എസ്ഡിഎസ് ട്യൂബർകുലോസിസ് സാനിറ്റോറിയം
ക്ഷയരോഗവും മറ്റ് നെഞ്ച് രോഗങ്ങളും ചികിത്സിക്കുന്നതിൽ വൈദഗ്ധ്യമുള്ള ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സർക്കാർ സ്ഥാപനമാണ് എസ്ഡിഎസ് ട്യൂബർകുലോസിസ് ആൻഡ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ് (മുമ്പ് എസ്ഡിഎസ് ട്യൂബർകുലോസിസ് സാനിറ്റോറിയം). [1] ബാംഗ്ലൂരിലെ ഹൊസൂർ റോഡിന് സമീപമുള്ള വിശാലമായ കാമ്പസിലാണ് സാനിറ്റോറിയം പ്രവർത്തിക്കുന്നത്.
SDS Tuberculosis Sanatorium | |
---|---|
Geography | |
Location | India |
History | |
Opened | 1948 |
Links | |
Lists | Hospitals in India |
മനുഷ്യസ്‌നേഹിയായ ദേവറാവു ശിവറാമിന്റെ ഭാര്യയുടെ പേരിലാണ് ശാന്താഭായി ദേവറാവു ശിവറാം ട്യൂബറ്റ്കുലോസിസ് സാനിറ്റോറിയം. [1]
പിന്നീട്, ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ഒരു അധ്യാപന ആശുപത്രിയായി മാറിയതിനാൽ, കർണാടക സർക്കാരിന്റെ വികസന പദ്ധതികൾ പ്രകാരം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നറിയപ്പെട്ടു. എന്നിരുന്നാലും, പ്രദേശവാസികൾക്ക് ഇത് ഇപ്പോഴും ടിബി ആസ്പത്രിയായി തുടരുന്നു.
ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിനും നിംഹാൻസ് കാമ്പസിനോടും ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വൈദഗ്ധ്യത്തോടെ നെഞ്ച് രോഗങ്ങൾ ചികിത്സിക്കുന്ന ഒരു പ്രധാന സ്ഥാപനമാണിത്. പ്രദേശത്തെ മരണത്തിനും രോഗാവസ്ഥയ്ക്കും കാരണമായ ക്ഷയരോഗ ചികിത്സക്കാണ് ആശുപത്രി പ്രത്യേക പ്രാധാന്യം നൽകുന്നത്. ക്ഷയരോഗത്തിന്റെ പ്രത്യേക ചികിത്സയും അതിന്റെ വിവിധ സങ്കീർണതകളും ആവശ്യമെങ്കിൽ ശസ്ത്രക്രിയയിലൂടെയും വൈദ്യശാസ്ത്രപരമായി കൈകാര്യം ചെയ്യുന്നു, അത് വളരെ ചെലവുകുറഞ്ഞതാണ്. നെഞ്ചിനേറ്റ പരിക്കിനു ട്രോമ കെയർ റഫറൽ ആശുപത്രിയായും ഇത് പ്രവർത്തിക്കുന്നു.
എംബിബിഎസ്, റെസ്പിറേറ്ററി തെറാപ്പി കോഴ്‌സ്, മെഡിസിൻ, സർജറി, അനുബന്ധ വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവരെ ശ്വാസകോശ സംബന്ധമായ അസുഖം തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും പിന്തുടരുന്നതിനും ക്ലിനിക്കൽ, സർജിക്കൽ അനുഭവം നേടുന്നതിന് ഒരു നിശ്ചിത കാലയളവിലേക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ ഇവിടെ നിയമിക്കുന്നു.
അവലംബം
തിരുത്തുക- ↑ മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 "SDS TB and Chest Diseases Hospital". Government of Karnataka. Archived from the original on 27 December 2010. Retrieved 22 November 2010.