എല്ല ബ്ലെയ്‌ലോക്ക് ആതർട്ടൺ

എല്ല ബ്ലെയ്‌ലോക്ക് ആതർട്ടൺ (ജനുവരി 4, 1860 - സെപ്റ്റംബർ 4, 1933) ഒരു ബ്രിട്ടീഷ് വംശജയായ അമേരിക്കൻ വൈദ്യനായിരുന്നു. ക്യൂബെക് പ്രവിശ്യയിൽ, ഒരു കനേഡിയൻ സ്ഥാപനത്തിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഡിപ്ലോമ നേടിയ ആദ്യ വനിതയാണ് എല്ല . യു.എസ്. സംസ്ഥാനമായ വെർമോണ്ടിലെ ഒരു മെഡിക്കൽ സൊസൈറ്റിയിൽ പ്രവേശനം നേടിയ ആദ്യ വനിതയായിരുന്ന അവർ; ന്യൂ ഹാംഷെയറിലെ ഒരു പ്രാദേശിക മെഡിക്കൽ സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ട്, ന്യൂ ഹാംഷെയറിൽ ഉദരശസ്ത്രക്രിയ നടത്തിയ ആദ്യ വനിത എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു.

എല്ല ബ്ലെയ്‌ലോക്ക് ആതർട്ടൺ
ജനനം
Ella Blaylock

January 4, 1860
മരണംസെപ്റ്റംബർ 4, 1933(1933-09-04) (പ്രായം 73)
New Hampshire
ദേശീയതBritish
പൗരത്വംAmerican
വിദ്യാഭ്യാസംQueen's University
തൊഴിൽphysician
Medical career

ആദ്യകാലം

തിരുത്തുക

എല്ല ബ്ലെയ്‌ലോക്ക് ആതർട്ടൺ 1860 ജനുവരി 4 ന് ഇംഗ്ലണ്ടിലെ ലങ്കാഷയറിലെ അൾവർസ്റ്റണിൽ ജനിച്ചു. വില്യം, മാർഗരറ്റ് (സ്കോളിക്ക്) ബ്ലെയ്‌ലോക്ക്[1] ദമ്പതികളുടെ മകളായിരുന്ന അവർ തോമസ് ബ്ലെയ്‌ലോക്കിന്റെ ചെറുമകളുമായിരുന്നു.[2] എല്ല സ്വകാര്യ അദ്ധ്യാപകരുടെ കീഴിലും ജോർജ്ജ്‌വില്ലെ അക്കാദമിയിലും മോൺട്രിയലിലെ മക്‌ഗിൽ നോർമൽ സ്കൂളിലും പഠനം നടത്തുകയും 1881-ൽബിരുദം നേടുകയും ചെയ്തു. വൈദ്യശാസ്ത്രം പഠിക്കാനുള്ള അവരുടെ ചിരകാലാഭിലാഷം അമ്മയൊഴികെ എല്ലാ സുഹൃത്തുക്കളിൽനിന്നും തീഷ്ണമായി എതിർപ്പ് ക്ഷണിച്ചുവരുത്തി. അതിനാൽ സ്വയം പഠിക്കാൻ തീരുമാനിച്ച അവർ, ക്യൂബെക്കിലെ മാൻസൺവില്ലെ അക്കാദമിയുടെ പ്രിൻസിപ്പലായി രണ്ട് വർഷം പഠിപ്പിക്കുകയും മുഴുവൻ കോളേജ് കോഴ്‌സിലും സ്വകാര്യ ട്യൂഷനുകളിലൂടെ അറിവ് നേടുകയും ചെയ്തു. അവിടെ പഠിപ്പിക്കുന്ന സമയത്ത് മാൻസൺവില്ലെയിലെ ഡോ. ജെ. മക്മില്ലനോടൊപ്പം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങിയ അവർ അടുത്ത വർഷം, ഒന്റാറിയോയിലെ കിംഗ്സ്റ്റണിലുള്ള ഒരു മെഡിക്കൽ വിദ്യാലത്തിൽ ചേർന്നു. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിലെ പുരുഷ വിദ്യാർത്ഥികളോടൊപ്പമായിരുന്നു അവരുടെ ആദ്യ പ്രഭാഷണ കോഴ്‌സ്. 1872-ൽ എഡിൻബർഗിലെ വിദ്യാർത്ഥിനികൾക്കിടയിലെ ദുഃഖകരമായ അനുഭവത്തിന്റെ ഒരു ആവർത്തനവും ഇക്കാലത്ത് ഉണ്ടായി. കിംഗ്‌സ്റ്റണിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത വുമൺസ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിലാണ് പ്രശ്‌നങ്ങൾ കലാശിച്ചത്. ഈ കോളേജിൽ, മൂന്ന് കോഴ്‌സുകളിൽ പങ്കെടുത്ത ആതർട്ടൻ, 1887-ൽ ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ഡിപ്ലോമകൾ നേടി.[1] എല്ല , കോളേജിൽ പഠിക്കുമ്പോൾ, ഒരു വർഷത്തേക്ക് അനാട്ടമിയുടെ അസിസ്റ്റന്റ് ഡെമോൺസ്‌ട്രേറ്ററായിരുന്ന അവർക്ക് പിന്നീട് ഒരു വർഷത്തേക്ക് പ്രാക്ടിക്കൽ അനാട്ടമി ക്ലാസിന്റെ മുഴുവൻ ചുമതലയും ഉണ്ടായിരുന്നു. ഒരു കനേഡിയൻ സ്ഥാപനത്തിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഡിപ്ലോമ നേടിയ ക്യൂബെക്ക് പ്രവിശ്യയിലെ ആദ്യ വനിതയും[1] കാനഡയിലെ എട്ടാമത്തെ വനിതയുമായിരുന്ന എല്ല .[2]

