വഞ്ഞിപ്പുഴ ചീഫിന്രെ കണക്കപിള്ള വില്ലഞ്ചിറ ശങ്കരപ്പിള്ളയുടേയും ആനിക്കാട്‌ ഇളമ്പള്ളി കല്ലൂര്‌ രാമൻപിള്ളയുടെ സഹോദരിപാപ്പിയമ്മയുടേയും രണ്ടാമത്തെ മകൻ. തിരുവനന്തപുരത്തു നിയമ പഠനം.പൊൻകുന്നം പുന്നാമ്പറമ്പിൽ ഡോ. പി.എൻ. കൃഷ്നപിള്ളയുടെ സഹപാഠി. രണ്ടു തവണ ശ്രീമൂലം പ്രജാസഭയിൽ അംഗം 1915 ൽ കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ ദുമ്മിനി(ഡൊമിനിക്‌) വക്കീലിന്രെ കൂടെ പ്രാക്റ്റീസ്‌ തുടങ്ങി. 1916 ൽപെരുനാട്‌ പാനിക്കമണ്ണിൽ പി.കല്യാണിയമ്മയെ വിവാഹം കഴിച്ചു. ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ പി.ആർ. എസ്‌ പിള്ള,കെ. വി.എം.എസ്‌. സ്ഥാപക ജനറൽ സെക്രട്ടരി പി.ആർ . രാജ ഗോപാൽ,പി.ആർ. വിശ്വം,പ്രൊഫ .പി.ആർ. ഗോപിനാഥപിള്ള, കമലമ്മ,തങ്കമ്മ, രാജമ്മ,സരോജം എന്നിവർ മക്കൾ. ശ്രീമൂലം അസംബിളിയിൽ അംഗം ആയിരുന്നു. എരുമേലി വാവരു പള്ളി ട്രസ്റ്റി ആയിരുന്നു. 1951 ൽ "കലാസാഗർ" എന്ന ഫിലിം നിർമ്മാണ കമ്പനി ആരംഭിച്ചു. "തിരമാല" എന്ന ഫിലിം നിർമ്മിച്ചു. .കഥ ടി.എൻ ഗോപിനാഥൻ നായർ. ഗാനങ്ങൾ പി . ഭാസ്കരൻ ("ഹേ,കളിയോടമേ" തുടങ്ങിയവ)ബാബുരാജ്‌ സംഗീതസംവിധാനം. തോമസ്‌ ബർലി ആയിരുന്നു നായകൻ. രാമു കാര്യാട്ട്‌ ,അടൂര്‌ ഭാസി,സത്യൻ,ടി.എസ്സ്‌.മുത്തയ്യ തുടങ്ങിയവർ അഭിനയിച്ചു. സംവിധാനം പി.ആർ. എസ്‌. പിള്ള. 1967 മാർച്ചിൽ കാശിയിൽ വച്ചു നിര്യാതനായി.

"ഒരു അഭിഭാഷകന്രെ ഓർമ്മക്കുറിപ്പുകൾ" (കറനൃ ബുക്സ്‌,1967) ആത്മകഥ.

"https://ml.wikipedia.org/w/index.php?title=എസ്‌._രാമനാഥപിള്ള&oldid=835783" എന്ന താളിൽനിന്ന് ശേഖരിച്ചത്