എരിയക്കോളോൺ വണ്ടാനമെൻസിസ്

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ വണ്ടാനംകാവിