മുൻ ആന്ധ്രാപ്രദേശ്‌ ഗവർണറും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് എൻ.ഡി. തിവാരി അഥവാ നാരായൺ ദത്ത് തിവാരി(18 ഒക്റ്റോബർ 1925 – 18 ഒക്റ്റോബർ 2018). അദ്ദേഹം മൂന്നു തവണ ഉത്തർപ്രദേശിന്റേയും (1976–77, 1984–85, 1988–89) ഒരുതവണ ഉത്തരാഖണ്ടിന്റെയും (2002–2007) മുഖ്യമന്ത്രി ആയിട്ടുണ്ട്. രാജീവ്വ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ വിദേശകാര്യമന്ത്രി ആയിരുന്നു. ആന്ധ്ര പ്രദേശിന്റെ ഗവർണർ ആയും (2007 - 2009‌)പ്രവർത്തിച്ചു. രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായ ഒരേഒരു ഭാരതീയൻ എന്ന റക്കോർഡുടമയായ ഇദ്ദേഹം ജന്മദിനത്തിന്റെ അന്ന് മരിക്കുക എന്ന അപൂർവ്വതക്കും അവസാനം ഉടമയായി..

നാരായൺ ദത്ത് തിവാരി
नारायण दत्त तिवारी
NARAYAN DATT TIWARI
Shri Narayan Dutt Tiwari.jpg
21st [[ആന്ധ്രാപ്രദേശ്‌ ഗവർണർ]]
ഓഫീസിൽ
2007 ഓഗസ്റ്റ് 22 – 2009 ഡിസംബർ 26
മുൻഗാമിരാമേശ്വർ ഥാക്കുർ
പിൻഗാമിഇ എസ് എൽ നരസിംഹൻ
3rd [[ഉത്തരാഖണ്ഡ് മുഖ്യമന്ത്രി]]
ഓഫീസിൽ
2 മാർച്ച് 2002 – 7 മാർച്ച് 2007
മുൻഗാമിഭഗത്സിങ് കോഷ്യാരി
പിൻഗാമിബി.സി ഖണ്ഡൂരി
കേന്ദ്ര ആഭ്യന്തരമന്ത്രി
ഓഫീസിൽ
25 ജൂലൈ 1987 – 25 ജൂൺ 1988
മുൻഗാമിരാജീവ് ഗാന്ധി
പിൻഗാമിശങ്കർ റാവു ചവാൻ
വിദേശകാര്യ മന്ത്രി
ഓഫീസിൽ
22 ഒക്റ്റോബർ 1986 – 25 ജൂലൈ 1987
മുൻഗാമിപി. ശിവശങ്കർ
പിൻഗാമിരാജീവ് ഗാന്ധി
9th [[ഉത്തർപ്രദേശ് മുഖ്യമന്ത്രി]]
ഓഫീസിൽ
1976–77, 1984–85, 1988–89
വ്യക്തിഗത വിവരങ്ങൾ
ജനനം (1925-10-18) 18 ഒക്ടോബർ 1925  (96 വയസ്സ്)
ബലൂട്ടി, ബ്രിട്ടീഷ് ഭാരതം, ബ്രിട്ടീഷ് രാജ്
ഇപ്പോൾ (നൈനിത്താൾ, ഉത്തരാഖണ്ഡ് )
മരണം2018
ഡൽഹി
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)
സുശീല തിവാരി
(m. 1954⁠–⁠1993)
(മരിച്ചു)
ഉജ്ജ്വല ശർമ്മ
(m. 2014⁠–⁠2018)
കുട്ടികൾരോഹിത് ശേഖർ തിവാരി
വസതി(കൾ)ഡെറാഡൂൺ, ഉത്തരാഖണ്ഡ്

വ്യക്തിജീവിതംതിരുത്തുക

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ നൈനിത്താൽ ജില്ലയിൽ ബലൂത്തിയിൽ കുമാവുണു കുടുംബത്തിൽ 1925ൽ ആണ് നാരായൺ ദത്ത് തിവാരി ജനിച്ചത്. പിതാവ് പൂർണ്ണാനന്ദ് തിവാരി വനംവകുപ്പുദ്യോഗസ്ഥനായിരിക്കെ ദേശീയപ്രസ്ഥാനത്തിൽ ചേർന്നു. ജോലി ഉപേക്ഷിച്ചു. [1][2] Tiwari received his education at various schools including, M.B. School, Haldwani, E.M. High School, Bareilly and C.R.S.T. High School, Nainital.[3]

ചെറുപ്പത്തിലേ ദേശീയപ്രസ്ഥാനത്തിലെത്തിയ നാരായൺ 17ആം വയസ്സിൽ സമരത്തിൽ പങ്കെടുത്ത് 1942ൽ ജയിലിലായി..[4] 15മാസത്തിനുശേഷം പുറത്തിറങ്ങിയ നാരായണൻ അലഹാബാദ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി. വിദ്യാർത്ഥിയൂണിയൻ പ്രസിഡണ്ടായി. അക്കാലത്ത് തന്നെ ആൾ ഇന്ത്യ സ്റ്റുഡന്റ് കോൺഗ്രസ്സിന്റെ സിക്രട്ടറിയായി. .[3][5]

