എലിസബത്ത് ബാഗ്ഷോ
എലിസബത്ത് കാതറിൻ ബാഗ്‌ഷോ CM (ജീവിതകാലം: ഒക്‌ടോബർ 19, 1881 - ജനുവരി 5, 1982) കാനഡയിലെ ആദ്യത്തെ വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു.[3] ഒണ്ടാറിയോയിലെ ഹാമിൽട്ടണിൽ സ്ഥിതി ചെയ്യുന്ന കാനഡയിലെ ആദ്യത്തെ ജനന നിയന്ത്രണ ക്ലിനിക്കിന്റെ മെഡിക്കൽ ഡയറക്ടറായിരുന്നു അവർ.[4]
എലിസബത്ത് ബാഗ്‌ഷോ | |
---|---|
ജനനം | എലിസബത്ത് കാതറിൻ ബാഗ്ഷോ 19 ഒക്ടോബർ 1881[1] |
മരണം | ജനുവരി 5, 1982 | (പ്രായം 100)
തൊഴിൽ | ഡോക്ടർ |
അറിയപ്പെടുന്നത് | ആദ്യത്തെ കനേഡിയൻ ജനന നിയന്ത്രണ ക്ലിനിക്ക് |
പുരസ്കാരങ്ങൾ | Order of Canada Canadian Medical Hall of Fame |
ആദ്യകാലജീവിതം
തിരുത്തുകഒണ്ടാറിയോയിലെ വിക്ടോറിയ കൗണ്ടിയിലെ മാരിപോസ ടൗൺഷിപ്പിലെ ഒരു ഫാമിൽ ജോൺ, എലിസ ബാഗ്‌ഷോ ദമ്പതികളുടെ നാല് പെൺമക്കളിൽ ഇളയവളാണ് ബാഗ്‌ഷോ ജനിച്ചത്. ബാഗ്‌ഷോയുടെ സഹോദരി ആനി, ചെറുപ്പം മുതലേ ഉജ്ജ്വലമായ ഓർമ്മശക്തിയുണ്ടായിരുന്ന കുട്ടിയും സ്‌കൂൾ പഠന ജോലികൾ തനിക്ക് എളുപ്പമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു.[5] പിതാവ് 1904 ജൂലൈയിൽ ഒരു കാർഷിക അപകടത്തിൽ മരിച്ചതോടെ 89 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഫാമിലി ഫാമിന്റെ ചുമതല ബാഗ്‌ഷോയുടെ ചുമതലയിലായി.[6] 1904 ഒക്‌ടോബർ ആദ്യവാരത്തോടെ, ബാഗ്‌ഷോ ഫാം വിൽക്കുകയും അമ്മയെയും സഹോദരിയെയും ടോറോണ്ടോയിലെയ്ക്ക് മാറ്റിക്കൊണ്ട് അവളുടെ അവസാന വർഷ മെഡിക്കൽ പഠനം പൂർത്തിയാക്കി.
വിദ്യാഭ്യാസം
തിരുത്തുകബാഗ്ഷോ 1901 സെപ്റ്റംബറിൽ ടോറോണ്ടോ സർവകലാശാലയിൽ ഇടയ്ക്കിടെ പഠനത്തിനെത്തുന്ന ഒരു വിദ്യാർത്ഥിയായി രജിസ്റ്റർ ചെയ്തു; സമീപസ്ഥമായതും പിന്നീട് വിമൻസ് കോളേജ് ഹോസ്പിറ്റലായി മാറിയതുമായ ഒണ്ടാറിയോ മെഡിക്കൽ കോളേജ് ഫോർ വുമണിൽ മിക്ക കോഴ്‌സുകളും ചെയ്യുന്നതിനിടയിൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടാൻ ഇത് അവളെ പ്രാപ്തയാക്കി. പ്രസവത്തിനു മുമ്പുള്ള രോഗികളെ ഒരു പ്രസവ ക്ലിനിക്കിൽ കാണുന്നതിന്റെ പ്രായോഗിക പരിജ്ഞാനം അവൾ ഇവിടെനിന്ന് നേടി. 1905-ൽ എലിസബത്ത് ബാഗ്‌ഷോ എന്ന ഡോക്ടറായി മാറിയ അവർ ടോറോണ്ടോ സർവകലാശാലയിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. ബിരുദാനന്തരം, ടോറോണ്ടോ സർവകലാശാലയിൽ നിന്ന് 1896-ൽ ബിരുദധാരിയായ എമ്മ ലീല സ്കിന്നറുടെ കീഴിൽ ബാഗ്ഷോ അപ്രന്റീസ്ഷിപ്പ് ചെയ്തു. അവിടെ പ്രസവ ശുശ്രൂഷകളെക്കുറിച്ചും ഒരു ഡോക്ടറെ കാണാനും പണം നൽകാനും രോഗികൾ പലപ്പോഴും സാമ്പത്തികമായ ബുദ്ധിമുട്ടുകളെക്കുറിച്ചും മനസിലാക്കി.
