എസ്തർ ചാപ്പ
എസ്തർ ചാപ്പ ടിജെറിന (ജീവിതകാലം: 22 ഒക്ടോബർ 1904 - 14 ഡിസംബർ 1970) ഒരു മെക്സിക്കൻ മെഡിക്കൽ സർജൻ, അധ്യാപിക, എഴുത്തുകാരി, ഫെമിനിസ്റ്റ്, വോട്ടവകാശ പ്രവർത്തക, ട്രേഡ് യൂണിയൻ നേതാവ്, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. അവളുടെ മെഡിക്കൽ പ്രാക്ടീസിൽ ക്ലിനിക്കൽ വിശകലനത്തിലും മൈക്രോബയോളജിയിലും വൈദഗ്ദ്ധ്യം നേടിയ അവർ, കൂടാതെ മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിൽ മൈക്രോബയോളജിയിൽ അദ്ധ്യാപനം നടത്തുകയും ചെയ്തിരുന്നു.
എസ്തർ ചാപ്പ | |
---|---|
പ്രമാണം:Photo of Esther Chapa.jpg | |
ജനനം | തമൗലിപാസ്, മെക്സിക്കോ | 22 ഒക്ടോബർ 1904
മരണം | 14 ഡിസംബർ 1970 മെക്സിക്കോ സിറ്റി, മെക്സിക്കോ | (പ്രായം 66)
ദേശീയത | മെക്സിക്കൻ |
തൊഴിൽ | വൈദ്യൻ, എഴുത്തുകാരി, അധ്യാപിക. |
ആദ്യകാലജീവിതം
തിരുത്തുക1904 ഒക്ടോബർ 22-ന് മെക്സിക്കോയിലെ തമൗലിപാസ് സംസ്ഥാനത്ത് വിർജീനിയ ടിജെറീനയുടെയും ക്വിരിനോ ചാപ്പയുടെയും മകളായി എസ്തർ ചാപ്പ ജനിച്ചു. അവൾക്ക് നാല് സഹോദരങ്ങൾ ഉണ്ടായിരുന്നു.[1]
കരിയർ
തിരുത്തുകമെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിൽ ചാപ്പ മൈക്രോബയോളജി പഠിപ്പിച്ചിരുന്നു.[2][3] നാഷണൽ സ്‌കൂൾ ഓഫ് നഴ്‌സിംഗിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവർ സർജൻസ് യൂണിയൻ, യൂണിയൻ ഓഫ് സർവ്വീസ് വർക്കേർസ് എന്നിവയുടെ സഹസ്ഥാപകയുംകൂടിയായിരുന്നു.[4]
അവലംബം
തിരുത്തുക- ↑ López, Gabriela Castañeda; Rodríguez de Romo, Ana Cecilia (2010). "Esther Chapa Tijerina, 1904-1970". Boletín Mexicano de Historia y Filosofía de la Medicina (in സ്‌പാനിഷ്). 13 (1): 34–35.
- ↑ López, Gabriela Castañeda; Rodríguez de Romo, Ana Cecilia (2010). "Esther Chapa Tijerina, 1904-1970". Boletín Mexicano de Historia y Filosofía de la Medicina (in സ്‌പാനിഷ്). 13 (1): 34–35.
- ↑ Soto, Shirlene Ann (1977). The Mexican Woman: A Study of Her Participation in the Revolution, 1910-1940 (Thesis). OCLC 1139694753. ProQuest 287995646.
- ↑ Cecilia, Rodríguez de Romo Ana, et al. Protagonistas de la medicina científica mexicana, 1800-2006. Universidad Nacional Autónoma de México, Facultad de Medicina, 2008.