ആദിമഗോത്രങ്ങളുടെ തനതായ കൃഷി സമ്പ്രദായമായ പുനം കൃഷിയ്ക്കുപയോഗിച്ചിരുന്ന ഒരു നെൽവിത്താണ് എറോൻ.[1] 170 മുതൽ 175 ദിവസം വരെയാണ് ഈയിനം നെല്ലിന്റെ മൂപ്പ്. അഞ്ചടിയോളം ഉയരത്തിൽ വളരും.[അവലംബം ആവശ്യമാണ്] മണികൾക്ക് കറുപ്പുനിറമാണ്. 30-38 മേനിവിളവ് സാധാരണയായി ലഭിക്കും. കതിരിൽ മണികളുടെ എണ്ണം സാധാരണയിൽ കവിഞ്ഞുണ്ടാകും.[2] മണികളുടെ ഇരുഭാഗത്തുമായി ചിറകുകൾ പോലുള്ള പ്രത്യേക വളർച്ചയുണ്ടാവും.[2]

പേരിനുപിന്നിൽ തിരുത്തുക

ഈ പേരുവന്നതിനുപിന്നിൽ ഒരു കഥ പ്രചാരത്തിലുണ്ട്.[2] ഒരേ അതിരിൽ തൊട്ടടുത്ത് താമസിക്കുന്ന കൃഷിക്കാരായ രണ്ട് അയൽക്കാരിൽ ഒരാൾ, മറ്റൊരാളോട് കൃഷിയ്ക്ക് ഒരു പൊതി വിത്ത് കുറവ് വന്നതിനാൽ, വിത്ത് കടം ചോദിച്ചു. അസൂയാലുവായ ഒരു കൃഷിക്കാരൻ വിത്ത് മുളയ്ക്കാതിരിക്കാൻ പുഴുങ്ങിയിട്ടാണ് കൊടുത്തത്. രണ്ടുപേരും വിത്ത് വിതച്ചപ്പോൾ അത്ഭുതമെന്നൊണം, ചതി നടത്തിയ പുഴുങ്ങാത്ത നല്ല വിത്ത് വിതച്ച കൃഷിക്കാരന്റെ വിത്ത് മുളച്ചില്ല. പുഴുങ്ങിയ വിത്ത് വിതച്ച കൃഷിക്കാരന്റെ നെല്ല് മുളയ്ക്കുകയും ചെയ്തു. അത് മാത്രമല്ല കതിരു വിരിഞ്ഞപ്പോൾ നെന്മണികൾക്കെല്ലാം ഈരണ്ടു ചിറക് (എറക്) ഉണ്ടായിരുന്നു. എറകുപോലെ പ്രത്യേകവളർച്ചയുള്ള ഈ നെൽവിത്തിനെ എറോൻ എന്ന് വിളിക്കുന്നു.

അവലംബം തിരുത്തുക

  1. "എരമം വയലിലെ വിത്തുകൾ".
  2. 2.0 2.1 2.2 സി.കെ. സുജിത്കുമാർ (2014). കാർഷികപാരമ്പര്യം കേരളത്തിൽ (in Malayalam). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 329. ISBN 978-81-7638-788-0.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=എറോൻ&oldid=2412305" എന്ന താളിൽനിന്ന് ശേഖരിച്ചത്