എസ്.എ.ഒ. കാറ്റലോഗ്

(എസ്. എ. ഒ. കാറ്റലോഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നക്ഷത്രങ്ങൾക്കു ശാസ്ത്രീയമായി പേരിട്ട ഒരു നക്ഷത്രകാറ്റലോഗ് ആണ് എസ്.എ.ഒ. കാറ്റലോഗ് (SAO Catalog). ഇതിന്റെ epoch 1950 ആണ്. ഖഗോളത്തെ 10 ഡിഗ്രി വീതം ഉള്ള 18 നാടയായി വിഭജിച്ച് പിന്നീട് നക്ഷത്രങ്ങളെ ഖഗോളരേഖാംശത്തിന്റെക്രമമനുസരിച്ച് അനുസരിച്ച്എണ്ണുക ആണ് ഈ കാറ്റലോഗിൽ ചെയതത്. കൃത്യമായ തനതുചലനം (proper motion) അറിയുന്ന ദൃശ്യകാന്തിമാനം +10 വരെയുള്ള നക്ഷത്രങ്ങളെ മാത്രമേ ഈ കാറ്റലോഗിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അതിനാൽ തന്നെ ഈ കാറ്റലോഗിൽ ഏതാണ്ട് 2,50,000 ത്തോളം നക്ഷത്രങ്ങളേ ഉള്ളൂ. തനതുചലനത്തെക്കുറിച്ചുള്ള അറിവ് ആവശ്യമുള്ള ജ്യോതിശാസ്ത്രപഠനങ്ങളിൽ ഈ കാറ്റലോഗിന് വളരെയധികം പ്രാധാന്യം ഉണ്ട്.

തിരുവാതിര നക്ഷത്രത്തിന്റെ SAO Catalog അനുസരിച്ചുള്ള പേര് SAO 113271 എന്നാണ്.

"https://ml.wikipedia.org/w/index.php?title=എസ്.എ.ഒ._കാറ്റലോഗ്&oldid=2313523" എന്ന താളിൽനിന്ന് ശേഖരിച്ചത്