എല്ലെൻ സാൻഡെൽ

ഓസ്ട്രേലിയൻ രാഷ്ട്രീയക്കാരിയും പരിസ്ഥിതി പ്രവർത്തകയും

ഒരു ഓസ്ട്രേലിയൻ രാഷ്ട്രീയക്കാരിയും പരിസ്ഥിതി പ്രവർത്തകയുമാണ് എല്ലെൻ സാൻഡെൽ (ജനനം: 26 ജനുവരി 1988)[1] . ഓസ്‌ട്രേലിയൻ ഗ്രീൻസ് അംഗമായി 2014 മുതൽ വിക്ടോറിയ പാർലമെന്റിൽ മെൽബണിലെ വോട്ടർമാരെ പ്രതിനിധീകരിച്ചു. നിലവിൽ വിക്ടോറിയൻ ഗ്രീന്സിന്റെ ഡെപ്യൂട്ടി ലീഡറാണ്.

എല്ലെൻ സാൻഡെൽ
Deputy Leader of the Victorian Greens
പദവിയിൽ
ഓഫീസിൽ
17 December 2018
Leaderസാമന്ത രത്‌നം
മുൻഗാമിനീന സ്പ്രിംഗിൾ
Member of the Victorian Legislative Assembly for Melbourne
പദവിയിൽ
ഓഫീസിൽ
29 November 2014
മുൻഗാമിജെന്നിഫർ കാനിസ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1988-01-26) 26 ജനുവരി 1988  (36 വയസ്സ്)
ആലീസ് സ്പ്രിംഗ്സ്, നോർത്തേൺ ടെറിട്ടറി, ഓസ്‌ട്രേലിയ
രാഷ്ട്രീയ കക്ഷിGreens
പങ്കാളിലോയ്ഡ് ഡേവിസ്
അൽമ മേറ്റർമെൽബൺ സർവകലാശാല

2009 ലെ യംഗ് എൻവയോൺമെന്റലിസ്റ്റ് ഓഫ് ദി ഇയർ അവാർഡിന് അർഹയായി. 2011–2012 കാലയളവിൽ ഓസ്‌ട്രേലിയൻ യൂത്ത് ക്ലൈമറ്റ് കോളിഷൻ ഡയറക്ടറുമായിരുന്നു. [2][3]

വിദ്യാഭ്യാസം തിരുത്തുക

എല്ലെൻ സാൻഡൽ വളർന്നത് മിൽദുരയിലാണ്. [4] അവിടെ സെന്റ് ജോസഫ്സ് കോളേജിൽ ചേർന്നു. [5] മെൽബൺ സർവകലാശാലയിൽ നിന്ന് 2008 ൽ ബാച്ചിലർ ഓഫ് ആർട്സിലും (സ്പാനിഷ്, ഭാഷാശാസ്ത്രം എന്നിവയിൽ പ്രധാനം) ബാച്ചിലർ ഓഫ് സയൻസിലും (ജനിതകശാസ്ത്രത്തിൽ പ്രധാനം)ബിരുദം നേടി. [6] 2007 ൽ ഓസ്‌ട്രേലിയൻ യൂത്ത് ക്ലൈമറ്റ് കോളിഷനിൽ ചേർന്ന അവർ 2011 ൽ ഡയറക്ടറായി.[2]

