എലിസബത്ത് ബിഷപ്പ്

അമേരിക്കൻ കവിയത്രി

എലിസബത്ത് ബിഷപ്പ് (ജീവിതകാലം: ഫെബ്രുവരി 8, 1911 - ഒക്ടോബർ 6, 1979) ഒരു അമേരിക്കൻ കവയത്രിയും ചെറുകഥാകൃത്തുമായിരുന്നു.1949 മുതൽ 1950 വരെയുള്ള​കാലഘട്ടത്തിൽ ലൈബ്രറി ഓഫ് കോൺഗ്രസിൽ കവിതാവിഭാഗത്തിലെ വിദഗ്‌ദ്ധോപദേശക, 1956 ൽ കവിതയ്ക്കുള്ള പുലിറ്റ്‌സർ സമ്മാന ജേതാവ്,[1] 1970 ലെ ദേശീയ പുസ്തക പുരസ്കാര ജേതാവ്, 1976 ലെ സാഹിത്യത്തിനുള്ള ന്യൂസ്റ്റാഡ്റ്റ് അന്താരാഷ്ട്ര പുരസ്കാരം[2] എന്നിവ നേടിയതിലൂടെ പ്രശസ്തയായിരുന്നു അവർ. ഒരുപക്ഷേ “ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനയായ കവിയാകാം” അവരെന്ന് ഡ്വൈറ്റ് ഗാർനർ വാദിച്ചിരുന്നു.[3]

എലിസബത്ത് ബിഷപ്പ്
A sideways view of Bishop
Bishop in 1934 as a senior at Vassar
ജനനം(1911-02-08)ഫെബ്രുവരി 8, 1911
Worcester, Massachusetts, U.S.
മരണംഒക്ടോബർ 6, 1979(1979-10-06) (പ്രായം 68)
Boston, Massachusetts, U.S.
തൊഴിൽPoet
പങ്കാളിLota de Macedo Soares (1952–1967)
Alice Methfessel (1971–1979)
കയ്യൊപ്പ്

ആദ്യകാലജീവിതം

തിരുത്തുക

അമേരിക്കയിലെ മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ വില്യം തോമസ്, ഗെർ‌ട്രൂഡ് മെയ് (ബൾമർ) ബിഷപ്പ് എന്നിവരുടെ ഏകപുത്രിയായി എലിസബത്ത് ബിഷപ്പ് ജനിച്ചു. ഒരു പ്രശസ്ത നിർമ്മാതാവായിരുന്ന പിതാവ് അവർക്ക് എട്ട് മാസം പ്രായമുള്ളപ്പോൾ മരണമടഞ്ഞതിനുശേഷം, ബിഷപ്പിന്റെ മാതാവിന്  മാനസികാസ്വാസ്ഥ്യമുണ്ടാകുകയും 1916 ൽ ചികിത്സയ്ക്കു പ്രവേശിപ്പിക്കുകയും ചെ്യതു (ബിഷപ്പ് പിന്നീട് തന്റെ "ഇൻ ദ വില്ലേജ്" എന്ന ചെറുകഥയിൽ മാതാവിന്റെ രോഗത്തിനെതിരായ പോരാട്ട കാലത്തെക്കുറിച്ച് എഴുതിയിരുന്നു).[4] കുട്ടിക്കാലം മുതൽക്കുതന്നെ അനാഥയായിരുന്ന അവൾ, തന്റെ രചനയിലൂടെ പരാമർശിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ മാതാവിന്റെ മാതാപിതാക്കൾക്കൊപ്പം നോവ സ്കോട്ടിയയിലെ ഗ്രേറ്റ് വില്ലേജിലുള്ള ഒരു കൃഷിയിടത്തിൽ താമസിച്ചു. 1934-ൽ മരണകാലംവരെ ബിഷപ്പിന്റെ മാതാവ് മാനസികരോഗാശുപത്രിയിലെ അഭയകേന്ദ്രത്തിൽത്തന്നെ തുടർന്നതിനാൽ ഇരുവരും വീണ്ടും കണ്ടുമുട്ടിയില്ല.[5]

