ഇസ്‌ലാമിനെ കുറിച്ചുള്ള ഒരു വിജ്ഞാനകോശമാണ് ദി എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം (EI). ഇസ്‌ലാമിക പഠന മേഖലയിൽ ഒരു റഫറൻസ് ഗ്രന്ഥമായി ഇത് പരിഗണിക്കപ്പെടുന്നു[1]. ബ്രിൽ പബ്ലിഷേഴ്സ് ആണ് പ്രസാധനാലയം.

എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം, രണ്ടാം പതിപ്പ്

1913 മുതൽ 1938 വരെയുള്ള കാലയളവിൽ ആദ്യ പതിപ്പിന്റെ വാള്യങ്ങൾ പ്രസിദ്ധീകരിച്ചു.

1954 മുതൽ 2005 കാലയളവിലാണ് രണ്ടാം പതിപ്പിന്റെ വാള്യങ്ങൾ പ്രസിദ്ധീകൃതമായത്.

2007 മുതൽ മൂന്നാം പതിപ്പ് പുറത്തിറങ്ങിത്തുടങ്ങിയിട്ടുണ്ട്.

ഉള്ളടക്കം

തിരുത്തുക

ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്താൻ EI ശ്രമിച്ചിട്ടുണ്ടെന്ന് ബ്രിൽ അവകാശപ്പെടുന്നുണ്ട്. കാല-ദേശ ഭേദമന്യേ ഇസ്‌ലാമികമായ വ്യക്തികൾ, ഗോത്രങ്ങൾ, ഖിലാഫത്തുകൾ, രാജവംശങ്ങൾ, ശാസ്ത്രം, രാഷ്ട്രീയം, കലകൾ, സ്ഥാപനങ്ങൾ, ഭൂമിശാസ്ത്രം, നരവംശശാസ്ത്രം, സസ്യങ്ങൾ, ജന്തുജാലങ്ങൾ എന്നിവയെല്ലാം EI ലേഖനങ്ങൾ നൽകുന്നുണ്ട്. അറേബ്യൻ സാമ്രാജ്യങ്ങൾ, ഇറാൻ-മധ്യേഷ്യൻ ഭരണകൂടങ്ങൾ, ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ മുസ്‌ലിം ഭരണം, ഇന്തോനേഷ്യ, ഒട്ടോമൻ സാമ്രാജ്യം തുടങ്ങി ലോകത്ത് നിലനിന്ന ഏതാണ്ടെല്ലാ മുസ്‌ലിം സാന്നിധ്യത്തെ കുറിച്ചും ഇതിൽ വിവരിക്കപ്പെടുന്നു[2].

  1. "Encyclopaedia of Islam". Brill Publishers. Archived from the original on 2016-01-11. Retrieved 2016-01-11. It is the standard international reference for all fields of 'Islam' (Es ist das internationale Standardwerk für alle Bereiche 'des Islams'. Martin Greskowiak, Orientalistische Literaturzeitung, 1990).
  2. "Encyclopaedia of Islam". Brill Publishers. Archived from the original on 2016-01-11. Retrieved 2016-01-11.