എലിസബത്ത് ബിംഗ്
എലിസബത്ത് ഡൊറോത്തിയ ബിംഗ് (മുമ്പ്, കൊയിനിഗ്സ്ബെർഗർ; 8 ജൂലൈ 1914 - 15 മെയ് 2015) ഒരു ജർമ്മൻ ഫിസിക്കൽ തെറാപ്പിസ്റ്റും ലാമേസ് ഇന്റർനാഷണലിന്റെ സഹസ്ഥാപകയും നാച്ചുറൽ ചൈൾഡ് ബർത്തിൻ്റെ വക്താവും ആയിരുന്നു.[1] [2] ജൂത വംശപരമ്പര കാരണം നാസി ജർമ്മനിയിൽ നിന്ന് പലായനം ചെയ്ത ശേഷം അവർ ഇംഗ്ലണ്ടിൽ ഫിസിക്കൽ തെറാപ്പിസ്റ്റായി പരിശീലനം നേടി. അവിടെയുള്ള അവരുടെ ആശുപത്രി ജോലി നാച്ചുറൽ ചൈൾഡ് ബർത്തിൽ അവർക്ക് താൽപ്പര്യമുണ്ടാക്കി, 1949-ൽ അവിടേക്ക് താമസം മാറിയതിനുശേഷം അവർ അമേരിക്കയിലെ മാതാപിതാക്കളെ അത് പഠിപ്പിച്ചു. നാച്ചുറൽ ചൈൾഡ്ബർത്ത് പ്രസവ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി, അമേരിക്കൻ സൊസൈറ്റി ഫോർ സൈക്കോപ്രൊഫൈലാക്സിസ് ഇൻ ഒബ്‌സ്റ്റട്രിക്‌സിൻ്റെ (ഇപ്പോൾ ലാമേസ് ഇന്റർനാഷണൽ) സഹ-സ്ഥാപകയായി. ഇതുമായി ബന്ധപ്പെട്ട് നിരവധി ടിവി അവതരണങ്ങളും റേഡിയോ പ്രക്ഷേപണങ്ങളും നടത്തിയ അവർ, ഈ വിഷയത്തിൽ നിരവധി പുസ്തകങ്ങൾ എഴുതി. അവർ അമേരിക്കയിലെ ലാമേസ് രീതിയുടെ "അമ്മ" എന്നറിയപ്പെടുന്നു.
എലിസബത്ത് ബിംഗ് | |
---|---|
ജനനം | എലിസബത്ത് ഡൊറോത്തിയ കൊയിനിഗ്സ്ബർഗർ 8 ജൂലൈ 1914 ബെർലിൻ, ജർമ്മനി |
മരണം | 15 മേയ് 2015 ന്യൂയോർക്ക് സിറ്റി, യുണൈറ്റഡ് സ്റ്റേറ്റ്സ് | (പ്രായം 100)
ദേശീയത | ജർമ്മൻ |
മറ്റ് പേരുകൾ | എലിസബത്ത് കൊയിനിഗ്സ്ബർഗർ |
തൊഴിൽ | ഫിസിക്കൽ തെറാപ്പിസ്റ്റ് |
അറിയപ്പെടുന്നത് | Proponent of natural childbirth |
അറിയപ്പെടുന്ന കൃതി | 1940s–2000s |
ജീവിതപങ്കാളി(കൾ) | Fred Max Bing (m. 1951) |
കുട്ടികൾ | 1 (son, Peter) |
ആദ്യകാലജീവിതം
തിരുത്തുക1914 ജൂലൈ 8 ന് ബെർലിനിലെ ഒരു പ്രാന്തപ്രദേശത്താണ് ബിംഗ് ജനിച്ചത്. [1] [3] അവരുടേത് വീട്ടിൽ ആയിരുന്നു പ്രസവം, ഡോക്ടർ വരുന്നതിന് മുമ്പ് അവരെ പ്രസവിച്ചു. [3] അവരുടെ കുടുംബം യഹൂദ വംശജരായിരുന്നു, പക്ഷേ അവളുടെ ജനനത്തിന് വർഷങ്ങൾക്ക് മുമ്പ് പ്രൊട്ടസ്റ്റന്റ് മതത്തിലേക്ക് പരിവർത്തനം ചെയ്തു, നാസി ജർമ്മനിയുടെ ഉദയത്തോടെ അപകടം മനസ്സിലാക്കിയ അവർ രാജ്യം വിടാൻ തീരുമാനിച്ചു. 1933 സെപ്റ്റംബറിൽ എലിസബത്ത് ജർമ്മനി വിട്ട് ഇംഗ്ലണ്ടിലേക്ക് പോയി. കുടുംബത്തിൽ നിന്ന് ആദ്യം പോയത് അവരായിരുന്നു. [3]
കരിയർ
