കേരളത്തിലെ സംസ്കൃത പണ്ഡിതനാണ് എൻ.വി.പി. ഉണിത്തിരി (എൻ.വി. പത്മനാഭൻ ഉണിത്തിരി)

ജീവിതരേഖ തിരുത്തുക

1945 ഡിസംബർ 15-നു കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ കുളപ്പുറത്ത് ജനിച്ചു. അച്ഛൻ: തെക്കേ ചന്ദ്രമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി. അമ്മ: നൂഞ്ഞിൽ വടക്കേമഠത്തിൽ പാപ്പപ്പിള്ളയാതിരി അമ്മ. ചെറുതാഴം ഗവ.എൽ.പി.സ്ക്കൂൾ, പിലാത്തറ എൽ.പി. സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി.[1] മടായി ഗവ. ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും കണ്ണൂർ ഗവ. ബേസിക് ട്രെയിനിംഗ് സ്കൂളിൽ നിന്ന് ടി.ടി.സി.യും പൂർത്തിയാക്കിയശേഷം പ്രൈമറി സ്കൂൾ അദ്ധ്യാപകനായി 1965-ൽ ജോലിതുടങ്ങി. സ്വന്തമായി പഠിച്ച് മലയാളം വിദ്വാൻ(1967), ബി.എ. (മലയാളം-1971), എം.എ. (സംസ്കൃതം-1973) എന്നീ ബിരുദങ്ങൾ നേടി. 1974-ൽ കല്യാശ്ശേരി ഗവ. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി ജോലിചെയ്യവേ കേരള സർവ്വകലാശാല സംസ്കൃത വിഭാഗത്തിൽ പി.എച്ച്.ഡി-യ്ക്കു ചേർന്നു. കേരളീയ സംസ്കൃതവ്യാഖ്യാതാവും കവിയും നാടകകൃത്തുമായ പൂർണ്ണസരസ്വതിയുടെ സാഹിത്യ സംഭാവനകളെ കുറിച്ചായിരുന്നു ഗവേഷണം.[1] 1975-ൽ അവിടെത്തന്നെ ലെക്ചററായി. 1978-ൽ കോഴിക്കോട് സർവ്വകലാശാലയിലേക്ക് മാറി[2]. 1985 മുതൽ 1996 വരെ അവിടെ സംസ്കൃത വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചു. 1996ൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പ്രിൻസിപ്പൽ ഡീൻ ഓഫ് സ്റ്റഡീസ് (പ്രോ വൈസ്ചാൻസലർ) ആയി ചുമതലയേറ്റു.[2] കേരള സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് ഉപദേശകസമിതിയുടെ ചെയർമാൻ ആയിരുന്നു. 2006 മാർച്ച് 31ന് ജോലിയിൽ നിന്നും വിരമിച്ചു.[1]

ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറിലേറെ ലേഖനങ്ങളുടെ കർത്താവാണ് [3].

കൃതികൾ തിരുത്തുക

  • സന്ദേശകാവ്യ പ്രസ്ഥാനം
  • ഗവേഷണ പ്രബന്ധങ്ങൾ
  • ഭാരതീയ ദർശനത്തിന്റെ അറിയപ്പെടാത്ത മുഖം
  • സമൂഹം മതം ദർശനം
  • പ്രയോഗദീപിക (സംശോധിത സംസ്കരണം)
  • സംസ്കൃത സാഹിത്യ വിമർശനം
  • സംസ്കൃതത്തിന്റെ നിഴലും വെളിച്ചവും
  • ശാസ്ത്രവും ദർശനവും പ്രാചീനഭാരതത്തിൽ (വിവർത്തനം)
  • വിവേകാനന്ദന്റെ സമകാലിക പ്രസക്തി
  • പ്രാചീന ഭാരതീയ ദർശനം (പുത്തേഴൻ അവാർഡ് ലഭിച്ച കൃതി)
  • ശങ്കരദർശനം മാർക്സിസ്റ്റ് ദർശനത്തിൽ (എഡിറ്റർ)
  • അരാഷ്ട്രീയതയുടെ രാഷ്ട്രീയം

വിവർത്തനം തിരുത്തുക

  • വള്ളത്തോളിന്റെ ശിഷ്യനും മകനും (സംസ്കൃത വിവർത്തനം)
  • പി കുഞ്ഞിരാമൻ നായരുടെ നരഭലി (സംസ്കൃത വിവർത്തനം)
  • ഒ.എൻ.വി യുടെ ഉജ്ജയിനി (സംസ്കൃത വിവർത്തനം)

പുരസ്കാരങ്ങൾ തിരുത്തുക

  • പുത്തേഴൻ അവാർഡ്(പ്രാചീന ഭാരതീയദർശനം)
  • അബുദാബി ശക്തി അവാർഡ് (വൃക്ഷായുർവേദ ഗ്രന്ഥങ്ങൾ)
  • സാഹിത്യ അക്കാദമിയുടെ കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികം)
  • ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗദ്യപുനരാഖ്യാന പുരസ്കാരം (രാമായണം)
  • കടവല്ലൂർ അന്യോന്യപരിഷത്തിന്റെ വാചസ്പതി പുരസ്കാരം (സമഗ്രസംഭാവനകൾ)
  • പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം (സമഗ്രസംഭാവനകൾ)

അവലംബം തിരുത്തുക

  1. 1.0 1.1 1.2 ദേശാഭിമാനി 2015 ഡിസംബർ 13 ( ഡോ. ധർമരാജ് അടാട്ട്)മഷിയുണങ്ങാത്ത പൊൻപേനയുമായി
  2. 2.0 2.1 http://www.universityofcalicut.info/depts/deptProfile.php?selName=13[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.universityofcalicut.info/cunews/CUNews/CUNews14.pdf[പ്രവർത്തിക്കാത്ത കണ്ണി]

കുറിപ്പുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ.വി.പി._ഉണിത്തിരി&oldid=3626599" എന്ന താളിൽനിന്ന് ശേഖരിച്ചത്