എലീനോർ എച്ച്. പോർട്ടർ Eleanor Emily Hodgman Porter (December 19, 1868 – May 21, 1920) അമേരിക്കൻ നോവലിസ്റ്റ് ആയിരുന്നു.

എലീനോർ എച്ച്. പോർട്ടർ
EleanorH.Porter.jpg
Porter circa 1890-1900
ജനനം(1868-12-19)ഡിസംബർ 19, 1868
മരണംമേയ് 21, 1920(1920-05-21) (പ്രായം 51)

ജീവിതചിത്രംതിരുത്തുക

ന്യൂ ഹാംപ്ഷയറിലെ ലിട്ടിൽട്ടണിൽ December 19, 1868നു ജനിച്ച എലീനോർ എച്ച്. പോർട്ടർ, എലീനോർ എമിലി ഹോഡ്ജ്മാൻ എന്നപേരാണ് ജനിച്ചസമയത്ത് ഇട്ടത്. ലെവെല്ലെ ഫ്രെഞ്ചിന്റെയും ഫ്രാൻസിസ് ഫ്ലെറ്റ്ചെർ ഹോഡ്ജ്മാൻ എന്നിവരുടെ മകളായിരുന്നു.[1][2] ഒരു ഗായികയായി ആണ് പരിശീലനം നേടിയത്. 1892ൽ ജോൺ ലേയ്മാൻ പോർട്ടറെ വിവാഹം ചെയ്തു. അതോടെ മസാച്ച്യുസെറ്റ്സിലേയ്ക്കു താമസം മാറി. അതിനുശേഷം അവർ അവരുടെ ചെറുകഥകളും പിന്നീട് നോവലുകളും എഴുതുവാൻ തുടങ്ങി. 1920 മേയ് 21നു മസാച്യുസെറ്റ്സിൽ ആണു മരിച്ചത്. മൗണ്ട് ഓബേൺ സെമെട്ടെറിയിൽ അടക്കി. [3]

 
Grave of Eleanor H. Porter, Mount Auburn Cemetery

കൃതികൾതിരുത്തുക

പോർട്ടർ പ്രധാനമായും ബാലസാഹിത്യരചനകളും സാഹസികകഥകളും റൊമാൻസ് സാങ്ക്ൽപ്പികകഥകളും എഴുതി. അവരുടെ ഏറ്റവും അറിയപ്പെടുന്ന നോവൽ, പോളിയന്ന (Pollyanna (1913) ആയിരുന്നു. അതിനെത്തുടർന്ന് നോവലിന്റെ തുടർഭാഗമായ പോളിയന്ന ഗ്രോസ് അപ് (1915) പ്രസിദ്ധീകരിച്ചു. അവരുടെ മുതിർന്നവർക്കുള്ള നോവലുകളിൽ ദ ടേൺ ഓഫ് ദ ടൈഡ് (1908), ദ റോഡ് ടു അണ്ടർസ്റ്റാൻഡിംഗ് (1917), ഓഹ് മണി! മണി! (1918), ഡോൺ (1919), കെയ്ത്സ് ഡാർക് ടവർ (1919), മേരി മാരീ (1920), സിസ്റ്റർ സൂയെ (1921) എന്നിവയും ചെറുകഥാ സമാഹാരങ്ങളിൽ എക്രോസ് ദ യേർസ് (c. 1923), മണി, ലവ് ആന്റ് കെയ്റ്റ് (1923), ലിറ്റിൽ പാർഡ്ണർ (1926) എന്നിവയും ഉൾപ്പെടുന്നു.

ഗ്രന്ഥസൂചിതിരുത്തുക

ചെറുകഥകൾതിരുത്തുക

നോവലുകൾതിരുത്തുക

 • Cross Currents (1907)
 • The Turn of the Tide (1908)
 • The Story of Marco (1911)
 • Miss Billy (1911)
 • Miss Billy's Decision (1912)
 • Pollyanna (1913)
 • The Sunbridge Girls at Six Star Ranch (1913)
 • Miss Billy Married (1914)
 • Pollyanna Grows Up (1915)
 • Just David (1916)
 • The Road to Understanding (1917)
 • Oh, Money! Money! (1918)
 • The Tangled Threads (1919)
 • Dawn (1919)
 • Mary Marie (1920)

അവലംബംതിരുത്തുക

 1. http://www.online-literature.com/eleanor-porter/
 2. http://www.wargs.com/political/richardson.html
 3. "Funeral Tuesday Of Eleanor H. Porter". Boston Globe. May 23, 1920. ശേഖരിച്ചത് 2011-05-11. The funeral of Mrs. Eleanor H. Porter, famous as the author of stories of happy children, of which the "Pollyanna" stories are the best known, will be held Tuesday afternoon at 2.30 from her home, 33 Washington ave, Cambridge. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=എലീനോർ_എച്ച്._പോർട്ടർ&oldid=3482586" എന്ന താളിൽനിന്ന് ശേഖരിച്ചത്