എലീനർ എലിസബത്ത് ബോൺ (1878-1957) വൈദ്യശാസ്ത്രം പഠിച്ച ആദ്യത്തെ ക്വീൻസ്ലാൻഡ് വനിതയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ സേവന സന്നദ്ധത അറിയിച്ച ഓസ്‌ട്രേലിയയിലെ 15 വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു അവർ.[1]

എലീനർ എലിസബത്ത് ബോൺ
portrait of woman in blouse
ജനനം4 ഡിസംബർ 1878 Edit this on Wikidata
മരണം23 മേയ് 1957 Edit this on Wikidata (aged 78)
കലാലയം
  • Brisbane Grammar School Edit this on Wikidata

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1878 ഡിസംബർ 4-ന് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ സൗത്ത് ബ്രിസ്‌ബേനിൽ, ലാൻഡ് കമ്മീഷൻ കോടതിയിലെ ഗുമസ്തനായിരുന്ന ജോൺ സമ്മർ പിയേഴ്‌സ് ബോണിന്റെയും അദ്ദേഹത്തിൻറെ ഭാര്യ ജെയ്ൻ എലിസബത്തിന്റെയും, (മുമ്പ്, ഹോക്കിംഗ്‌സ്) മൂത്ത മകളായി എലീനർ എലിസബത്ത് ബോൺ ജനിച്ചു.[2] എല്ലായ്‌പ്പോഴും മികച്ച വിദ്യാർത്ഥിനിയായിരുന്ന എലീനർ ബോൺ 1891-ലെ സ്‌കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിക്കൊണ്ട് 1892-ൽ ബ്രിസ്‌ബേൻ ഗേൾസ് ഗ്രാമർ സ്‌കൂളിൽ പ്രവേശിച്ചു. വൈദ്യശാസ്ത്രം പഠിക്കാൻ താൽപ്പര്യമുള്ളതിനാൽ ഗേൾസ് വ്യാകരണ സ്കൂളിൽ ആവശ്യമായ വിഷയങ്ങൾ കണ്ടെത്താനാകാതെ അവർ 1896-ൽ അവരുടെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കാനും തൃതീയ സ്കോളർഷിപ്പ് അപേക്ഷ സുഗമമാക്കാനും ബ്രിസ്‌ബേൻ ഗ്രാമർ സ്‌കൂളിൽ ( ആൺകുട്ടികളുടെ) ചേർന്നു. 1896-ൽ സിഡ്‌നി സർവ്വകലാസാലാ എക്‌സിബിഷന് എലീനോർ അർഹയാകുകയും, ഈ സ്‌കോളർഷിപ്പ് വൈദ്യശാസ്ത്രം പഠിക്കുന്ന ആദ്യത്തെ ക്വീൻസ്‌ലൻഡ് വനിതയാകാൻ അവളെ പ്രാപ്തയാക്കുകയും ചെയ്തു.[1]

  1. 1.0 1.1 Hamilton, Robyn (3 August 2015). "ELEANOR ELIZABETH BOURNE: A FEMALE DOCTOR'S EXPERIENCE IN WARTIME". Queensland's World War 1 Centenary blog. State Library of Queensland. Retrieved 29 June 2016.
  2. Bell, Jacqueline. Bourne, Eleanor Elizabeth (1878–1957). Canberra: National Centre of Biography, Australian National University.

  This Wikipedia article incorporates text from Eleanor Elizabeth Bourne: A female doctor's experience in wartime (3 August 2015) by Robyn Hamilton published by the State Library of Queensland under CC-BY licence, accessed on 29 June 2016.

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Eleanor Elizabeth Bourne എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=എലീനർ_എലിസബത്ത്_ബോൺ&oldid=3865491" എന്ന താളിൽനിന്ന് ശേഖരിച്ചത്