എരുമക്കള്ളി
ചെടിയുടെ ഇനം
ഇന്ത്യയിൽ പല സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ് എരുമക്കള്ളി (ശാസ്ത്രീയനാമം:Argemone mexicana)[1] മെക്സിക്കോ ആണ് ഈ സസ്യത്തിന്റെ സ്വദേശമെങ്കിലും അമേരിക്കൻ ഐക്യനാടുകൾ, എത്യോപ്യ എന്നിവിടങ്ങളിലും കണ്ടുവരുന്നു. ഇതിന്റെ പാലിൽ വിഷാംശമുള്ള ആൽകലോയ്ഡുകൾ കാണപ്പെടുന്നു.(sanguinarine and dihydrosanguinarine)
എരുമക്കള്ളി (Argemone mexicana) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. mexicana
|
Binomial name | |
Argemone mexicana L.
| |
Synonyms | |
|
രൂപവിവരണം
തിരുത്തുക60-90 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്, മഞ്ഞ നിറത്തിലുള്ള വലിയ പുഷ്പങ്ങൾ ഉണ്ടാവുന്ന ഇതിന്റെ പാലിന്റെ നിറവും മഞ്ഞയാണ് [2].
ഔഷധയോഗ്യമായ ഭാഗങ്ങൾ
തിരുത്തുകസമൂലം, കറ
ഔഷധ ഗുണം
തിരുത്തുകവിരേചനമാണ്. മൂത്രളമാണ്. വേദനസംഹാരിയാണ്.
കറയും കുറുവിൽ നിന്നെടുക്കുന്ന എണ്ണയും വ്രണങ്ങൾ കരിയാൻ നല്ലതാണ്.
അവലംബം
തിരുത്തുകകേരളത്തിലെ കാട്ടുപൂക്കൾ (ഭാഗം2) - മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി
- ↑ http://www.flowersofindia.net/catalog/slides/Mexican%20Prickly%20Poppy.html
- ↑ "ആയുവേദിക് മെഡിസിനൽ പ്ലാന്റ്സ് ശേഖരിച്ച തീയതി 20 മെയ് 2009". Archived from the original on 2009-02-18. Retrieved 2009-05-20.