1954ൽ സുശീലയെ വിവാഹം ചെയ്തു. ,[6]ലഖ്നൗവിൽ ഡോക്റ്റർ ആയിരുന്ന അവർ 1993ൽ അന്തരിച്ചു.[7] 2007ൽ 12ൽ രോഹിത് ശേഖർ എന്ന യുവാവ് തന്റെ പ്രിതൃത്വം എറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തിവാരിക്കെതിരെ കേസ് ഫയൽ ചെയ്തു. 2014ൽ കേസ് പരാജയപ്പെട്ട് തിവാരി അയാലെ പുത്രനായും അമ്മ ഉജ്ജ്വല ശർമ്മയെ ജീവിതസഖിയായും അംഗീകരിച്ചു[8]. മുൻ കേന്ദ്രമന്ത്രിയും പഞ്ചാബ് മന്ത്രി ആയ ശേർ സിങിന്റെ പുത്രിയായ ഉജ്ജ്വല ശർമ്മ ഒരു കോളജ് അധ്യാപിക ആയിരുന്നു [9]. അവരുടെ ആദ്യ ഭർത്താവുമായി പിണങ്ങിയിരിക്കും സമയത്താണ് തിവാരിയുമായി അടുത്തത്[10]. തിവാരി തന്റെ 88ആം വയസ്സിൽ അങ്ങനെ 2014 മെയ് 14നു ഉജ്ജ്വലയുമായി വിവാഹിതനായി.

ഔദ്യോഗിത ജീവിതംതിരുത്തുക

1952ൽ ഉത്തർപ്രദേശ് നിയമസഭാംഗമായി. 1957ൽ പ്രജാ സമാജ് വാദി പാർട്ടി നേതാവായി നൈനിത്താൽ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷനേതാവായി. 1963ൽ കോൺഗ്രസ്സിൽ ചേർന്ന തിവാരി 1965ൽ കാശിപ്പൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട് മന്ത്രിയായി. 1958ൽ ചൗധരി ചരൺസിങ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി ആയി. 1969ൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ചപ്പോൾ പ്രഥമ പ്രസിഡണ്ട് തിവാരി ആയിരുന്നു. 76മുതൽ 89 വരെ യുള്ള കാലഘട്ടത്തിനിടക്ക് മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയി. 1980ൽ ലോകസഭയിലെത്തിയ തിവാരി ആദ്യം വിദേശകാര്യമന്ത്രിയും പിന്നീട് ആഭ്യന്തരമന്ത്രിയും ആയി. 2001ൽ ഉത്തരാഖണ്ട് സംസ്ഥാനം രൂപീകരിച്ചപ്പോൾ 2002 ൽ അവിടുത്തെ കോൺഗ്രസ്സിന്റെ പ്രഥമ മുഖ്യമന്ത്രി ആയി. 2007 മുതൽ മൂന്ന് വർഷക്കാലം ആന്ധ്രപ്രദേശ് ഗവർണർ ആയും പ്രവർത്തിച്ചു.

അവലംബംതിരുത്തുക

  1. Umachand Handa. History of Uttaranchal. Indus Publishing, p. 210. 2002. ISBN 81-7387-134-5.
  2. Narayan Datt Tiwari profiles.incredible-people.com.
  3. 3.0 3.1 Biographical Sketch Archived 2009-06-19 at the Wayback Machine. Governor of Andhra Pradesh, website.
  4. Uttar Pradesh District Gazetteers, p. 64. Government of Uttar Pradesh. 1959.
  5. Narayan Datt Tiwari Biography[പ്രവർത്തിക്കാത്ത കണ്ണി]. President of India website.
  6. End of the road for Tiwari
  7. [1] Cite: "But charges of misgovernance and of people having free access to him continue to dog him. Sources close to him say some of his aides exploited the vacuum in his domestic setup—his wife Sushila, a doctor in Lucknow, died over 10 years ago."
  8. "Former UP CM, ND Tiwari marries Ujjwala tiwari at 88". IANS. news.biharprabha.com. ശേഖരിച്ചത് 15 May 2014.[പ്രവർത്തിക്കാത്ത കണ്ണി]
  9. https://starsunfolded.com/ujjwala-tiwari/
  10. https://aajtak.intoday.in/story/narayan-dutt-tiwari-ujjwala-sharma-love-story-marriage-high-court-case-1-1035832.html
"https://ml.wikipedia.org/w/index.php?title=എൻ.ഡി._തിവാരി&oldid=3626589" എന്ന താളിൽനിന്ന് ശേഖരിച്ചത്