എലിസ ഫ്രാൻസെസ് ആൻഡ്രൂസ് (ജീവിതകാലം: ഓഗസ്റ്റ് 10, 1840 - ജനുവരി 21, 1931) ഗിൽഡഡ് യുഗത്തിലെ (അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിൽ 1870 മുതൽ 1900 വരെയുള്ള  കാലം) ഒരു പ്രശസ്ത ദക്ഷിണ എഴുത്തുകാരിയായിരുന്നു. ന്യൂയോർക്ക് വേൾഡ്, ഗൊഡേയ്സ് ലേഡീസ് ബുക്ക് എന്നിവ ഉൾപ്പെടെയുള്ള നിരവധി പ്രസിദ്ധ മാഗസിനുകളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.[1] അവരുടെ ദീർഘമായ കൃതികളിൽ “ദ വാർ- ടൈം ജേർണൽ ഓഫ് എ ജോർജിയൻ ഗേൾ” (1908), രണ്ട് സസ്യശാസ്ത്ര പാഠപുസ്തകങ്ങൾ എന്നിവ ഉൾപ്പെടുന്നു.[2] എലിസ ഫ്രാൻസിസ് ആൻഡ്രൂസ് പ്രധാനമായി മൂന്നു മേഖലകളിൽ പ്രശസ്തി നേടിയിരുന്നു; ഗ്രന്ഥകർതൃത്വം,  വിദ്യാഭ്യാസം, ശാസ്ത്രം എന്നിവയാണവ. അവരുടെ അഭിനിവേശം എഴുത്തിലായിരുന്നു. ഉപന്യാസ കർത്താവ്, നോവലിസ്റ്റ് എന്നീ രണ്ടു നിലകളിലും അവർ വിജയം വരിച്ചു.[3] സാമ്പത്തിക ബുദ്ധിമുട്ടുകൾ അവളെ മാതാപിതാക്കളുടെ മരണത്തിനുശേഷം അദ്ധ്യാപകവൃത്തിയിൽ ഏർപ്പെടാൻ നിർബന്ധിതയാക്കി, എന്നിരുന്നാലും അവർ പ്രസിദ്ധീകര മേഖലയിൽ തുടർന്നിരുന്നു. വിരമിച്ച സമയത്ത്, “ബോട്ടണി ഓൾ ദി ഇയർ റൗണ്ട്”,  “പ്രാക്റ്റിക്കൽ ബോട്ടണി” എന്നീ രണ്ട് പാഠപുസ്തകങ്ങൾ എഴുതിക്കൊണ്ട് അവർ തന്റെ രണ്ടു താൽപര്യങ്ങളെ ഇണക്കിച്ചേർത്തിരുന്നു.[4] രണ്ടാമത്തെ പുസ്തകമായ പ്രാക്റ്റിക്കൽ ബോട്ടണി യൂറോപ്പിൽ ജനപ്രിയമാകുകയും ഫ്രാൻസിലെ സ്കൂളുകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിരുന്നു.[5]

എലിസ ഫ്രാൻസെസ് ആൻഡ്രൂസ്
ആൻഡ്രൂസിന്റെ 1865 ലെ ഫോട്ടോഗ്രാഫ്.
ആൻഡ്രൂസിന്റെ 1865 ലെ ഫോട്ടോഗ്രാഫ്.
ജനനം(1840-08-10)ഓഗസ്റ്റ് 10, 1840
Washington, Georgia, United States
മരണംജനുവരി 21, 1931(1931-01-21) (പ്രായം 90)
Rome, Georgia, United States
ശ്രദ്ധേയമായ രചന(കൾ)A Family Secret
Wartime Journal of a Georgia Girl: 1864-65

ആൻഡ്രൂസ് പ്രസിദ്ധീകരിച്ച കൃതികൾ, പ്രത്യേകിച്ച് അവരുടെ ദ വാർ- ടൈം ജേർണൽ ഓഫ് എ ജോർജിയൻ ഗേളും മറ്റു നോവലുകളും നിരവധി ലേഖനങ്ങളും ആഭ്യന്തരയുദ്ധാനന്തരമുള്ള തെക്കൻ മേഖലയിൽ കൈപ്പിന്റേയും, അസംതൃപ്തിയുടേയും, ആശയക്കുഴപ്പങ്ങളുടേയും ഒരു മിന്നൊളി സൃഷ്ടിച്ചിരുന്നു.

