എലിസബത്ത് ബെന്നറ്റ്
1813 ൽ ജെയ്‍ൻ ഓസ്റ്റീൻ എഴുതിയ പ്രൈഡ് ആന്റ് പ്രെജുഡിസ് എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് എലിസബത്ത് ബെന്നറ്റ്. എലിസ, ലിസ്സി എന്നാണ് ഈ കഥാപാത്രം സാധാരണയായി അറിയപ്പെടുന്നത്. എലിസബത്തിന്റെ കുടുംബത്തിലെ അഞ്ച് പെൺമക്കളിൽ രണ്ടാമത്തവളാണ് എലിസബത്ത്. സാമ്പത്തിക ഭദ്രതക്കും സൗകര്യങ്ങൾക്കുമായാണ് എലിസബത്ത് വിവാഹം കഴിക്കുന്നത്. എന്നാൽ പ്രണയത്തിനായി വിവാഹം കഴിക്കാനാണ് എലിസബത്ത് ആഗ്രഹിച്ചിരുന്നത്.
Elizabeth Bennet | |
---|---|
Full name | Mrs Elizabeth Darcy, formerly Elizabeth Bennet |
Gender | Female |
Age | 20 |
Income | £50 per annum (Interest on £1,000 from her mother's fortune by settlement upon her death.) |
Primary residence | Longbourn, near Meryton, Hertfordshire |
Family | |
Spouse | Fitzwilliam Darcy |
Romantic interest(s) | Mr. William Collins Lt. George Wickham Col. Fitzwilliam Mr. Fitzwilliam Darcy |
Parents | Mr. and Mrs. Bennet |
Sibling(s) | Jane Bennet Mary Bennet Catherine "Kitty" Bennet Lydia Bennet |
ജെയ്‍ൻ ഓസ്റ്റീന്റെ എക്കാലത്തെയും മികച്ച നായികമാരിലൊന്നായാണ് എലിസബത്ത് ബെന്നറ്റ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് സാഹിത്യത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി എലിസബത്തിനെ മാറ്റുന്നത് അവളുടെ സ്വഭാവത്തിലെ സങ്കീർണ്ണതകളാണ്. "പ്രസിദ്ധീകരിപ്പെട്ട സാഹിത്യങ്ങളിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ലിസ്സി" എന്നാണ് ജെയ്‍ൻ ഓസ്റ്റീൻ തന്നെ കുറിച്ചിരിക്കുന്നത്.