എറ്റിമോളജി

വാക്കുകളുടെ ചരിത്രത്തെ പഠിക്കുന്ന സങ്കേതം. വാക്കുകളുടെ ചരിത്രം, അവയുടെ ഉത്ഭവം, അവയുടെ രൂപവും

വാക്കുകളുടെ ചരിത്രത്തെ പഠിക്കുന്ന സങ്കേതമാണ് എറ്റിമോളജി (etymology /ˌɛtɪˈmɒləi/)[1]. ഒരു വാക്കിന്റെ എറ്റിമോളജി എന്നാൽ ആ വാക്കിന്റെ ഉദ്ഭവം, ചരിത്രത്തിൽ അതിൽ വന്ന മാറ്റങ്ങൾ, വികാസം എന്നിവയൊക്കെ ഉദ്ദേശിക്കപ്പെടുന്നു.[2] മുൻ കാലഘട്ടങ്ങളിൽ വാക്കുകൾ എങ്ങനെ ഉപയോഗിച്ചു, അർത്ഥത്തിലും രൂപത്തിലും അവ എങ്ങനെ വികസിച്ചു, അല്ലെങ്കിൽ എപ്പോൾ, എങ്ങനെ ഭാഷയിൽ പ്രവേശിച്ചു എന്നതിനെക്കുറിച്ചുള്ള അറിവ് ശേഖരിക്കുക എന്നതൊക്കെ ഇതിൽ പരിശോധിക്കപ്പെടുന്നു.

നീണ്ട കാലത്തെ ലിഖിതചരിത്രമുള്ള ഭാഷകളെ സംബന്ധിച്ചേടത്തോളം ലിഖിതങ്ങളെയും ഭാഷയെക്കുറിച്ച എഴുത്തുകളെയും എറ്റിമോളജിസ്റ്റുകൾ ആശ്രയിക്കുന്നു. നേരിട്ട് വിവരങ്ങൾ കിട്ടാൻ പ്രയാസമുള്ളവയിൽ താരതമ്യ ഭാഷാശാസ്ത്രത്തിന്റെ രീതികളും ഇവർ ഉപയോഗപ്പെടുത്തുന്നു.

  1. The New Oxford Dictionary of English (1998) ISBN 0-19-861263-X – p. 633 "Etymology /ˌɛtɪˈmɒlədʒi/ the study of the class in words and the way their meanings have changed throughout time".
  2. "Definition of ETYMOLOGY". www.merriam-webster.com (in ഇംഗ്ലീഷ്). Retrieved 2020-10-20.
"https://ml.wikipedia.org/w/index.php?title=എറ്റിമോളജി&oldid=3721619" എന്ന താളിൽനിന്ന് ശേഖരിച്ചത്