1887-ൽ, ക്യൂബെക്കിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ആതർട്ടണ് നിരസിക്കപ്പെട്ടു, എന്നിരുന്നാലും ക്വീൻസ് ഡിപ്ലോമ കൈവശമുള്ള ഒരാൾക്ക് ചോദ്യം ചെയ്യപ്പെടാതെ ലൈസൻസ് നൽകുമായിരുന്നു.

സ്വകാര്യ ജീവിതം

തിരുത്തുക

1898-ൽ, ന്യൂ ഹാംഷെയറിലെ കോൺകോർഡിൽ, ഒരു അഭിഭാഷകനും പത്രം എഡിറ്ററും ആഭ്യന്തരയുദ്ധ സേനാനിയും വിഭാര്യനായിരുന്ന ക്യാപ്റ്റൻ ഹെൻറി ബ്ലേലോക്ക് ആതർട്ടനെ വിവാഹം കഴിച്ചു. അവർ അയാളുടെ രണ്ടാം ഭാര്യയായിരുന്നു.[3]

അവർക്ക് ബ്ലേലോക്ക് ആതർട്ടൺ (ജനനം. 1900), ഐവ്സ് (ജനനം. 1903) എന്നിങ്ങനെ രണ്ട് കുട്ടികളുണ്ടായിരുന്നു.[1][4] എല്ല തന്റെ ഭർത്താവിനൊപ്പം ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ, കാനഡയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ധാരാളമായി യാത്ര ചെയ്തു.[5]

വുമൺസ് ഓക്സിലറിയിലും യംഗ് വിമൻസ് ക്രിസ്ത്യൻ അസോസിയേഷനിലും അംഗമായിരുന്നു എല്ല. [2] അവർ സ്ത്രീകളുടെ വോട്ടവകാശത്തെ അനുകൂലിക്കുകയും ന്യൂ ഹാംഷെയർ വുമൺ സഫ്‌റേജ് സൊസൈറ്റിയിലെ അംഗവുമായിരുന്നു. വൈഎംസിഎയുടെയും ഫോർട്ട്‌നൈറ്റ്‌ലി ക്ലബ്ബിന്റെയും വുമൺസ് ഓക്‌സിലറി അംഗം കൂടിയായിരുന്നു അവർ. മതപരമായി, അവൾ എപ്പിസ്കോപ്പാലിയൻ ആയിരുന്നു, [1] നാഷുവയിലെ നല്ല ഇടയൻ പള്ളിയിൽ പങ്കെടുത്തു. [2]

1906 [6] ൽ ക്യാപ്റ്റൻ ആതർട്ടൺ മരിച്ചപ്പോൾ അവൾ വിധവയായി.1933 സെപ്തംബർ 4-ന് ന്യൂ ഹാംഷെയറിൽ ആതർട്ടൺ അന്തരിച്ചു, തുടർന്ന് നാഷുവയിലെ എഡ്ജ്വുഡ് സെമിത്തേരിയിൽ സംസ്‌കരിക്കപ്പെട്ടു [7] [8] അവളുടെ മകൻ ബ്ലെയ്‌ലോക്ക് ആതർട്ടൺ 1951-1952 കാലഘട്ടത്തിൽ ന്യൂ ഹാംഷെയർ സ്റ്റേറ്റ് സെനറ്റിന്റെ അധ്യക്ഷനായിരുന്നു [9] 1952-ൽ ആക്ടിംഗ് ഗവർണറായി. [10]

  1. 1.0 1.1 1.2 1.3 1.4 Leonard 1914, പുറം. 58.
  2. 2.0 2.1 2.2 2.3 Watson 1896, പുറം. 794.
  3. Florence Shepard, "Men Had No Monopoly on Nashua Medical Profession of the 1800s" Telegraph (November 23, 1991): 2.
  4. Browne 1906, പുറം. 308.
  5. "Henry B Atherton Photographs, 1855 - 1950. Call Number MS-1409". Dartmouth College.
  6. "New Hampshire Necrology: Capt. Henry B. Atherton" Granite Monthly (H. H. Metcalf 1906): 94.
  7. "Ella B. Atherton Obituary". The Boston Globe, Massachusetts, Sep 5. 1933. p. 13.
  8. "Dr Ella Blaylock Atherton Obituary". North Adams Transcript, Massachusetts, Sep 5. 1933. p. 6.
  9. "Ex-Senate Head, Atherton, Dies Saturday at Home" Telegraph (March 18, 1963): 2.
  10. "Ex-Senate Head, Atherton, Dies Saturday at Home" Telegraph (March 18, 1963): 2.