തിരുത്തുകഇംഗ്ലണ്ടിൽ, ബിംഗ് ഒരു ഫിസിക്കൽ തെറാപ്പിസ്റ്റായി പരിശീലിച്ചു. [4] ഒരു വർഷത്തെ സ്റ്റുഡന്റ് നഴ്‌സിങ്ങിനു ശേഷം ഫിസിക്കൽ തെറാപ്പി ട്രെയിനിംഗ് ചെലവ് കുറഞ്ഞതിനാൽ, ജർമ്മനിയിൽ നിന്ന് വിദേശത്ത് പണം ലഭിക്കാൻ പ്രയാസമായതിനാൽ ആദ്യം അവർ ഒരു സ്റ്റുഡന്റ് നഴ്‌സ് ആയി ജോലിയിൽ പ്രവേശിച്ചു. എന്നിരുന്നാലും, അസുഖം ബാധിച്ച് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നതിനെത്തുടർന്ന് അവർ ജോലി പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിതയായി. [3] അവർ ലണ്ടനിലേക്ക് മാറിയതിനുശേഷം, അവരുടെ പരിശീലനത്തിന് ആവശ്യമായ പണം അവരുടെ കുടുംബത്തിന് ലഭിച്ചു. മൂന്ന് വർഷം പരിശീലനം നേടി ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിക്കൽ തെറാപ്പിയിൽ അംഗമായി. [3]
ആശുപത്രിയിൽ പുതിയ അമ്മമാരോടൊപ്പം ജോലി ചെയ്തതിന് ശേഷമാണ് പ്രസവചികിത്സയിൽ അവരുടെ താൽപ്പര്യം ആരംഭിച്ചത്. അക്കാലത്ത്, സാധാരണ പ്രസവ നടപടിക്രമങ്ങളിൽ അമ്മമാർക്ക് വലിയ അളവിൽ മരുന്നുകൾ നൽകുകയും അവർ പ്രസവിച്ചതിന് ശേഷം പത്ത് ദിവസത്തേക്ക് അവരെ ആശുപത്രിയിൽ കിടത്തുകയും ചെയ്തു. പ്രസവിച്ച ഈ അമ്മമാർക്ക് ഫിസിക്കൽ തെറാപ്പി നൽകുകയായിരുന്നു ബിംഗിന്റെ ജോലി. [3] ഒരു പാർട്ട് ടൈം സ്വകാര്യ രോഗിയുമായി ഹോസ്പിറ്റലിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, ഗ്രാന്റ്ലി ഡിക്ക്-റീഡിന്റെ Natural Childbirth എന്ന പുസ്തകത്തെക്കുറിച്ച് അവർ മനസ്സിലാക്കി. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ അവർക്ക് വായനയെയോ സമാന ചിന്താഗതിക്കാരായ മറ്റ് വ്യക്തികളെയോ കാണാൻ കഴിഞ്ഞില്ല, അതിനാൽ അവർ പ്രസവചികിത്സയെക്കുറിച്ച് തനിക്ക് കഴിയുന്നത്ര സ്വയം പഠിപ്പിച്ചു. [3]
1949-ൽ, ബിംഗ് അവരുടെ സഹോദരിയുടെ ക്ഷണപ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇല്ലിനോയിയിലെ ജാക്സൺവില്ലിലേക്ക് മാറി. ഒരു വീട്ടിൽ പാർട്ടിയിൽ കണ്ടുമുട്ടിയ ഒരു പ്രസവചികിത്സകൻ ക്ഷണിച്ചതിന് ശേഷം നാച്ചുറൽ ചൈൾഡ് ബർത്ത് രീതികൾ പഠിപ്പിക്കാൻ അവർക്ക് ആദ്യമായി അവസരം ലഭിച്ചത് ഇവിടെ വച്ചാണ്. പ്രസവചികിത്സകന്റെ എല്ലാ രോഗികളെയും അവർ നാച്ചുറൽ ചൈൾഡ് ബർത്തിൽ പരിശീലിപ്പിച്ചു, പഠിപ്പിക്കുന്നതിനിടയിൽ സ്വയം പഠിച്ചു. [3] ഒരു വർഷത്തിനുശേഷം അവർ ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എന്നിരുന്നാലും, അവർ ന്യൂയോർക്കിലൂടെ കടന്നുപോകുമ്പോൾ, അവർ തന്റെ ഭാവി ഭർത്താവ് ഫ്രെഡ് മാക്സ് ബിംഗിനെ കണ്ടുമുട്ടി, അവിടെ തുടരാൻ തീരുമാനിച്ചു. 1951 [2] ൽ അവർ വിവാഹിതരായി.