ആദ്യകാലജീവിതം

തിരുത്തുക

എലിസ ഫ്രാൻസെസ് "ഫാനി" ആൻഡ്രൂസ് വാഷിങ്ടണിലെ ജോർജിയയിൽ അന്നുലെറ്റ് ബോളിന്റെയും ഒരു ജോർജിയ മേൽക്കോടതി ന്യായാധിപനായിരുന്ന ഗാർനറ്റ് ആൻഡ്രൂവിന്റെയും രണ്ടാമത്തെ മകളായി 1840 ഓഗസ്റ്റ് 10-ന് ഭൂജാതയായി.[6] പിതാവ് ഒരു അഭിഭാഷകൻ, ന്യായാധിപൻ, ഏകദേശം 200 അടിമകളുടെ ഉടമസ്ഥനുമായ തോട്ടവിള ഉടമയുംകൂടി ആയിരുന്നു. അവർ കുടുംബ എസ്റ്റേറ്റായ ഹെയിവുഡിലാണ്. പിന്നീട് അവർ ആ പേര് "എൽസി ഹായ്" എന്ന തൂലികാനാമമായി ഉപയോഗിച്ചു.[7] പ്രാദേശിക വനിതാ സെമിനാരി സ്കൂളിൽ ചേർന്നു പഠിക്കുകയും പിന്നീട് 1857 ൽ ജോർജിയയിലെ ലാഗ്രാൻജെ ഫീമെയിൽ കോളേജിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[8] സാഹിത്യത്തിലും, സംഗീതത്തിലും അഗാധ പാണ്ഡിത്യം സമ്പാദിച്ച എലിസ, ഫ്രഞ്ച്, ലാറ്റിൻ ഭാഷകളിലും അതിയായ പ്രാവീണ്യം നേടിയിരുന്നു.[9] ബിരുദം നേടിയശേഷം "ഫാനി" തെക്കൻ സംസ്ഥാനങ്ങൾ യൂണിയനിൽ നിന്ന് വേർപെടാൻ  തുടങ്ങിയ കാലത്ത് അവരുടെ കുടുംബത്തിന്റെ സംരക്ഷണത്തിൽ വീട്ടിലേക്ക് മടങ്ങിയെത്തി. പിതാവ് വേർപിരിയലിനെ വെട്ടിത്തുറുന്ന് എതിർക്കുന്നതിൽ കുപ്രസിദ്ധനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്കു വിരുദ്ധമായി അദ്ദേഹത്തിന്റെ മൂന്നു മക്കളും കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ആർമിയിൽ ചേർന്നിരുന്നു. അദ്ദേഹത്തിന്റെ പെൺകുട്ടികളും വിപ്ലവത്തെ അനുകൂലിക്കുന്ന നിലപാടിലേയ്ക്കു മാറിയിരുന്നു.[10] അങ്ങനെ, ഗാർനെറ്റ് ആൻഡ്രൂസ് തന്റെ വീടിനുള്ളിൽ വിഘടനാവാദികളെ പരസ്യമായി പ്രതികരിക്കാൻ അനുവദിക്കാതെയിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പെൺമക്കൾ അവരുടെ ജന്മനാട്ടിലെ കോടതി മന്ദിരത്തിൽ ആദ്യ കോൺഫെഡറേറ്റ് ഉയർത്തിയതായി പറയപ്പെടുന്നു. പിതാവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കുഞ്ഞ് ആൻഡ്രൂസിന്റെ പ്രക്ഷുബ്ധമാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. ഒരു ജീവചരിത്രകാരന്റെ വാക്കുകളിൽ പിതാവ് "കുട്ടികളെ പുസ്തകങ്ങളെയും പഠനങ്ങളെയും സ്നേഹിക്കാൻ പഠിപ്പിച്ചു", എന്നാൽ അവളുടെ വിശ്വാസങ്ങളെ അടിച്ചമർത്താൻ തുടങ്ങി.

