മലയാള സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമാണ് പ്രൊഫ. എസ്. സുധീഷ്(ജനനം : 5 ജനുവരി 1952).[1] 2016 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം എന്ന കൃതിക്കായിരുന്നു പുരസ്കാരം. [2]

ജീവിതരേഖതിരുത്തുക

കൊല്ലത്തു ജനിച്ചു. ദീർഘ കാലം വിവിധ എസ്.എൻ. കോളേജുകളിൽ അധ്യാപകനായിരുന്നു. മാനേജ്‌മെന്റിനെതിരെ സമരം ചെയ്തതിനെത്തുടർന്ന് പുറത്താക്കി. എം.എൻ. വിജയൻ പത്രാധിപരായിരുന്ന പാഠം മാസിക ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുറത്തിറങ്ങിയിരുന്നത്.

കൃതികൾതിരുത്തുക

  • ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം
  • ഏകലവ്യന്റെ കൈവിരൽ
  • സൗന്ദര്യത്തിന്റെ അർത്ഥസംഹിത

പുരസ്കാരങ്ങൾതിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • വീണപൂവ് ശതാബ്ദി പുരസ്കാരം

അവലംബംതിരുത്തുക

  1. ഡോ. പി.വി. കൃഷ്ണൻ നായർ (2004). സാഹിത്യകാര ഡയറക്ടറി. l=Mtjd]: കേരള സാഹിത്യ അക്കാദമി. p. 510. ISBN 8176900427.
  2. ., . (Feb 21, 2018). "പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ്". ശേഖരിച്ചത് Feb 25, 2018.CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=എസ്._സുധീഷ്&oldid=2724121" എന്ന താളിൽനിന്ന് ശേഖരിച്ചത്