എസ്‌പ്ലനേഡ്- തിയറ്റേർസ് ഓൺ ദ് ബേ
സിംഗപൂർ നഗരത്തിലെ മറീനാ ബേയിൽ സ്ഥിതിചെയ്യുന്ന് ഒരു കെട്ടിടമാണ് എസ്പ്ലനേഡ്. സിംഗപ്പൂർ നദിമുഖത്തുള്ള 6 ഹെക്ടർ ഭൂമിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സിംഗപ്പുരിന്റെ തനതുകലകൾ പ്രദർശിപ്പിക്കുന്നതിവേണ്ടിയുള്ള ഒരു കേന്ദ്രമായാണ് ഇത് നിർമിച്ചത്. 1600 പേർക്ക് ഇരിക്കാവുന്ന ഒരു കൺസേർട് ഹാളും, 2000 പേരെ ഉൾക്കൊള്ളുന്ന ഒരു തിയറ്ററും ഇതിനുള്ളിലുണ്ട്.
ദുരിയാൻ പഴങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ഈ കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. സിംഗപ്പൂരിലെ ഡി.പ്പി ആർക്കിടെക്റ്റും ലണ്ടൻ ആസ്ഥാനമായ വിൽഫോർഡ് ആന്റ് പാർട്ണേർസ് എന്ന കംബനിയും സംയുക്തമായാണ് ഇതിന്റെ രൂപകല്പന നിർവഹിച്ചത്. എങ്കിലും 1995 മേയിൽ ലണ്ടൻ കമ്പനി പദ്ധതിയിൽനിന്നും പിൻവാങ്ങി.[1]
അവലംബം
തിരുത്തുക- ↑ "Interview Vikas Gore: Esplanade Integrates Modern and Asian Elements". ABC Interview with Vikas Gore. Archived from the original on 2009-10-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to എസ്പ്ലനേഡ്.