എലീന കൊർണാറോ പിസ്കോപ്പിയ

ഇറ്റാലിയൻ തത്ത്വജ്ഞാനി

എലീന കൊർണാറോ പിസ്കോപ്പിയ (Italian: [pisˈkɔːpja]; 5 June 1646 – 26 July 1684) ഇറ്റലിക്കാരിയായ തത്ത്വജ്ഞാനിയും പണ്ഡിതയുമായിരുന്നു. ഒരു സർവ്വകലാശാലയിൽ നിന്നും ഒരു അക്കാദമിക ബിരുദം നേടിയ ആദ്യവനിതയായിരുന്നു എലീന കൊർണാറോ പിസ്കോപ്പിയ. [1]

Elena Cornaro Piscopia
ജനനംJune 5, 1646
Palazzo Loredan, at Venice, Republic of Venice
മരണംJuly 26, 1684
Padua
ദേശീയതItalian
സ്വാധീനിക്കപ്പെട്ടവർ

അവർ വിദഗ്ദ്ധയായ ഒരു സംഗിതജ്ഞയുമായിരുന്നു. എലീന കൊർണാറോ പിസ്കോപ്പിയ സ്വന്തമായി സംഗീതസംവിധാനവും നിർവ്വഹിച്ചിരുന്നു.

യൂറോപ്പിന്റെ അങ്ങോളമിങ്ങോളമുള്ള അക്കാദമികളുടെ അംഗത്വം അവർക്കുണ്ടായിരുന്നു. 1678ൽ എലീന പാദുവ സർവ്വകലാശാലയിലെ ഗണിതാദ്ധ്യാപികയായിത്തീർന്നു. [2]തന്റെ അവസാന 7 വർഷം പഠനത്തിനും ജീവകാരുണ്യപ്രവർത്തനത്തിനും ചെലവഴിച്ചു. 1684ൽ ക്ഷയരോഗം ബാധിച്ച് പാദുവായിൽ വച്ച് അവർ നിര്യാതയായി. അവിടുത്തെ church of Santa Giustina ൽ അവരെ അടക്കം ചെയ്തു. അവരുടെ ഒരു പ്രതിമ പാദുവ സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ട്.

മുൻകാലജീവിതം തിരുത്തുക

എലീന കൊർണാറോ പിസ്കോപ്പിയ അന്നത്തെ വെനീസ് രാജ്യത്ത് പലാസൊ ലൊറെദാൻ എന്ന സ്ഥലത്ത് 1646 ജൂൺ 5നാണ് അവർ ജനിച്ചത്. ജിയോവന്നി ബറ്റിസ്ത കൊർണാറോ പിസ്ക്കോപ്പിയയുടേയും സാനത്താ ബോണിയുടേയും മകളായി ജനിച്ചു. [3]അവർക്ക് ഹീബ്രു, സ്പാനിഷ്, ഫ്രഞ്ച്, അറബിക്ക് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. തുടർന്ന് അവർ ഗണിതം, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം എന്നിവ പഠിച്ചു. 1670ൽ അവർ Venetian society Accademia dei Pacifici ന്റെ പ്രസിഡന്റായി

അവലംബം തിരുത്തുക

  1. Paul F. Grendler (1988). John W. O'Malley (ed.). Schools, Seminaries, and Catechetical Instruction, in Catholicism in Early Modern History 1500-1700: A Guide to Research. Center for Information Research. p. 328.
  2. Alic, Margaret (1986). Hypatia's Heritage: A History of Women in Science from Antiquity through the Nineteenth Century. Boston: Beacon Press.
  3. Gregersen, Erik. "Elena Cornaro". Encyclopædia Britannica Inc. Retrieved 17 April 2014.

സ്രോതസ്സ് തിരുത്തുക

  • Derosas, Renzo (1983). "CORNER, Elena Lucrezia". www.treccani.it (in ഇറ്റാലിയൻ). Dizionario Biografico degli Italiani. Retrieved 22 January 2016.