ത്യാഗരാജസ്വാമികൾ ദേവാമൃതവർഷിണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എവരനി നിർണ്ണയിഞ്ചിരിരാ

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി എവരനി നിർണ്ണയിഞ്ചിരിരാ
നിന്നെട്‌ലാരാധിഞ്ചിരിരാ നരവരു
മഹാന്മാരായ ആൾക്കാർ അങ്ങ് ആരാണെന്നും അങ്ങയെ
ആരാധിക്കേണ്ടത് എങ്ങനെയെന്നുമാണ് മനസ്സിലാക്കിയിരിക്കുന്നത്?
അനുപല്ലവി ശിവുഡനോ മാധവുഡനോ കമല
ഭവുഡനോ പര-ബ്രഹ്മമനോ നി
ശിവനും വിഷ്ണുവും ബ്രഹ്മ്മാവും പരഹ്ബ്രഹ്മവുമൊക്കെ അങ്ങയെ
ആരാധിക്കേണ്ടത് എങ്ങനെയെന്നുമാണ് മനസ്സിലാക്കിയിരിക്കുന്നത്?
ചരണം ശിവ മന്ത്രമുനകു മ ജീവമു
മാധവ മന്ത്രമുനകു രാ ജീവമുയീ
വിവരമു തെലിസിന ഘനുലകു മ്രൊക്കെദ
വിതരണ ഗുണ ത്യാഗരാജ വിനുത
ശിവമന്ത്രത്തിന് (ഓം നമശിവായ) മ ആണ് ജീവസ്വരം
വിഷ്ണുമന്ത്രത്തിനാവട്ടെ (ഓം നമോ നാരായണായ) ര ആണ് ജീവൻ
ഈ മഹത്തായ കാര്യങ്ങൾ മനസ്സിലാക്കിയവരെ
ത്യാഗരാജൻ ആരാധിക്കുന്നു

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക