നിരവധി നിയമ നിർമ്മാണ സമിതി കളിൽ അംഗവും ജില്ലാ ജഡ്ജിയുമായിരുന്നു ചട്ടനാഥ കരയാളർ(1896 - 30 സെപ്റ്റംബ‍ർ 1972). തിരുവിതാംകൂറിൽ നിയമസഭാംഗമായിരുന്നു.

ചട്ടനാഥ കരയാളർ
ജനനം
ചട്ടനാഥൻ

(1896-10-15)ഒക്ടോബർ 15, 1896
മരണംസെപ്റ്റംബർ 30, 1972(1972-09-30) (പ്രായം 75)
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽരാജ്യസഭാംഗം, നിയമസഭാംഗം, ജില്ലാ ജഡ്ജി
അറിയപ്പെടുന്നത്ശ്രീമൂലം പ്രജാസഭയിൽ ഡപ്യൂട്ടി പ്രസിഡന്റ്

ജീവിതരേഖ

തിരുത്തുക

റാവുസാഹിബ് എസ്. സുബ്രഹ്മണ്യക്കരയാളരുടെ മകനായി 1072 തുലാം ഒന്നിന് ചട്ടനാഥക്കര യാളർ ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് തോമസ് കോളേജിൽ നിന്നും ബി. ഏ. (ഹിസറി) പാസ്സായശേഷം തിരുവനന്തപുരം ലോകോളേജിൽ നിന്നും നിയമബിരുദം നേടി. ഹൈക്കോടതിയിൽ പ്രാക്ടീസാരംഭിച്ചു. 1931-ൽ തിരുവിതാംകൂറിൽ നിയമസഭാംഗമായി. ജില്ലാജഡ്ജി, നിരവധിനിയമ നിർമ്മാണ സമിതി കളിൽ അംഗം, ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിൽ അംഗം, ശ്രീമൂലം പ്രജാസഭയിൽ ഡപ്യൂട്ടി പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തസേവനമനുഷ്ഠിച്ചു. രാജ്യസേവാനിരതനെന്ന ബഹുമതിക്കർഹനായി.[1] 3 ഏപ്രിൽ 1952 മുതൽ 2 ഏപ്രിൽ 1958 വരെയും 3 ഏപ്രിൽ 1958 മുതൽ 2 ഏപ്രിൽ 1964 വരെയും രാജ്യസഭാംഗമായിരുന്നു.[2] [3]

ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക് ഡയറക്ടറും കളമശ്ശേരി ട്രാവൻകൂർ ഒഗലെ ഗ്ലാസ്‌ കമ്പനി ചെയ‍ർമാനുമായിരുന്നു.[4]

1972 സെപ്റ്റംബർ 30-ാം തീയതി തിരുവനന്തപുരത്ത് അന്തരിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • രാജ്യസേവാനിരതനെന്ന ബഹുമതി
  1. നായർ, പട്ടം ജി (2003). തിരുവനന്തപുരത്തിന്റെ ഇതിഹാസം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. p. 235. ISBN 81-86365-94-X.
  2. "S. Chattanatha Karayalar". RAJYA SABHA. Archived from the original on 2011-05-29. Retrieved August 2, 2020.
  3. https://rajyasabha.gov.in/rsnew/pre_member/1952_2003/k.pdf
  4. "വീണുടഞ്ഞ ചില്ലുചിത്രം". മാതൃഭൂമി. Jun 14, 2016. Archived from the original on 2016-06-17. Retrieved August 2, 2020.
"https://ml.wikipedia.org/w/index.php?title=എസ്._ചട്ടനാഥ_കരയാളർ&oldid=3802171" എന്ന താളിൽനിന്ന് ശേഖരിച്ചത്