാ സംഘം, കുറിച്ചി ആതുരാശ്രമം ട്രസ്റ്റ്, കുറിച്ചി  ഹോമിയോ മെഡിക്കൽ കോളേജ്, ഇറഞ്ഞാൽ  ദേവിക്ഷേത്രം  ട്രസ്റ്റ് തുടങ്ങിയവയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

തിരുന്നക്കര ദേവസ്വം ഉപദേശകസമിതി അംഗം ആയിരുന്നു. കർഷക തോട്ടങ്ങളിലെ കങ്കാണി സംബ്രദായത്തെ കുറിച്ച് അന്വേഷിച്ച ബാലഗംഗാധരമേനോൻ കമ്മിറ്റിയിൽ അംഗം ആയിരുന്നു. http://NSS+Golden+Book+1964+page+459

കോട്ടയം മുനിസിപ്പൽ കൗൺസിൽ അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട്. മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തിന്റെ കുത്തക തകർക്കാൻ നികുതി ദായക സംഘത്തിന്റെ നേതൃത്വം വഹിച്ചു സമരം നടത്തിയിരുന്നു

മരണം തിരുത്തുക

1977 ജൂൺ 28 ന് അദ്ദേഹം അന്തരിച്ചു.

3-7-1977ലെ എൻ.എസ്.എസ് പ്രസിദ്ധീകരണമായ സർവ്വീസ് ഗോവിന്ദ മേനോനെ അനുസ്മരിച്ച് എഴുതിയ അനുസ്മരണ ലേഖനം ഈ വിധം ആയിരുന്നു, "ദീർഘകാലം നായർ സർവ്വീസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം സമുദായ സേവനം അനുഷ്ഠിച്ചു. ദേശീയ സമരം ഭാരതമൊട്ടാകെ കൊടുംബിരികൊണ്ടിരുന്ന കാലഘട്ടത്തിൽ, പ്രത്യേകിച്ചും തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭണം കൊടുങ്കാറ്റ് പോലെ ചലിച്ചു കൊണ്ടിരുന്ന അവസരത്തിൽ, സർവ്വീസ് സൊസൈറ്റിയുടെ ചുക്കാൻ പിടിച്ചിരുന്നത് അനുഭവസബന്നനും, പക്വമതിയും, ജനസമ്മതനുമായിരുന്ന ഗോവിന്ദമേനോനായിരുന്നു." N.S.S HISTORY VOLUME 2

അവലംബം തിരുത്തുക

http://www.nss.org.in

http://www.nairs.in


[1]

  1. NSS GOLDEN BOOK 1964.

[1]

  1. KUZHIMATTAM, MANOHARAN. മന്നത്തെ അറിയാൻ.

[1]

  1. Kurup, Prof. Hareendranath (1994). N.S.S HISTORY VOLUME 2. Changanachery: Nair Service Society changanachery. pp. 27, 28, 118, 120, 807, 806.
"https://ml.wikipedia.org/w/index.php?title=എൻ._ഗോവിന്ദമേനോൻ&oldid=3500962" എന്ന താളിൽനിന്ന് ശേഖരിച്ചത്