എലിസബത്ത് ഫ്രോസ്‌ലിൻഡ്
ക്രിസ്റ്റീന എലിസബത്ത് ഫ്രോസ്‍ലിൻറ് (ജീവിതകാലം: (27 ഫെബ്രുവരി 1793 – 24 ഒക്ടോബർ 1861), ഒരു സ്വീഡിഷ് ഓപ്പറ ഗായികയും നടിയുമായിരുന്നു. റോയൽ സ്വീഡിഷ് ഓപ്പറ, സ്റ്റോക്ക്ഹോമിലെ റോയൽ ഡ്രാമാറ്റിക് തീയേറ്റർ എന്നിവിടങ്ങളിൽ അഭിനേതാവായിരുന്നു. അതുപോലെ തന്നെ റോയൽ സ്വീഡീഷ് അക്കാദമി ഓഫ് മ്യൂസിക്കിലെ (1817) അംഗവുമായിരുന്നു.
അവൾ സ്വീഡിഷ് ചരിത്രത്തിൽ കൂടുതൽ അറിയപ്പെടുന്ന ഗായകരുടെയും, അഭിനേതാക്കളുടെയും കൂട്ടത്തിൽപ്പെടുന്നു. ഹെന്റീററ് വൈഡർബർഗിനു ശേഷം ഏറ്റവും പ്രശസ്തായ ഗായരിൽ ഒരാളാണ്. ഒരു നടിയെന്ന നിലയിൽ ചാർലോട്ട എറിക്സൺ, സാറ ടോർസ്‍ലോ എന്നിവരോടൊപ്പമാണ് അവരുടെ സ്ഥാനം.