യുദ്ധത്തിനു ശേഷമുള്ള കാലത്ത് ആൻഡ്രൂസും അവരുടെ സഹോദരിയും തെക്കുപടിഞ്ഞാറൻ ജോർജിയയിലെ അവരുടെ മൂത്ത സഹോദരിയോടൊപ്പം താമസിക്കുവാൻ അയയ്ക്കപ്പെട്ടു. ആൻഡ്രൂസ് തന്റെ യാത്രയെ കുറിച്ച് കുറിപ്പുകളെഴുതുകയും പിൽക്കാലത്ത് ഇത് വാർടൈം ജേർണൽ ഓഫ് എ ജോർജിയൻ ഗേൽ: 1864-65 എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.[11] 1908 വരെ ഇതു പ്രസിദ്ധീകരിച്ചെങ്കിലും ഈ ഡയറി ഒരു എഴുത്തുകാരിയെന്ന നിലയിൽ തന്റെ ജീവിതം ആരംഭിക്കുന്നതിനു പ്രചോദകമായി. 1865 ൽ, പിതാവിന്റെ നിർദ്ദേശപ്രകാരം, ആൻഡ്രൂസ് “എ റൊമാൻസ് ഓഫ് റോബറി” എന്ന കൃതി ന്യൂയോർക്ക് വേൾഡിൽ സമർപ്പിക്കുകയും അത് അവരുടെ ആദ്യമായി  പ്രസിദ്ധീകരിക്കപ്പെട്ട കൃതിയായി മാറുകയും ചെയ്തു.[12] തെക്കൻ പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള പുനർനിർമ്മാണ ഭരണാധികാരികൾ തെക്കൻ ജനതയുടെ മേൽ പ്രയോഗിച്ചിരുന്ന മോശമായ പെരുമാറ്റങ്ങളെക്കുറിച്ച്  ഇത് വിവരിച്ചു.[13] യുദ്ധകാലത്തെ വനിതകളുടെ ഫാഷൻ പോലെയുള്ള വിഷയങ്ങളെക്കുറിച്ചും എലി വൈറ്റ്നിയുടെ കോട്ടൻ ജിൻ യന്ത്രത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച വനിതയായ കാതറീൻ ലിറ്റിൽഫീൽഡ് ഗ്രീനെക്കുറിച്ചുമൊക്കെയായി അനേകം വിഷയങ്ങൾ പല പ്രസിദ്ധീകരണങ്ങളിലും അവൾ എഴുതിയിരുന്നു.[14]

അദ്ധ്യാപക, എഴുത്ത് ജോലികൾ

തിരുത്തുക

കുടുംബത്തെ മോശമായ നിക്ഷേപത്തിലകപ്പെടുത്തിക്കൊണ്ട് 1873 ൽ ആൻഡ്രൂസിന്റെ പിതാവു മരണമടയുകയും ഈ പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ആന്ഡ്രൂസ് ജോലി ചെയ്യേണ്ടതായ അവസ്ഥ സംജാതമാകുകയും ചെയ്തു. വാഷിംഗ്ടൺ ഗസറ്റിൽ അവർ സംക്ഷിപ്തമായി എഡിറ്റുചെയ്തെങ്കിലും അവർ ഒരു സ്ത്രീയാണെന്ന് കണ്ടെത്തിയ എഡിറ്റർ അവരെ അവിടെനിന്നു പറഞ്ഞുവിട്ടു. തുടർന്ന് മിസിസിപ്പിയിലെ യാസൂ വനിതാ ഹൈസ്കൂളിന്റെ പ്രിൻസിപ്പൽ ആയി നിയമിതയാകുകയും 7 വർഷം അവിടെ തുടരുകയും ചെയ്തു. തനിക്കു പിടിപെട്ട ഗുരുതരമായ ഒരു അസുഖത്തിൽ നിന്ന് കരകയറാനായി 1880-കളുടെ തുടക്കത്തിൽ അവർ ഈ ജോലി രാജിവച്ചു. ആൻഡ്രൂസ് പിന്നീട് തന്റെ മുൻ സെമിനാരി സ്കൂളിലെ പ്രിൻസിപ്പലായി വാഷിംഗ്ടണിൽ മടങ്ങിയെത്തി. 1882-ൽ ജോർജിയയിലെ മാകോണിലുളള വെസ്ലിയൻ ഫീമെയിൽ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്ട്സിൽ ഒരു ഓണററി ബിരുദം നൽകപ്പെട്ടു. വാഷിങ്ടണിലേക്ക് വീണ്ടും മടങ്ങിവന്ന് മുഴുവൻ സമയ പ്രഭാഷണത്തിനും എഴുത്തുകളിലേക്കും സ്വയം സമർപ്പിക്കുന്നതിനുമുമ്പ് അവർ 1885-ൽ മക്കോണിലേക്ക് താമസം മാറുകയും 1886 മുതൽ 1896 വരെ ഫ്രഞ്ചിലും സാഹിത്യത്തിലും ഒരു പ്രഫസറായി സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു.

