എസ്തർ (മില്ലൈസ് പെയിന്റിംഗ്)

ജോൺ എവററ്റ് മില്ലൈസ് വരച്ച ചിത്രം

ജോൺ എവററ്റ് മില്ലൈസ് വരച്ച ചിത്രമാണ് എസ്തർ (1865) ബൈബിളിലെ എസ്തേറിന്റെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഫ്രെഡറിക് ലെയ്‌ടൺ, ജെയിംസ് മക്‌നീൽ വിസ്‌ലർ എന്നിവരുടെ ചിത്രങ്ങളാൽ സ്വാധീനിക്കപ്പെട്ട മില്ലൈസിന്റെ സൗന്ദര്യാത്മക കാലഘട്ടത്തിലെ രചനയാണിത്.

Esther
കലാകാരൻJohn Everett Millais
വർഷം1865
MediumOil on canvas
സ്ഥാനംPrivate Collection

പേർഷ്യൻ രാജാവായ അഹശ്വേരോസിന്റെ യഹൂദ ഭാര്യയായ എസ്തർ തന്റെ ഭർത്താവിനടുത്തേയ്ക്ക് പോകാൻ തയ്യാറെടുക്കുന്ന ചിത്രമാണ് ഇത്. ക്ഷണിക്കപ്പെടാതെ പ്രവേശിക്കുന്നതിനുള്ള ശിക്ഷയായ മരണത്തെ ഭയപ്പെടുന്നുവെങ്കിലും ജൂതന്മാർക്കെതിരായ ഒരു ഗൂഢാലോചനയെക്കുറിച്ച് രാജാവിനെ അറിയിക്കാനാണ് അവൾ അങ്ങനെ ചെയ്യുന്നത്.

തായ്‌പിംഗ് കലാപത്തെ പരാജയപ്പെടുത്തിയതിന് ശേഷം ചൈനീസ് ചക്രവർത്തി ജനറൽ ഗോർഡന് നൽകിയ മഞ്ഞ മേലാട മില്ലൈസ് ഈ ചിത്രത്തിലേയ്ക്ക് പകർത്തി. സാംസ്കാരികമായി വ്യക്തമല്ലാത്ത ഒരു പ്രഭാവം സൃഷ്ടിക്കുന്നതിനായി അദ്ദേഹം അതിനെ പുറവും അകവും മറിച്ചിട്ട് പെയിന്റിംഗിൽ ദൃശ്യമാകുന്ന അമൂർത്ത പാറ്റേണുകൾ സൃഷ്ടിച്ചു.[1]

മഞ്ഞ വസ്ത്രത്തിനും വെള്ള തൂണുകൾക്കുമെതിരെ തിരശ്ശീലയുടെ ആഴത്തിലുള്ള നീല നിറം സജ്ജീകരിച്ച് നിറങ്ങളുടെ ഉജ്ജ്വലമായ വൈരുദ്ധ്യങ്ങളിലൂടെ മില്ലൈസ് ഒരു നാടകീയമായ ദൃശ്യഭംഗി സൃഷ്ടിക്കുന്നു. ദൃശ്യത്തിന്റെ ആഖ്യാന വശം(മറ്റു വിവരങ്ങൾ) സംക്ഷിപ്തമാണെന്നത് അദ്ദേഹം അനുകരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന കലാകാരന്മാരുടെ സൗന്ദര്യാത്മക ശൈലിക്ക് സമാനമാണ്.

എസ്ഥേർ തന്റെ കിരീടം തലയിൽ വയ്ക്കാൻ തയ്യാറെടുക്കുമ്പോൾ മുടിയിൽ തിരുകിയ മുത്തുകൾ ക്രമീകരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഈ ചേഷ്ട ടിഷ്യന്റെ പെയിന്റിംഗുകളിൽ നിന്ന് എടുത്തതാണ്. മുഖഭംഗിയിലും , മുടിയുടെ നിറത്തിലും മില്ലൈസ്, ടിഷ്യൻറെ വർണശൈലികൾ അനുകരിക്കുന്നു. മില്ലെയ്‌സിന്റെ മുൻചിത്രമായ ദി ബ്രൈഡ്‌സ്‌മെയ്‌ഡിലെ ചുവന്ന മുടിച്ചുരുളുകളുമായും ഡാന്റെ ഗബ്രിയേൽ റോസെറ്റിയുടെ ചില സമകാലിക ചിത്രങ്ങളുമായും ഇതിനെ താരതമ്യപ്പെടുത്താം. മില്ലൈസിന്റെ ജീവചരിത്രകാരൻ മരിയോൺ സ്പിൽമാൻ എഴുതി, "മില്ലായിസിന്റെ ആദ്യകാല ചിത്രങ്ങളിൽ ഏറ്റവും ആധുനികമായി കൈകാര്യം ചെയ്ത ചിത്രമാണിത്.[2]

  1. Millais, J.G., The Life and Letters of John Everett Millais, vol. 1, p. 384.
  2. Speilmann, M, Millais and his Works, Blackwoods, 1898, p. 70.