എൻ.എം പിയേഴ്സൺ

കേരളത്തിലെ ഇടതു രാഷ്ട്രീയ ചിന്തകൻ


കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചിന്തകനും അധ്യാപകനും പ്രഭാഷകനുമാണ് എൻ.എം പിയേഴ്സൺ. 1956 നവംബർ 30-ന്‌ പറവൂർ താലൂക്കിലെ ചിറ്റാറ്റുകരയിൽ ജനിച്ചു. അച്ഛൻ പ്രമുഖ കമ്യൂണിസ്‌റ്റ്‌ വിപ്ലവകാരിയായിരുന്ന സഖാവ്‌ എൻ.കെ.മാധവൻ. അമ്മ നാരായണി. ചിറ്റാറ്റുകര ഗവൺമെന്റ്‌ എൽ.പി. സ്‌കൂൾ, പറവൂർ ഗവ.ബോയ്‌സ്‌ ഹൈസ്‌കൂൾ, മാല്യങ്കര എസ്‌.എൻ.എം. കോളജ്‌, ആലുവ യൂണിയൻ ക്രിസ്‌ത്യൻ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, കേരള സർവ്വകലാശാല കാര്യവട്ടം സെന്റർ, ബാവൻസ്‌ സോമാനി കോളജ്‌ ഓഫ്‌ കമ്മ്യൂണിക്കേഷൻസ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഴാങ്ങ്‌ പോൾ സാർത്രിന്റെ ദർശനശാസ്‌ത്രത്തിൽ രണ്ട്‌ വർഷം ഗവേഷണം. തത്ത്വശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമയും. ഗ്രീൻ മാനിഫെസ്‌റ്റോ, മാർക്‌സിസത്തിന്റെ പുനർനിർമ്മാണം എന്നീ ഗ്രന്ഥങ്ങൾ അച്ചടിയിൽ. ഇപ്പോൾ പറവൂർ ലക്ഷ്‌മി കോളജിൽ അദ്ധ്യാപകൻ. മുഖ്യധാരാ ഇടതുപക്ഷത്തോട് കലഹിച്ചു നിൽക്കുന്ന പിയേഴ്സൺ അവരുടെ നവലിബറൽ നയങ്ങളെ നിശിതമായി ചോദ്യംചെയ്യാറുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

തിരുത്തുക
  • റെഡ് സല്യൂട്ട്
  • ആഗോളവത്‌കരണവും മാർക്സിസവും
  • പരിസ്ഥിതി പ്രത്യയശാസ്‌ത്രവും മാർക്‌സിയൻ പ്രതിസന്ധിയും
  • ഇക്കോഫെമിനിസം ഇക്കോടൂറിസം മാർക്‌സിസം
  • പൂണൂലും കൊന്തയും
  • ശിരസ്സറ്റ രക്തസാക്ഷി
"https://ml.wikipedia.org/w/index.php?title=എൻ.എം_പിയേഴ്സൺ&oldid=3428833" എന്ന താളിൽനിന്ന് ശേഖരിച്ചത്