കോയമ്പത്തൂരിലെ സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററി എന്ന സ്ഥാപനത്തിലെ കൺസർവേഷൻ ഇക്കോളജി വിഭാഗം തലവനായിരുന്നു ഡോ.എസ്.ഭൂപതി. മുഴുവൻ പേർ ഭൂപതി സുബ്രഹ്മണ്യൻ.

തന്റെ പര്യവേഷണങ്ങളുടെ ഭാഗമായി നടത്തിയ ഒരു യാത്രക്കിടെ അഗസ്ത്യാർകൂടത്തിൽ വച്ച്, 2014 ഏപ്രിൽ 29-ന്ന്, പാറപ്പുറത്തുനിന്ന് കാൽ തെറ്റി മുളങ്കാടുകളിലേക്കു വീണതിനെത്തുടർന്ന്, കണ്ണിലൂടെ തലയിലേക്ക് ഒരു മുളന്തണ്ട് തുളച്ച്ചുകയറിയതിനേത്തുടർന്ന് ഉണ്ടായ പരിക്ക് കാരണം അന്തരിച്ചു. ഉരഗങ്ങളേക്കുറിച്ചുള്ള പഠനശാഖയിലെ ഒരു കിടയറ്റ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മരിക്കുമ്പോൾ അദ്ദേഹത്തിന്ന് അമ്പത് വയസ്സിനടുത്തേ പ്രായമുണ്ടായിരുന്നുള്ളൂ.[1]

രാജസ്ഥാൻ യൂനിവെർസിറ്റിയിൽ നിന്ന് ജന്തുശാസ്ത്ര(ഓർണിത്തോളജി)ത്തിൽ ഡോക്ടറേറ്റ്. തുടർന്ന് അമേരിക്കയിലെ സ്മിത് സോണിയൻ ഇൻസ്റ്റിറ്റ്യുഷനിൽ നിന്നും, ചൈനയിൽ ഷാങ് ഹായിലെ ഈസ്റ്റ് ചൈന നോർമൽ യൂനിവെർസിറ്റിയിൽ നിന്നും ബിരുദങ്ങൾ. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, കേവൽദേവ് നാഷണൽ പാർക്ക്, ഡെറാദൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇന്ത്യ, സുന്ദർബൻസിലെ ഐ.യു.സി.എൻ/എസ്.എസ്.സി ബറ്റാഗൂർ കൺസർവേഷൻ പ്രോജക്ട് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 2009 മുതൽ കോയമ്പത്തൂരിലെ സലിം ആലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററി എന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയിരുന്നു[2].

അവലംബം തിരുത്തുക

  1. The Hindu, May 1, 2014.
  2. http://www.sacon.in/index.php/people?id=11amp;Itemid=151
"https://ml.wikipedia.org/w/index.php?title=എസ്._ഭൂപതി&oldid=2106300" എന്ന താളിൽനിന്ന് ശേഖരിച്ചത്