എൻഡോമെട്രിയോമ
എൻഡോമെട്രിയം പോലെ തോന്നിക്കുന്ന എന്നാൽ എൻഡോമെട്രിയം അല്ലാത്ത കോശങ്ങൾ അണ്ഡാശയത്തിനു പുറത്തോ അകത്തോ ഉണ്ടാകുന്നതിനെയാണ് എൻഡോമെട്രിയോമ എന്നു വിളിക്കുന്നത്. ഇംഗ്ലീഷ്" Endometrioma ഏറ്റവും സാധാരണമായി കണ്ടുവരുന്ന എൻഡോമെട്രിയോസിസ് ഇതാണ്.[1] എൻഡോമെട്രിയോസിസിന്റെ 17-44% എൻഡോമെട്രിയോമയാണ്. [2] എൻഡോമെട്രിയോസിസ് എന്നാൽ ഗർഭാശയകോശമായ എൻഡോമെട്രിയം പോലെ തോന്നിക്കുന്നതും എന്നാൽ അതിൽ നിന്നു വ്യത്യസ്തമായതുമായ കോശങ്ങൾ ഗർഭാശയത്തിനു വെളിയിൽ വളരുന്ന അവസ്ഥയാണ്. എൻഡോമെട്രിയോസിസ് വടുക്കൾ ഉണ്ടാവാനും ഗർഭാശയമോ മലാശയമോ തമ്മിൽ ഒട്ടിപ്പൊടിക്കാനും നീർവീശ്ച ബാധിക്കാനും കാരണമാകുന്നു. ഇത് അർബുദമല്ലാത്തതരം മുഴകൾ ആണ്. എൻഡോമെട്രിയോമയാകട്ടെ ഏറ്റവും കൂടുതൽ അണ്ഡാശയത്തിലാണ് കാണപ്പെടുന്നത്. [3] ഇത് കറുത്ത നിറമുള്ള ദ്രാവകം നിറഞ്ഞ സഞ്ചികളായാണ് (സിസ്റ്റ്) കാണപ്പെടുന്നത്.[4] ഇവ പല വലിപ്പത്തിൽ കാണപ്പെടുന്നു. ചിലപ്പോൾ ഇവയെ ചോക്കലേറ്റ് സിസ്റ്റുകൾ എന്നു വിളിക്കാറുണ്ട്. ഗർഭപാത്രത്തിനു പിറകിലുള്ള കൾ-ഡി-സാക് എന്ന ഭാഗത്തും യോനിക്കും മലാശയത്തിനുമിടയിലും ചിലപ്പോൾ ഇവ രൂപപ്പെടുന്നു. [5]
Endometriosis of ovary | |
---|---|
Transvaginal ultrasonography showing a 67 x 40 mm endometrioma as distinguished from other types of ovarian cysts by a somewhat grainy and not completely anechoic content. | |
സ്പെഷ്യാലിറ്റി | Gynecology |
റഫറൻസുകൾ
തിരുത്തുക- ↑ Kaponis, Apostolos; Taniguchi, Fuminori; Azuma, Yukihiro; Deura, Imari; Vitsas, Charalampos; Decavalas, George O.; Harada, Tasuku (March 2015). "Current treatment of endometrioma". Obstetrical & Gynecological Survey. 70 (3): 183–195. doi:10.1097/OGX.0000000000000157. ISSN 1533-9866. PMID 25769433. S2CID 22099824.
- ↑ Gałczyński, Krzysztof; Jóźwik, Maciej; Lewkowicz, Dorota; Semczuk-Sikora, Anna; Semczuk, Andrzej (2019-11-07). "Ovarian endometrioma – a possible finding in adolescent girls and young women: a mini-review". Journal of Ovarian Research. 12 (1): 104. doi:10.1186/s13048-019-0582-5. ISSN 1757-2215. PMC 6839067. PMID 31699129.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Bulletti, Carlo; Coccia, Maria Elisabetta; Battistoni, Silvia; Borini, Andrea (2010-08-01). "Endometriosis and infertility (a review)". Journal of Assisted Reproduction and Genetics (in ഇംഗ്ലീഷ്). 27 (8): 441–447. doi:10.1007/s10815-010-9436-1. ISSN 1058-0468. PMC 2941592. PMID 20574791.
- ↑ "Endometriomas - Deep Ovarian Endometriosis - Brigham and Women's Hospital". www.brighamandwomens.org. Retrieved 2020-04-29.
- ↑ Venes, p. 808.