ചിത്രശാല

തിരുത്തുക
 1. Cook, Cita (February 2000). "Andrews, Eliza Frances". American National Biography Online. Retrieved 20 May 2014.
 2. Kaufman, Janet E. (2000). "Andrews, Eliza Frances". In Benbow-Pfalzgraf, Taryn (ed.). American women writers : a critical reference guide; from colonial times to the present (2nd ed.). Detroit: St. James Press. pp. 27–28. ISBN 1558624333.
 3. "Andrews, Eliza Frances (Fanny)". Georgia Women of Achievement. 4 May 2014. Archived from the original on 2011-03-02. Retrieved 20 May 2014.
 4. "Andrews, Eliza Frances (Fanny)". Georgia Women of Achievement. 4 May 2014. Archived from the original on 2011-03-02. Retrieved 20 May 2014.
 5. Ford, Charlotte A. (Spring 1986). "Eliza Frances Andrews, Practical Botanist, 1840-1931". The Georgia Historical Quarterly. 70 (1): 63–80. JSTOR 40581467.
 6. S. Kittrell, Rushing (10 January 2014). "Eliza Frances Andrews (1840-1931)". New Georgia Encyclopedia. Archived from the original on 2012-10-14. Retrieved 20 May 2014.
 7. Coleman, Kenneth; Gurr, Charles Stephen (1983). "Andrews, Eliza Frances". Dictionary of Georgia Biography. Athens: University of Georgia Press. p. 29.
 8. "Andrews, Eliza Frances (Fanny)". Georgia Women of Achievement. 4 May 2014. Archived from the original on 2011-03-02. Retrieved 20 May 2014.
 9. S. Kittrell, Rushing (10 January 2014). "Eliza Frances Andrews (1840-1931)". New Georgia Encyclopedia. Archived from the original on 2012-10-14. Retrieved 20 May 2014.
 10. S. Kittrell, Rushing (10 January 2014). "Eliza Frances Andrews (1840-1931)". New Georgia Encyclopedia. Archived from the original on 2012-10-14. Retrieved 20 May 2014.
 11. S. Kittrell, Rushing (10 January 2014). "Eliza Frances Andrews (1840-1931)". New Georgia Encyclopedia. Archived from the original on 2012-10-14. Retrieved 20 May 2014.
 12. "Andrews, Eliza Frances (Fanny)". Georgia Women of Achievement. 4 May 2014. Archived from the original on 2011-03-02. Retrieved 20 May 2014.
 13. Ford, Charlotte A. (Spring 2005). "Eliza Frances Andrews: A Fruitful Life of Toil". The Georgia Historical Quarterly. 89 (1): 25–56. JSTOR 40584807.
 14. S. Kittrell, Rushing (10 January 2014). "Eliza Frances Andrews (1840-1931)". New Georgia Encyclopedia. Archived from the original on 2012-10-14. Retrieved 20 May 2014.