കരിയർ
തിരുത്തുക1906-ലെ വേനൽക്കാലത്ത് ഒണ്ടാറിയോയിലെ ഹാമിൽട്ടണിൽ ജോലി ചെയ്ത ശേഷം ബാഗ്‌ഷോ ആ നഗരത്തിലേക്ക് മാറി സ്വന്തമായി വൈദ്യശാസ്ത്ര പരിശീലനം ആരംഭിച്ചു. സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധിയുടെ സമയത്ത്, ബാഗ്‌ഷോയിൽ പ്രതിമാസം ഏകദേശം 25-30 പ്രസവ കേസുകൾവരെ ഉണ്ടായിരുന്നു.
വ്യക്തിജീവിതം
തിരുത്തുകഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ്, ബാഗ്‌ഷോ കനേഡിയൻ സൈനികനായ ലൂ ഹണിയെ കണ്ടുമുട്ടുകയും 1915-ൽ സൈന്യത്തിൽ ചേർന്നതിന് തൊട്ടുപിന്നാലെ അദ്ദേഹം കൊല്ലപ്പെടുകയുംചെയ്തു. ടോറോണ്ടോ സർവകലാശാലയിൽ പഠിക്കുമ്പോൾ ജിമ്മി ഡിക്കിൻസൺ എന്ന വ്യക്തിയുമായി കത്തിടപാടുകൾ നടത്തിയുരന്ന അവർ ബിരുദം നേടിയ ശേഷം വർഷങ്ങളോളം അവനുമായി ബന്ധം പുലർത്തിയിരുന്നു. 1905-ൽ. സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധിയുടെ സമയത്ത് പടിഞ്ഞാറൻ കാനഡയിൽ താമസിക്കുകയായിരുന്ന അയാൾക്ക സ്പാനിഷ് ഫ്ലൂ പിടിപെട്ടതോടെ ന്യുമോണിയ ബാധിച്ച് മരിച്ചു. 1921-ൽ, അവളുടെ 40-ാം ജന്മദിനത്തോട് അടുക്കുമ്പോൾ, ബാഗ്‌ഷോ, ബൂട്ട്‌ലെഗേഴ്സിന്റെ രാജാവ് എന്ന അപരമാനത്തിൽ അറിയപ്പെടുന്ന റോക്കോ പെറിയുമായി സൗഹൃദം ആരംഭിച്ചു.[7]
അവലംബം
തിരുത്തുക- ↑ https://www.findagrave.com : memorial page for Dr Elizabeth Catherine Bagshaw (19 Oct 1881 – 5 Jan 1982), Find A Grave Memorial no. 149945037, Cedar Vale Cemetery, Cannington, Durham Regional Municipality, Ontario, Canada. Accessed 29 June 2019
- ↑ "Today, January 5, 2011 - in Canadian history". WordPress. Retrieved 2015-04-03.
- ↑ "Died this day". The Globe and Mail. 2002-01-05.
- ↑ "Elizabeth Bagshaw". Library and Archives Canada. Archived from the original on 2007-10-01.
- ↑ Eleanor), Wild, Marjorie (Marjorie (1984). Elizabeth Bagshaw. Markham, Ont.: Fitzhenry & Whiteside. pp. 38–39. ISBN 0889026882. OCLC 14358695.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Eleanor), Wild, Marjorie (Marjorie (1984). Elizabeth Bagshaw. Markham, Ont.: Fitzhenry & Whiteside. pp. 38–39. ISBN 0889026882. OCLC 14358695.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Eleanor), Wild, Marjorie (Marjorie (1984). Elizabeth Bagshaw. Markham, Ont.: Fitzhenry & Whiteside. pp. 38–39. ISBN 0889026882. OCLC 14358695.
{{cite book}}
: CS1 maint: multiple names: authors list (link)