കരിയർ തിരുത്തുക

യൂണിവേഴ്സിറ്റിയിൽ ആയിരുന്നപ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഏർപ്പെടുകയും 2007 ൽ മെൽബൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പരിസ്ഥിതി ഓഫീസറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[7]2007 മുതൽ 2009 വരെ വിക്ടോറിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രീമിയർ ആന്റ് കാബിനറ്റിൽ [7]പോളിസി ഉപദേഷ്ടാവായി സാൻഡെലിനെ നിയമിച്ചു. ബ്രംബി ലേബർ ഗവൺമെന്റിന്റെ കാലാവസ്ഥാ വ്യതിയാന തന്ത്രത്തിലും ഗ്രീൻ പേപ്പറിലും പ്രവർത്തിച്ചു.[8] 2009 നും 2012 നും ഇടയിൽ ഓസ്ട്രേലിയൻ യൂത്ത് ക്ലൈമറ്റ് കോളിഷനിൽ (എ വൈ സി സി) സാൻഡെൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ ദേശീയ ഡയറക്ടറാകുന്നതിന് മുമ്പ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു. എ.വൈ.സി.സി പിരിഞ്ഞുപോയതിനുശേഷം 2013 ഓസ്‌ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ സൈമൺ ഷെയ്ക്കിന്റെ സെനറ്റ് പ്രചാരണത്തിന്റെ വിജയത്തിനായി ആക്റ്റ് ഗ്രീൻസ് പാർട്ടി പ്രചാരണ മാനേജരായി പ്രവർത്തിച്ചു. 2013 ൽ മെൽബൺ സീറ്റിലേക്കുള്ള ഓസ്‌ട്രേലിയൻ ഗ്രീൻസ് വിക്ടോറിയ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.[9]

ലേബർ സ്ഥാനാർത്ഥി ജെന്നിഫർ കാനിസിനെതിരെ 2014 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ മെൽബണിൽ സാൻഡെൽ വിജയിച്ചു.[10]2018 ലെ തിരഞ്ഞെടുപ്പിൽ അതേ ലേബർ എതിരാളിക്കെതിരെ അല്പം ചെറിയ വ്യത്യാസത്തിലാണ് അവർ സ്ഥാനം പിടിച്ചത്. ആ തിരഞ്ഞെടുപ്പിനെത്തുടർന്ന് വിക്ടോറിയൻ പാർലമെന്റിലെ ഗ്രീൻസ് പാർട്ടി റൂം ഡെപ്യൂട്ടി ലീഡറായി സാൻഡെലിനെ നിയമിച്ചു. പാർട്ടി നേതാവ് സാമന്ത രത്‌നത്തിനൊപ്പം സേവനം ചെയ്യുന്നു.[11][12]

അവലംബം തിരുത്തുക

  1. "State Finalist Young Australian of the Year 2009" Archived 2016-08-09 at the Wayback Machine., Australian of the Year Awards
  2. 2.0 2.1 Crew, Becky: "Standing up for the planet" Archived 24 May 2014 at the Wayback Machine., Cosmos magazine, 27 October 2011
  3. Centre for Sustainability Leadership: "Alumni Profile: Ellen Sandell" Archived 24 May 2014 at the Wayback Machine.
  4. "Ellen Sandell: Climate Champion", ABC, 7 August 2011
  5. Whiteoak, Terryn: "Ellen’s knocking on parliament" Archived 2016-03-03 at the Wayback Machine., Sunraysia Daily, 10 May 2014
  6. University of Melbourne, Faculty of Arts: "Arts Alumni Awards, past winners 2013" Archived 6 June 2014 at the Wayback Machine., retrieved 5 June 2014
  7. 7.0 7.1 "Ellen Sandell – The Drum Opinion", ABC
  8. "Ellen Sandell – LinkedIn"
  9. Price, Nic: "Greens select candidates for Melbourne, Northcote and Richmond seats for 2014 state poll", in Herald Sun, 31 December 2013
  10. Cowie, Tom; Schetzer, Alana. "Victorian election 2014: Greens win Melbourne in historic victory". The Age. Retrieved 30 November 2014.
  11. Ellen Sandell (17 December 2018). "Very excited to share that I've been elected as Deputy Leader of the Victorian Greens. Given the urgency of climate change, the Greens are needed in our Parliaments now more than ever. We're here to get out of coal & stand up for equality and social justice. #springst". Twitter.
  12. "Hansard Wednesday 19 December 2018". Victorian Legislative Assembly. 19 December 2018. Archived from the original on 2021-04-21. Retrieved 2021-04-21.

പുറംകണ്ണികൾ തിരുത്തുക

Victorian Legislative Assembly
മുൻഗാമി Member for Melbourne
2014–present
Incumbent
"https://ml.wikipedia.org/w/index.php?title=എല്ലെൻ_സാൻഡെൽ&oldid=3832333" എന്ന താളിൽനിന്ന് ശേഖരിച്ചത്