ബിംഗ് ന്യൂയോർക്കിൽ നാച്ചുറൽ ചൈൾഡ് ബർത്ത് രീതികൾ പഠിപ്പിക്കുന്നത് തുടർന്നു, 1951-ൽ ആദ്യത്തെ പ്രസവ വാർഡ് തുറന്ന മൗണ്ട് സിനായ് ഹോസ്പിറ്റലിൽ പഠിപ്പിക്കാൻ ഡോ. അലൻ ഗട്ട്മാക്കർ അവരെ ക്ഷണിച്ചു. [3] ഇവിടെ വച്ചാണ് ഡോക്ടർ ഫെർണാണ്ട് ലാമേസ് വികസിപ്പിച്ചെടുത്ത സൈക്കോപ്രോഫൈലാക്റ്റിക് പ്രസവ രീതിയെക്കുറിച്ച് അവർ കേട്ടത്. റീഡ് വികസിപ്പിച്ചെടുത്ത ശ്വാസോച്ഛ്വാസ വിദ്യകളും നാച്ചുറൽ ചൈൾഡ് ബർത്തിലെ വിദ്യകളും ലാമേസിന്റെ രീതിയിൽ ഉൾപ്പെടുത്തി. [2] ലാമേസിൽ നിന്ന് ഈ രീതി പഠിക്കാൻ ബിംഗിനെ ഫ്രാൻസിലേക്ക് അയക്കാൻ മൗണ്ട് സിനായ് ഹോസ്പിറ്റലിന് കഴിഞ്ഞില്ല, [3] 1959 ൽ താങ്ക്യു, ഡോ. ലാമേസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ച മാർജോറി കാർമലിനെ അവർ കണ്ടുമുട്ടി. പാരീസിലെ ലാമേസിൽ നിന്ന് കാർമെൽ ഈ രീതി നേരിട്ട് പഠിച്ച അവർ അത് ബിംഗിനെ പഠിപ്പിച്ചു. [3] 1960-ൽ ഇരുവരും അമേരിക്കൻ സൊസൈറ്റി ഫോർ സൈക്കോപ്രോഫിലാക്സിസ് ഒബ്‌സ്റ്റട്രിക്‌സ് എന്ന സംഘടന ആരംഭിച്ചു, അത് ഇപ്പോൾ ലാമേസ് ഇന്റർനാഷണൽ എന്നറിയപ്പെടുന്നു. [2] [5]
അമ്മമാർ അറിവോടെയുള്ള പ്രസവ തീരുമാനങ്ങൾ എടുക്കുന്നതിന്റെ പ്രാധാന്യത്തിന് വേണ്ടി വാദിക്കുന്ന ആളായിരുന്നു ബിംഗ്. പ്രസവത്തെ കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുന്നതിനൊപ്പം, പ്രകൃതിദത്തമായ പ്രസവ രീതികൾ അവരെ പരിചയപ്പെടുത്താൻ അവർ പ്രസവചികിത്സകരോടൊപ്പം പ്രവർത്തിച്ചു. [2] അവർ ലേഖനങ്ങളും എഴുതി; ബാർബറ വാൾട്ടേഴ്‌സ്, ഫിൽ ഡൊനാഹ്യൂ എന്നിവർ അവതരിപ്പിച്ച ഷോകൾ ഉൾപ്പെടെ ടെലിവിഷൻ, റേഡിയോ ഷോകളിൽ പ്രത്യക്ഷപ്പെട്ടു;Six Practical Lessons for an Easier Childbirth (എളുപ്പമുള്ള പ്രസവത്തിനായുള്ള ആറ് പ്രായോഗിക പാഠങ്ങൾ) ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതി. [2] [3] അമേരിക്കൻ പൊതുജനങ്ങൾക്കിടയിൽ അവർ "ലാമേസിന്റെ അമ്മ" എന്നറിയപ്പെടുന്നു. [2] [3]
1975-ൽ പുറത്തിറങ്ങിയ ഗിവിംഗ് ബർത്ത്: ഫോർ പോർട്രെയ്‌റ്റ്സ് എന്ന ഡോക്യുമെന്ററിയിൽ ബിംഗിനെ അവതരിപ്പിച്ചിരിക്കുന്നു.
2015 മെയ് മാസത്തിൽ ന്യൂയോർക്കിലെ അപ്പാർട്ട്മെന്റിൽ വെച്ച് 100 ആം വയസ്സിൽ ബിംഗ് അന്തരിച്ചു. അരുടെ മകൻ പീറ്റർ [2] ഗ്രീക്ക് ഹെല്ലനിസ്റ്റിക് കവിത പ്രൊഫസറായിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Natural childbirth pioneer Elisabeth Bing dies at 100". Associated Press. 17 May 2015. Retrieved 17 May 2015.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 "Elisabeth Bing, 'Mother of Lamaze,' Dies at 100". The New York Times. 17 May 2015. Retrieved 17 May 2015.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 Zwelling, Elaine (2000). "The History of Lamaze Continues: An Interview with Elisabeth Bing". Journal of Perinatal Education. 9 (1): 15–21. doi:10.1624/105812400X87464. PMC 1595002. PMID 17273188.
- ↑ "Therapist popularized natural childbirth techniques". Toronto Star, 18 May 2015, page A3.
- ↑ "Childbirth pioneer Elisabeth Bing dies". AAP. 17 May 2015. Retrieved 17 May 2015.