എൻജോയ് എൻചാമി
ഒരു തമിഴ് റാപ് ഗാനമാണ് 'എൻജോയ് എൻചാമി'. 2021 ൽ പുറത്തിറങ്ങിയ ഈ ഗാനം 23 ദിവസങ്ങൾകൊണ്ട് 7.4കോടിയിലേറെ പേർ (74,643,521) കണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. പാടിയവർക്ക് ആദരവേകി അമുൽ പോസ്റ്ററും നെറ്റ്ഫ്ലിക്സ് കൂ..കൂ മെമും പുറത്തിറക്കി. സ്വതന്ത്രകലാകാരന്മാരെയും സംഗീത പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിന് എ.ആർ. റഹ്മാന്റെ നേതൃത്വത്തിൽ തുടക്കമിട്ട മാജ്ജാ യൂട്യൂബ് ചാനൽവഴി മാർച്ച് ഏഴിനാണ് 'എൻജോയ് എൻചാമി' പുറത്തിറങ്ങിയത്. മൂന്ന് മാസമെടുത്ത് 200 പേരാണ് 5.05 മിനിട്ട് ദൈർഘ്യമുള്ള ഈ മ്യൂസിക്കൽ ആൽബത്തിൽ പ്രവർത്തിച്ചത്.
ഉള്ളടക്കം
തിരുത്തുകവളക്കൂറുള്ള കറുത്ത മൺതരികൾ വാദ്യങ്ങളുടെ താളത്തിനൊത്ത് ഇളകുന്നതിന്റെ ക്ലോസ് ദൃശ്യങ്ങളോടെയാണ് ആൽബം തുടങ്ങുന്നത്. എൻജോയ് എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുകയല്ല ചെയ്തിരിക്കുന്നത്. എൻ തായ് (എൻറെ അമ്മ) എന്ന അർഥവും തമിഴിൽ എൻ ജായ് എന്ന വാക്കിന് ഉണ്ട്. എന്റെ അമ്മയാണ് എന്റെ ദൈവമെന്ന അറിവിന്റെ ആഹ്വാനവും പ്രകൃതിയെ അമ്മയായും ദൈവമായും കാണണമെന്ന വള്ളിയമ്മയുടെ ആഹ്വാനവുമൊക്കെയാണ് 'എൻജോയ് എൻചാമി'. തമിഴ്നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്ക് തോട്ടം പണിക്കായി കൊണ്ട് പോകുകയും നല്ലകാലമെല്ലാം തോട്ടങ്ങളിൽ എല്ലുമുറിയെ പണിയെടുക്കുകയും ആരോഗ്യം നശിക്കുമ്പോൾ വെറും കയ്യോടെ മടക്കി അയക്കപ്പെടുകയും ചെയ്യുന്നവരുടെ ദയനീയതയാണ് ആൽബം ചൂണ്ടിക്കാട്ടുന്നത്. [1]
കലാകാരന്മാർ
തിരുത്തുകതമിഴ് ഗായിക ദീയും (ദീക്ഷിത വെങ്കിടേശൻ) ഗായകൻ അറിവും ചേർന്നാണ് ഈ ഗാനം പാടിയഭിനയിച്ചത്. മാജ്ജായുടെ ആദ്യ മ്യൂസിക് ആൽബം ആയിരുന്നു ഇത്. സന്തോഷ് നാരായണനാണ് ആൽബത്തിന്റെ നിർമ്മാണം. അമിത് കൃഷ്ണൻ സംവിധാനവും.[2]
വരികൾ
തിരുത്തുകകുക്കൂ കുക്കൂ താത്താ താത്താ കളവെട്ടി
കുക്കൂ കുക്കൂ പൊന്തുല യാര് മീൻകൊത്തി
കുക്കൂ കുക്കൂ തണ്ണിയിൽ ഓടും തവളക്കി
കുക്കൂ കുക്കൂ കമ്പിളി പൂച്ചി തങ്കച്ചി
അവലംബം
തിരുത്തുക- ↑ ഷിബു, എം. (1 April 2021). "കുക്കൂ...കുക്കൂ - മണ്ണില്ലാത്തവന്റെ കണ്ണീർ ഗീതത്തിന് കോടിക്കണക്കിന് ഹൃദയങ്ങളുടെ ഏറ്റുപാടൽ". madhyamam. madhyamam. Retrieved 1 April 2021.
- ↑ "Dhee ft. Arivu - Enjoy Enjaami (Prod. Santhosh Narayanan)".