എറിക റോസ് അലക്സാണ്ടർ (ജനനം: നവംബർ 19, 1969) ഒരു അമേരിക്കൻ നടി, എഴുത്തുകാരി, നിർമ്മാതാവ്, സംരംഭക, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. എൻ‌ബി‌സി ഹാസ്യപരമ്പരയായ ദി കോസ്ബി ഷോയിലെ (1990–1992) പാം ടക്കർ, ലിവിംഗ് സിംഗിൾ (1993–1998) എന്ന ഫോക്സ് ഹാസ്യപരമ്പരയിലെ മാക്സിൻ ഷാ എന്നീ കഥാപാത്രങ്ങളിലൂടെ അവർ കൂടുതലായി അറിയപ്പെടുന്നു.[1] കോമഡി പരമ്പരയിലെ മികച്ച നടിക്കുള്ള രണ്ട് NAACP ഇമേജ് അവാർഡുകൾ ഉൾപ്പെടെ ലിവിംഗ് സിംഗിൾ എന്ന പരമ്പരയിലെ വേഷത്തിന് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.[2] ദി ലോംഗ് വാക്ക് ഹോം (1990), 30 ഇയേഴ്സ് ടു ലൈഫ് (2001), ഡെജോ വു (2006), ഗെറ്റ് ഔട്ട് (2017) എന്നിവയാണ് അവളുടെ പ്രധാന ചലച്ചിത്രങ്ങൾ.

എറിക അലക്സാണ്ടർ
അലക്സാണ്ടർ കോമിക്-കോൺ 2012 ൽ
ജനനം
എറിക റോസ് അലക്സാണ്ടർ

(1969-11-19) നവംബർ 19, 1969  (55 വയസ്സ്)
വിദ്യാഭ്യാസംPhiladelphia High School for Girls
തൊഴിൽActress
സജീവ കാലം1986–ഇതുവരെ
ജീവിതപങ്കാളി(കൾ)
Tony Puryear
(m. 1997; div. 2017)
പുരസ്കാരങ്ങൾ1996 – NAACP Image Award; Outstanding Actress in a Comedy Series (Living Single)
1998 – NAACP Image Award; Outstanding Actress in a Comedy Series (Living Single)
വെബ്സൈറ്റ്http://www.erikaalexander.com

ആദ്യകാലം

തിരുത്തുക

അരിസോണയിലെ വിൻസ്‌ലോയിൽ ജനിച്ച അലക്സാണ്ടർ 11 വയസ്സുവരെ അരിസോണയിലെ ഫ്ലാഗ്സ്റ്റാഫിൽ വളരുകയും പിന്നീട് കുടുംബത്തോടൊപ്പം പെൻ‌സിൽ‌വാനിയയിലെ ഫിലഡെൽ‌ഫിയയിലേക്ക് താമസം മാറുകയും ചെയ്തു.[3] റോബർട്ട്, സ്കൂൾ അദ്ധ്യാപികയും കുട്ടികളുടെ പുസ്തക രചയിതാവുമായ സാമി അലക്സാണ്ടർ എന്നിവരുടെ ആറ് മക്കളിൽ ഒരാളായി അവർ ജനിച്ചു. അലക്സാണ്ടർ പെൺകുട്ടികൾക്കുള്ള ഫിലാഡൽഫിയ ഹൈസ്കൂളിൽ നിന്നാണ് ബിരുദം നേടിയത്.[4]

  1. Shaw-King, Crystal (April 3, 2017). "Erika Alexander on 'Get Out' and Whether or Not a 'Living Single' Reunion Is Really Happening". EBONY. Retrieved July 30, 2017.
  2. Means, Coleman R. R. African American Viewers and the Black Situation Comedy: Situating Racial Humor. Hoboken: Taylor and Francis, 2014. p. 134.
  3. Berry, Torriano, and Venise T. Berry, eds. Historical Dictionary of African American Cinema, 2015. p. 24.
  4. Hughes, Mike (August 17, 1995). "'Living Single' Cast Faces New Shot". Gannett News Service. Courier-Post (Camden, New Jersey).
"https://ml.wikipedia.org/w/index.php?title=എറിക_അലക്സാണ്ടർ&oldid=3459404" എന്ന താളിൽനിന്ന് ശേഖരിച്ചത്