കേരള സംഗീത നാടകഅക്കാദമിയുടെ മികച്ച നാടകസംവിധായകനുള്ള അവാർഡ് ലഭിച്ച പ്രമുഖനായ മലയാള നാടകകൃത്താണ് സുകു എന്ന എസ്. സുകുമാരൻ( - 18 ജൂലൈ 2012).

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിൽ ജനിച്ചു. എഴുപതുകളിൽ ബർണാഡ്ഷായുടെ പേരിൽ കൊല്ലം കൂട്ടിക്കടയിൽ രൂപീകൃതമായ ഗ്രാമീണ നാടകസമിതിയിലൂടെ നാടകരംഗത്ത് കടന്നുവന്നു. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്നതും ഘടനാപരമായ സവിശേഷതകൾ ഉള്ളതുമായ നിരവധി നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയെന്ന ഭീകരതയെ പരിഹാസ്യതതോടെ വേദിയിലെത്തിച്ച് ജനപ്രീതി നേടിയ കൊട്ടിയം സംഗം തിയറ്റേഴ്സിന്റെ "പക്ഷിശാസ്ത്രം" നാടകത്തിലെ അഭിനേതാവായിരുന്നു. കണ്ണൂർ ഗാന്ധാര, കൊല്ലം വയലാർ നാടകവേദി തുടങ്ങി നിരവധി തീയറ്റർ ഗ്രൂപ്പുകൾക്ക് വേണ്ടിയും വേഷമിട്ടു. 1980കളിൽ നാടകരംഗത്തുണ്ടായ പരീക്ഷണങ്ങൾക്ക് ഇദ്ദേഹം പങ്കാളിയായിരുന്നു. നൂതന അവതരണരീതികളുമായി വന്ന കൊല്ലം കൂട്ടിക്കട പ്രതിഭ ആർട്സിന്റെ സംവിധായകനായിരുന്നു. ജോ പ്രൊഫസർ ജോ, അഗ്നിച്ചിറകുകൾ, തിരുവാഴി, ചാർത്ത്, ചൊല്ലിയാട്ടം തുടങ്ങി ജനങ്ങളെ സ്വാധീനിച്ച നിരവധി ആധുനിക നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അനേകം സാംസ്കരിക സംഘടനകളുടെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് 1990ൽ "ചീറ്റം" എന്ന നാടകം സംവിധാനം ചെയ്തതിന് കേരള സംഗീത നാടകഅക്കാദമിയുടെ മികച്ച നാടകസംവിധായകനുള്ള അവാർഡ് ലഭിച്ചു[1]

ആരോഗ്യവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീത നാടകഅക്കാദമിയുടെ മികച്ച നാടകസംവിധായകനുള്ള അവാർഡ് (1990)
  1. .http://www.deshabhimani.com/demise.php?category_id=51&category_id2=&category_id3=34&ddate=19-07-2012

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്._സുകുമാരൻ&oldid=1422500" എന്ന താളിൽനിന്ന് ശേഖരിച്ചത്