എറിക് ഹെർമൻ
അമേരിക്കയിലെ പസഫിക് നോർത്ത്വെസ്റ്റിൽനിന്നുള്ള സംഗീതജ്ഞനാണ് എറിക് ഹെർമൻ (ഇംഗ്ലീഷ്: Eric Herman), മുഴുവൻ പേര്: എറിക് ഹെർമൻ എൻഡ്രെസ് (ഇംഗ്ലീഷ്: Eric Herman Endress). കുട്ടികൾക്കായുള്ള ഗാനങ്ങളുടെ നിർമ്മാണവും പ്രകടനുമാണ് ഇദ്ദേഹത്തിൻ്റെ മേഖല. യൂറ്റ്യൂബിൽ ഏറെ പ്രശസ്തമായ ആയ ദ എലിഫൻ്റ് സോങ് (ഇംഗ്ലീഷ്: The Elephant Song), ബ്ലാക്ക്ബേഡ്, ബ്ലൂബേഡ് ആൻഡ് റെഡ്ബേഡ് (ഇംഗ്ലീഷ്: "Blackbeard, Bluebeard and Redbeard"), ദേർ ഈസ് എ മോൺസ്റ്റർ ഇൻ മൈ ഹൗസ് (ഇംഗ്ലീഷ്: There's a Monster in My House) തുടങ്ങിയവ എറിക് ഹെർമൻ്റെ പ്രശസ്തമായ പാട്ടുകളിലുൾപ്പെടുന്നു.
എറിക് ഹെർമൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | എറിക് ഹെർമൻ എൻഡ്രസ് |
ജനനം | ബഫലോ, ന്യൂയോർക്ക്, യു.എസ്. | ജൂൺ 14, 1969
വിഭാഗങ്ങൾ | കുട്ടികൾക്കുള്ള സംഗീതം |
ഉപകരണ(ങ്ങൾ) | വായ്പ്പാട്ട്, ഗിറ്റാർ |
വർഷങ്ങളായി സജീവം | 2002–തുടരുന്നു |
വെബ്സൈറ്റ് | EricHermanMusic.com |
നീല ഷർട്ട്, മഞ്ഞ പാൻ്റ്സ്, മഞ്ഞ നിറത്തിലുള്ള ടൈ എന്നിവയാണ് പാടുമ്പോഴുള്ള എറിക് ഹെർമന്റെ വേഷം. ഈ വേഷത്തിൽത്തന്നെയുള്ള കാർട്ടൂണിൽ ആനിമേഷൻ വീഡിയോകളിലും അദ്ദേഹം പ്രത്യക്ഷപ്പെടുന്നു.