എസ്ലിൻ ഡെറാനിയഗല
ശ്രീലങ്കൻ അഭിഭാഷകയും ഫെമിനിസ്റ്റുമായിരുന്നു എസ്ലിൻ ഇസബെൽ അമെലിക് ദെരാനിയഗല (1908 - 1973). അവർ രാജ്യത്തെ ആദ്യത്തെ വനിതാ ബാരിസ്റ്റർ ആയിരുന്നു.[2]
എസ്ലിൻ ഡെറാനിയഗല | |
---|---|
5th ഇന്റർനാഷണൽ അലയൻസ് ഓഫ് വിമൻ പ്രസിഡന്റ് | |
ഓഫീസിൽ 1958–1964 | |
മുൻഗാമി | ഈസ്റ്റർ ഗ്രാഫ് |
പിൻഗാമി | ബീഗം അൻവർ അഹമ്മദ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എസ്ലിൻ ഇസബെൽ അമെലിക് ഒബയസെകെരെ 1908 |
മരണം | 1973 |
ദേശീയത | ശ്രീലങ്കൻ |
പങ്കാളി | റാൽഫ് സെന്റ് ലൂയിസ് പിയറിസ് ഡെറാനിയഗല |
കുട്ടികൾ | Ralph Senaka (son)[1] |
അൽമ മേറ്റർ | ഹിൽവുഡ് കോളേജ്, സെന്റ് ബ്രിഡ്ജറ്റ്സ് കോൺവെന്റ്, സെന്റ് ആനിസ് കോളേജ്, ഓക്സ്ഫോർഡ് |
ജോലി | ബാരിസ്റ്റർ |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകസ്റ്റേറ്റ് കൗൺസിൽ ഓഫ് സിലോൺ സ്പീക്കറും സിലോൺ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ അന്ന ഇസബെല്ലയുടെയും സർ ഫോറസ്റ്റർ അഗസ്റ്റസ് ഒബീസകെരയുടെയും ഏക മകളും രണ്ടാമത്തെ കുട്ടിയുമായ എസ്ലിൻ ഇസബെൽ അമെലിക് ഒബയസെകെരെ 1908 ലാണ് ജനിച്ചത്.[3]കൊളംബോയിലെ സെന്റ് ബ്രിഡ്ജറ്റ് കോൺവെന്റിൽ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് കൗണ്ടിയിലെ ഹിൽവുഡ് കോളേജിൽ ചേർന്നു.[3][4]
തുടർന്ന് ഓക്സ്ഫോർഡിലെ സെന്റ് ആൻസ് കോളേജിൽ ചേർന്നു. [5]അവിടെ ഗെൽഡാർട്ട് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. [3] 1934 ൽ ബിരുദം നേടിയ അവർ ഇന്നർ ടെമ്പിളിലെ ബാറിലേക്ക് വിളിക്കപ്പെട്ടു.[3]
1935 ൽ സിലോണിലെ സുപ്രീം കോടതിയിൽ അഭിഭാഷകയായി നിയമിക്കപ്പെട്ടു. സിലോണിലെ ആദ്യത്തെ വനിതാ ബാരിസ്റ്ററായി.[3][6]
സിലോൺ വിമൻ ലോയേഴ്‌സ് അസോസിയേഷൻ
തിരുത്തുകസിലോൺ വിമൻ ലോയേഴ്‌സ് അസോസിയേഷന്റെ (1960-1961, 1966-1967) ആദ്യത്തെ പ്രസിഡന്റായി അവർ തിരഞ്ഞെടുക്കപ്പെട്ടു.[7] ഓൾ-സിലോൺ വിമൻസ് കോൺഫറൻസിന്റെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.[8] 1952-1955 കാലഘട്ടത്തിൽ ഇന്റർനാഷണൽ അലയൻസ് ഓഫ് വിമൻസിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഡെറാനിയഗല, 1958-1964 കാലഘട്ടത്തിൽ അതിന്റെ അഞ്ചാമത്തെ പ്രസിഡന്റായി. 1961-ൽ അയർലൻഡിൽ നടന്ന അലയൻസിന്റെ 19-മത് കോൺഗ്രസിന്റെയും 1964-ൽ ഇറ്റലിയിൽ നടന്ന 20-ാമത് കോൺഗ്രസിന്റെയും അദ്ധ്യക്ഷത വഹിച്ചു.[7][9][10]
കുടുംബം
തിരുത്തുകCBE അഭിഭാഷകനായ റാൽഫ് സെന്റ് ലൂയിസ് പിയറിസ് ഡെറാനിയഗലയെ അവർ വിവാഹം കഴിച്ചു, അദ്ദേഹം പാർലമെന്റിന്റെ ക്ലർക്ക് ആയി[11][12] അദ്ദേഹം സർ പോൾ പിയറിസിന്റെയും ലേഡി ഹിൽഡ ഒബെസെകെരെ പിയറിസിന്റെയും മകനായിരുന്നു.
അവലംബം
തിരുത്തുക- ↑ "Obituaries". The Daily News. 28 January 2019. Retrieved 28 February 2019.
- ↑ "Sri Lanka's Female Firsts". Women.lk. Centre for Humanitarian Affairs. Archived from the original on 2019-02-28. Retrieved 28 February 2019.
- ↑ 3.0 3.1 3.2 3.3 3.4 "Woman Barrister - Miss E. Obeyesekere to Practise in Ceylon". The Singapore Free Press and Mercantile Advertiser. 5 December 1934. p. 6. Retrieved 28 February 2019.
- ↑ "Past Presidents". St Bridget's Convent Past Pupils Association. Retrieved 28 February 2019.
- ↑ "Oxford University Calendar". Oxford University. 1948: 1053.
{{cite journal}}
: Cite journal requires|journal=
(help) - ↑ Natesan, G. A., ed. (1935). "The Indian Review". 36. G. A. Natesan & Company: 208.
{{cite journal}}
: Cite journal requires|journal=
(help) - ↑ 7.0 7.1 "Our History - Sri Lanka Women Lawyers' Association". Sri Lanka Lawyers' Association. Retrieved 27 February 2019.
- ↑ Stienstra, Deborah (2016). Women's Movements and International Organizations. Springer. p. 87. ISBN 9781349234172.
- ↑ "The International Woman Suffrage News - Centennial Edition" (PDF). International Alliance of Women. 2004: 12. Archived from the original (PDF) on 2021-09-05. Retrieved 28 February 2019.
{{cite journal}}
: Cite journal requires|journal=
(help) - ↑ Boles, Janet K.; Hoeveler, Diane Long (2004). Historical Dictionary of Feminism. Scarecrow Press. p. 97. ISBN 9780810849464.
- ↑ "The Journal of the Society of Clerks at the Table in Commonwealth Parliaments". The Table. 25–28: 72. 1956.
- ↑ Ceylon list: "No. 38314". The London Gazette. 10 June 1948. pp. 3403–3404.
==