മെഹർ എന്ന തൂലികാനാമത്തിൽ മാപ്പിളപ്പാട്ടുകളെഴുതിയിരുന്ന ഒരു കവിയായിരുന്നു എസ്.കെ.എസ്. ജലീൽ തങ്ങൾ[1]. മെഹറിന്റെ നെടുവീർപ്പുകൾ (1951) എന്ന കൃതിയാണ് മലയാളലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ട് ഗ്രന്ഥം. അദ്ദേഹത്തിന്റെ ആമിനക്കുട്ടി എന്ന ഖണ്ഡകാവ്യം ഇരുപതോളം പതിപ്പുകൾ ഇറങ്ങിയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയും കേരള മാപ്പിളകലാ അക്കാദമിയും ചേർന്ന് 2016-ൽ മെഹറിന്റെ മാപ്പിളപ്പാട്ടുകൾ എന്ന സെമിനാർ സംഘടിപ്പിച്ചിരുന്നു[2].

ജീവിതരേഖ

തിരുത്തുക

പാലക്കാട് ജില്ലയിലെ ഒലവക്കോട് എന്ന പ്രദേശത്ത് 1923-ലാണ് ജലീൽ തങ്ങൾ ജനിച്ചത്. അധ്യാപകപരിശീലനം നേടിയ അദ്ദേഹം പക്ഷെ കേരളപ്രഭ എന്ന പ്രസിദ്ധീകരണത്തിൽ എഡിറ്ററായി ചേരുകയാണുണ്ടായത്. മാപ്പിളപ്പാട്ടിലെ സോഷ്യലിസ്റ്റ് കവി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ആദ്യത്തിൽ മുസ്ലിം ലീഗിൽ പ്രവർത്തിച്ചുവന്ന ജലീൽ തങ്ങൾ പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയിൽ സജീവമായി[3].

  • നെടുവീർപ്പുകൾ (1951)
  • തെരുവിന്റെ ചിന്ത (1952)
  • ആമിനക്കുട്ടി (ഖണ്ഡകാവ്യം)

1980 ജൂൺ 23-ന് ജലീൽ തങ്ങൾ അന്തരിച്ചു.

  1. "വാരാദ്യമാധ്യമം" (PDF). മാധ്യമം ദിനപത്രം. മാധ്യമം. 2020-02-09. Archived from the original (PDF) on 2021-08-26. Retrieved 2021-08-26.
  2. "Sahitya Akademi Seminar" (PDF). sahitya-akademi.gov.in. 2016-11-12. Retrieved 2021-09-02.
  3. കുറുപ്പ്, പി.ആർ (1985). എന്റെ നാടിന്റെ കഥ, എന്റെയും: ആത്മകഥ. Sāhityapr̲avarttaka Sahakaraṇasaṅghaṃ.
"https://ml.wikipedia.org/w/index.php?title=എസ്.കെ.എസ്._ജലീൽ_തങ്ങൾ&oldid=3656812" എന്ന താളിൽനിന്ന് ശേഖരിച്ചത്