എലീന ഗൊറോലോവ

ഒരു ചെക്ക് മനുഷ്യാവകാശ സംരക്ഷക

ഒരു ചെക്ക് മനുഷ്യാവകാശ സംരക്ഷകയാണ് എലീന ഗൊറോലോവ (2 ജനുവരി 1969). റോമ വംശജയായ അവർ ഓസ്ട്രാവയിൽ ഒരു സാമൂഹിക പ്രവർത്തകയായി ജോലി ചെയ്യുന്നു. [1]

Elena Gorolová, 2019

21-ാം വയസ്സിൽ, രണ്ടാമത്തെ മകനെ പ്രസവിച്ച ശേഷം ആശുപത്രിയിൽ നിർബന്ധിത വന്ധ്യംകരണം നടത്തി. മറ്റൊരു കുട്ടിയുണ്ടാകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. കൂടാതെ നടപടിക്രമത്തിന് അവരുടെ അറിവോടെയുള്ള സമ്മതം നൽകിയിരുന്നില്ല.[2] 2005-ൽ ബലപ്രയോഗത്തിലൂടെ വന്ധ്യംകരണം ചെയ്യപ്പെട്ടതായി പരാതിപ്പെട്ട 87 ചെക്ക് സ്ത്രീകളിൽ ഒരാളായിരുന്നു എലീന.[3]

അതിനുശേഷം, ചെക്കിയയിലെ റോമാ സ്ത്രീകൾക്കെതിരായ നിർബന്ധിത വന്ധ്യംകരണത്തിനും വിവേചനത്തിനും എതിരെ അവർ പ്രചാരണം നടത്തി. നിർബന്ധിത വന്ധ്യംകരണത്തെക്കുറിച്ചുള്ള പരിഹാരത്തിനും അവബോധത്തിനും വേണ്ടി വാദിച്ചു. നിർബന്ധിത വന്ധ്യംകരണത്താൽ ഉപദ്രവിക്കപ്പെട്ട സ്ത്രീകളുടെ ഗ്രൂപ്പിന്റെ വക്താവും ചെക്ക് സംഘടനയായ Vzájemné soužití (Life Together) അംഗവുമാണ്.[4][5][6]

2018 നവംബറിൽ, BBC പ്രസിദ്ധീകരിച്ച 2018-ൽ ലോകമെമ്പാടുമുള്ള പ്രചോദനവും സ്വാധീനവുമുള്ള 100 സ്ത്രീകളിൽ ഒരാളായി അവർ അംഗീകരിക്കപ്പെട്ടു.[7]

  1. Amnesty International (April 2018). "Challenging power" (PDF). The Wire. April - June 2018.
  2. ""We have succeeded by speaking out"". www.amnesty.org (in ഇംഗ്ലീഷ്). Retrieved 2018-05-21.
  3. Fighting for the fundamental right of a woman’s right to choose
  4. "Elena Gorolová, a Roma in the Czech Republic". United Nations. Retrieved 20 May 2018.
  5. "Elena Gorolová on forced sterilizations: We seek compensation, nobody will ever restore our motherhood". Romea. 8 June 2016. Retrieved 20 May 2018.
  6. "Spokesperson for the Group of Women Harmed by Forced Sterilization travels to Geneva". romove.radio.cz. Retrieved 2018-05-21.
  7. Romani activist Elena Gorolová is one of 100 Inspiring Women on the BBC's list for 2018
"https://ml.wikipedia.org/w/index.php?title=എലീന_ഗൊറോലോവ&oldid=3735831" എന്ന താളിൽനിന്ന് ശേഖരിച്ചത്