പിന്നീട് ബാല്യകാലത്ത് ബിഷപ്പ് പിതൃ കുടുംബത്തിന്റെ സംരക്ഷണയിലായിത്തീർന്നു. മാതൃകുടുംബത്തിന്റെ സംരക്ഷണത്തിൽ നിന്ന് അവൾ ഒഴിവാക്കപ്പെടുകയും പിതാവിന്റെ സമ്പന്ന കുടുംബത്തോടൊപ്പം മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിലേയ്ക്കു താമസം മാറ്റുകയും ചെയ്തു. എന്നിരുന്നാലും, ബിഷപ്പ് അവിടെ അസന്തുഷ്ടയാവുകയും മാതൃമാതാപിതാക്കളിൽ നിന്നുള്ള വേർപിരിയൽ അവരെ ഏകാന്തതയിലാക്കുകയുംചെയ്തു. അവൾ വോർസെസ്റ്ററിൽ താമസിക്കുമ്പോൾ, പിടിപെട്ട വിട്ടുമാറാത്ത ആസ്ത്മ ജീവിതകാലം മുഴുവൻ അവരെ പിന്തുടർന്നിരുന്നു.[6] വോർസെസ്റ്ററിലെ അവളുടെ ജീവിതം "ഇൻ ദി വെയിറ്റിംഗ് റൂം" എന്ന കവിതയിൽ ചുരുക്കമായി പ്രതിപാദിച്ചിരിക്കുന്നു. 1918-ൽ, പിതൃകുടുബം ബിഷപ്പിന് തങ്ങളോടൊപ്പം താമസിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് മനസ്സിലാക്കുകയും മാതാവിന്റെ മൂത്ത സഹോദരി മൌഡ് ബൾമർ ഷെപ്പേർഡ്‌സനോടും ഭർത്താവ് ജോർജിനോടുമൊപ്പം താമസിക്കാൻ അവളെ അയക്കുകയും അവിടെ അവർ തന്റെ ഉപരിപഠനം തുടർന്നു. മസാച്യുസെറ്റ്സിലെ ഒരു ദരിദ്ര അയൽപക്കമായിരുന്ന റെവറിൽ ഐറിഷ്, ഇറ്റാലിയൻ കുടിയേറ്റക്കാർ കൂടുതലായുണ്ടായിരുന്ന പ്രദേശത്തെ ഒരു പാട്ടഭൂമിയിലാണ് ഷെപ്പേർഡ്സൺ കുടുംബം താമസിച്ചിരുന്നത്. ഈ കുടുംബം പിന്നീട് മസാച്യുസെറ്റ്സിലെ ക്ലിഫ്ടോണ്ടേലിലെ മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് മാറിത്താമസിച്ചു. ആൽഫ്രഡ്, ലോർഡ് ടെന്നിസൺ, തോമസ് കാർലൈൽ, റോബർട്ട് ബ്രൗണിങ്, എലിസബത്ത് ബാരറ്റ് ബ്രൗണിങ് എന്നിവരുൾപ്പെടെയുള്ള വിക്ടോറിയൻ കവികളുടെ കൃതികൾ ബിഷപ്പിനു പരിചയപ്പെടുത്തിയത് അവരുടെ അമ്മായിയായിരുന്നു.[7]

