എവല്യൂഷൻ ഡാറ്റാ ഒപ്റ്റിമൈസ്ഡ്

വയർലെസ്സ് രീതിയിൽ അതിവേഗ ഇൻറർനെറ്റ് സേവനം ലഭ്യമാക്കാനുള്ള സാങ്കേതിക വിദ്യയാണ് ഇ.വി.ഡി.ഒ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എവല്യൂഷൻ ഡാറ്റാ ഒപ്റ്റിമൈസ്ഡ് സാങ്കേതിക വിദ്യ. സി.ഡി.എം.എ രീതിയിലാണ് ഈ സേവനം ലഭ്യമാകുന്നത്. 3.1 മെഗാ ബിറ്റ്സ്/സെക്കണ്ട് വരെ ഡൌൺലോഡ് നിരക്കും 1.8 മെഗാ ബിറ്റ്സ്/സെക്കണ്ട് വരെ അപ്ലോഡ് നിരക്കും പ്രദാനം ചെയ്യാൻ ഈ സാങ്കേതിക വിദ്യക്കാകും.

ഇന്ത്യയിലെ സേവനദാതാക്കൾതിരുത്തുക

ബി.എസ്.എൻ.എൽ
എം.ടി.എസ്
റിലയൻസ് സി.ഡി.എം.എ
ടാറ്റ ഇൻഡികോം