എൻറിക് പെന്യാ നിയെതോ
മെക്സിക്കോയുടെ നിയുക്ത പ്രസിഡന്റാണ് എൻറിക് പെന്യാ നിയെതോ(ജനനം :ജൂലൈ 20 1966). ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർടിയുടെ (പിആർഐ) പ്രതിനിധിയായാണ് എൻറിക് പെന്യാ നിയെതോ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 71 വർഷം രാജ്യം അടക്കിഭരിച്ച പിആർഐ 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അധികാരത്തിൽ തിരിച്ചെത്തുന്നത്[1].
എൻറിക് പെന്യാ നിയെതോ | |
---|---|
Governor of the State of Mexico | |
ഓഫീസിൽ September 16, 2005 – September 15, 2011 | |
മുൻഗാമി | Arturo Montiel |
പിൻഗാമി | Eruviel Ávila Villegas |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Atlacomulco, Mexico | ജൂലൈ 20, 1966
രാഷ്ട്രീയ കക്ഷി | Institutional Revolutionary Party |
പങ്കാളികൾ | Mónica Pretelini Sáenz (1993–2007) Angélica Rivera (2010–present) |
കുട്ടികൾ | Paulina Alejandro Nicole 2 out of wedlock |
അൽമ മേറ്റർ | Panamerican University Monterrey Institute of Technology and Higher Education |
ജീവിതരേഖ
തിരുത്തുക2005 മുതൽ 2011 വരെ മെക്സിക്കോ സിറ്റിയുടെ ഗവർണറായിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2012
തിരുത്തുകനാൽപ്പത്തഞ്ചുകാരനായ നിയെതോയ്ക്ക് 38 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ഡെമോക്രാറ്റിക് റെവല്യൂഷൻ പാർടിയുടെ (പിആർഡി) മാനുവൽ ലോപസ് ഒബ്രാദോർ 31 ശതമാനം വോട്ട് നേടി. 12 വർഷമായി രാജ്യം ഭരിക്കുന്ന വലതുപക്ഷ നാഷണൽ ആക്ഷൻ പാർടിയുടെ ജോസഫിന വാസ്കെസ് മോത്ത 25 ശതമാനം വോട്ടോടെ മൂന്നാംസ്ഥാനത്തായി. ഇതാദ്യമായാണ് മെക്സിക്കോയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാന കക്ഷികളിൽ ഒന്നിന്റെ സ്ഥാനാർഥിയായി വനിത മത്സരിക്കുന്നത്. അധികാരത്തിൽ തിരിച്ചുവന്നെങ്കിലും പാർലമെന്റിൽ പിആർഐക്ക് സീറ്റുകൾ നഷ്ടപ്പെടും എന്നാണ് സൂചന. 80 ശതമാനം വോട്ട് എണ്ണിയപ്പോൾ പിആർഐ-ഗ്രീൻ പാർടി സഖ്യത്തിന് കോൺഗ്രസിൽ 37 ശതമാനം വോട്ടേയുള്ളൂ. മൂന്നുവർഷംമുമ്പ് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് 46 ശതമാനം വോട്ട് ലഭിച്ചിരുന്നു. ജാലിസ്കോ, ചിയാപാസ് സംസ്ഥാനങ്ങളുടെ ഗവർണർ സ്ഥാനം തിരിച്ചുപിടിക്കാൻ പിആർഐക്ക് കഴിഞ്ഞു. എന്നാൽ, ഒബ്രാദോറിന്റെ നാടായ തബാസ്കോയിൽ പിആർഡിയാണ് മുന്നിൽ. മെക്സിക്കോ സിറ്റി മേയറായിരുന്ന ഒബ്രാദോർ 2006ലെ തെരഞ്ഞെടുപ്പിൽ ചെറിയ വ്യത്യാസത്തിനാണ് നിലവിലെ പ്രസിഡന്റ് ഫെലിപ്പെ കാൽഡറോണിനോട് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ലക്ഷക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങിയത് അന്ന് മെക്സിക്കോയെ ആഴ്ചകളോളം സ്തംഭിപ്പിച്ചിരുന്നു.[2]
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Enrique Peña Nieto's profile Archived 2012-01-07 at the Wayback Machine. in the Mexico 2012 Election Archived 2011-09-04 at the Wayback Machine. official website
- Official personal website
- Biography by CIDOB Archived 2014-12-04 at the Wayback Machine. (Spanish)