ബാല്യകാലത്ത് ബിഷപ്പ് അനാരോഗ്യവതിയായിരുന്നുമൂലം പുതുവർഷത്തിൽ സൌഗസ് ഹൈസ്കൂളിൽ ചേരുന്നതുവരെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസം തീരെ കുറവായിരുന്നു. മസാച്യുസെറ്റ്സിലെ നാറ്റിക്കിലെ വാൾനട്ട് ഹിൽ സ്കൂളിൽ അവർ രണ്ടാം വർഷത്തേക്ക് ചേർന്നുവെങ്കിലും പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം പഠനത്തിൽ പങ്കെടുക്കാൻ അനുവദിക്കപ്പെട്ടില്ല. പകരം മസാച്യുസെറ്റ്സിലെ സ്വാംപ്സ്കോട്ടിലെ നോർത്ത് ഷോർ കൺട്രി ഡേ സ്കൂളിൽ അവർ ആ വർഷത്തെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചു.[8] തുടർന്ന് ബിഷപ്പ് വാൾനട്ട് ഹിൽ സ്‌കൂളിൽ ചേരുകയും അവിടെ സംഗീതപഠനം നടത്തുകയും ചെയ്തു.[9] സ്കൂളിൽ അവരുടെ ആദ്യ കവിതകൾ സുഹൃത്ത് ഫ്രാനി ബ്ലഫിന്റെ സഹായത്തോടെ ഒരു വിദ്യാർത്ഥി മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു.[10] 1929 അവസാനത്തോടെ ന്യൂയോർക്കിലെ  പൊഗ്കീപ്‌സിയിലെ വാസർ കോളേജിൽ ചേർന്ന ബിഷപ്പ് സ്റ്റോക്ക് മാർക്കറ്റ് തകർച്ചയ്ക്ക് തൊട്ടുമുമ്പുള്ള കാലത്ത് ഒരു കമ്പോസറാകാൻ പദ്ധതിയിട്ടു. സംഗീതാവതരണത്തിലെ സംഭ്രമം കാരണം അവർ സംഗീതം ഉപേക്ഷിക്കുകയും ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് ശ്രദ്ധിക്കുകയും 16, 17 നൂറ്റാണ്ടുകളിലെ സാഹിത്യവും നോവലും ഉൾപ്പെടെയുള്ള കോഴ്സുകൾ പഠനത്തിനു തെരഞ്ഞെടുക്കുകയും ചെയ്തു.[11] ബിഷപ്പ് തന്റെ കൃതി സീനിയർ വർഷത്തിൽ ദി മാഗസിനിൽ (കാലിഫോർണിയ ആസ്ഥാനമാക്കി) പ്രസിദ്ധീകരിച്ചു.[12] എഴുത്തുകാരി മേരി മക്കാർത്തി (ഒരു വർഷം സീനിയർ), മാർഗരറ്റ് മില്ലർ, സഹോദരിമാരായ യൂനിസ്, എലനോർ ക്ലാർക്ക് എന്നിവർക്കൊപ്പം 1933-ൽ വാസർ കോളജിൽ ഒരു വിമത സാഹിത്യ മാസികയായ കോൺ സ്പിരിറ്റോ സ്ഥാപിച്ചു.[13] 1934 ൽ ബിഷപ്പ് വാസറിൽ നിന്ന് ബിരുദം നേടി.[14]

  1. "Poetry". Past winners & finalists by category. The Pulitzer Prizes. Retrieved 2008-04-25.
  2. "National Book Awards – 1970". National Book Foundation. Retrieved 2012-04-07. (With essay by Ross Gay from the Awards 60-year anniversary blog.)
  3. "The Nobel Prize in Literature Takes This Year Off. Our Critics Don't" (in ഇംഗ്ലീഷ്). Retrieved 2018-09-23.
  4. "Elizabeth Bishop, The Art of Poetry No. 27" Interview in Paris Review Summer 1981 No. 80
  5. "Elizabeth Bishop". Worcester Area Writers. Worcester Polytechnic Institute. Archived from the original on സെപ്റ്റംബർ 5, 2008. Retrieved ഏപ്രിൽ 25, 2008.
  6. "Elizabeth Bishop, The Art of Poetry No. 27" Interview in Paris Review Summer 1981 No. 80
  7. Millier, Brett C. (1995). Elizabeth Bishop: Life and the Memory of It. University of California Press. ISBN 9780520203457.
  8. Millier, Brett C. (1995). Elizabeth Bishop: Life and the Memory of It. University of California Press. ISBN 9780520203457.
  9. "Elizabeth Bishop, The Art of Poetry No. 27" Interview in Paris Review Summer 1981 No. 80
  10. "Elizabeth Bishop". Walnut Hill School. Archived from the original on മേയ് 9, 2008. Retrieved ഏപ്രിൽ 25, 2008.
  11. "Elizabeth Bishop, The Art of Poetry No. 27" Interview in Paris Review Summer 1981 No. 80
  12. "Elizabeth Bishop, The Art of Poetry No. 27" Interview in Paris Review Summer 1981 No. 80
  13. "Elizabeth Bishop, American Poet". Elizabeth Bishop Society. Vassar College. Retrieved 2008-04-25.
  14. "Elizabeth Bishop – Poet".
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ബിഷപ്പ്&oldid=3456300" എന്ന താളിൽനിന്ന് ശേഖരിച്ചത്