എൻ.സി. വസന്തകോകിലം
സംഗീതജ്ഞയും തമിഴ് ചലച്ചിത്ര അഭിനേത്രിയുമായിരുന്ന എൻ.സി. വസന്തകോകിലം ഇരിഞ്ഞാലക്കുടയിൽ ജനിച്ചു.(1919 – നവംബർ 7, 1951)'കാമാക്ഷി' എന്നായിരുന്നു ബാല്യകാലത്തെ പേര്.നാഗപട്ടണത്തേയ്ക്കു താമസം മാറിയ കുടുംബം പിതാവായ ചന്ദ്രശേഖരയ്യരുടെ താത്പര്യപ്രകാരം വസന്തകോകിലത്തെ പ്രശസ്ത ഹരികഥാകാരനായ ഗോപാലയ്യരുടെ സംഘത്തെ അനുധാവനം ചെയ്യുന്നതിനും ,സംഗീതശിക്ഷണം തേടുന്നതിനും പ്രേരിപ്പിച്ചു. 1936 ൽ മദ്രാസ്സിലേയ്ക്കു കുടിയേറിയതിനു ശേഷമാണ് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങിയത് . ത്യാഗരാജകൃതികളും മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളും ആലപിച്ചു തുടങ്ങിയ വസന്തകോകിലം തമിഴ് കവി ശുദ്ധാനന്ദ ഭാരതിയുടെ കൃതികളും ജനപ്രിയമാക്കുന്നതിനു യത്നിച്ചു.[1]
എൻ.സി. വസന്തകോകിലം | |
---|---|
ജനനം | Kamakshi 1919 |
മരണം | November 7, 1951 (aged 32) |
ജീവിതപങ്കാളി(കൾ) | none |
കുട്ടികൾ | none |
അഭിനയജീവിതം
തിരുത്തുകഗായിക എന്നതിലുപരി ഒരു അഭിനേത്രി എന്ന നിലയിലും വസന്തകോകിലം ശ്രദ്ധ പിടിച്ചുപറ്റി. സി.കെ. സച്ചി സംവിധാനം ചെയ്ത് 1940 ൽ പുറത്തിറങ്ങിയ ചന്ദ്രഗുപ്ത ചാണക്യ എന്ന ചിത്രത്തിൽ ഛായാ രാജകുമാരിയായി വസന്തകോകിലം വേഷമിട്ടു. തുടർന്ന് 'വേണുഗാനം' (1940), 'ഗാനാവതാർ ' (1942), 'ഹരിദാസ്'(1944), 'വാല്മീകി' (1946), 'കുന്ദള കേശി'(1946) 'കൃഷ്ണവിജയം' (1950) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ക്ഷയരോഗബാധയെത്തുടർന്ന് 1951 ൽ എൻ.സി. വസന്തകോകിലം അന്തരിച്ചു.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- N.C. Vasanthakokilam at Dhool
- Listen to Vani Arul Purivai song from Gangavathar in Youtube
- Listen to Intha Varam Tharuvai song in Youtube
- Listen to Vinayaka Vigna Nasaga song in Youtube
- Watch Porumai Kadal Agiya Boomadevi song from Krishna Vijayam in Youtube
.