മലയാളനാട് വാരികയുടെ പത്രാധിപരും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു എസ്.കെ. നായർ. എൻ.എസ്.എസ്. കോളേജിൽ ലക്ച്ചററായിരുന്നു. വിവാഹശേഷം അധ്യാപകവൃത്തി ഉപേക്ഷിച്ചു കൊല്ലത്ത് താമസമാക്കി. പിന്നീട് കശുവണ്ടിമേഖലയിലേക്ക് കടന്നു. ന്യൂ ഇന്ത്യാ ഏജൻസീസ് എന്ന കാഷ്യൂ ബ്രോക്കറേജ് സ്ഥാപനത്തിലൂടെ അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം വളർന്നു. ന്യൂ ഇന്ത്യ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ, ന്യൂ ഇന്ത്യാ പ്രിന്റേഴ്സ്, ന്യൂ ഇന്ത്യ പാക്കേജിങ് ഇൻഡസ്ട്രീസ്, ന്യൂ ഇന്ത്യ എഞ്ചിനീയറിംഗ് കോർപ്പറേഷൻ തുടങ്ങിയവയും സ്ഥാപിച്ചു. കൗമുദി ബാലകൃഷ്ണന്റെ പ്രേരണയിൽ മലയാള നാട് തുടങ്ങി. മലയാളത്തിലെ പ്രമുഖ എഴുത്തുകാരെല്ലാം അതിലെഴുതിയിരുന്നു. നാലു സിനിമകൾ നിർമ്മിച്ചു. തോപ്പിൽ ഭാസി സംവിധാനം ചെയ്ത മുച്ചീട്ടുകളിക്കാരന്റെ മകൾ (1975), പി.എൻ. മേനോൻ സംവിധാനം ചെയ്ത ചായം (1973), മഴക്കാറ് (1973), ചെമ്പരത്തി (1972 ) എന്നിവ.

1983 ജൂലായ് 16ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=എസ്.കെ._നായർ_(മലയാളനാട്)&oldid=2527906" എന്ന താളിൽനിന്ന് ശേഖരിച്ചത്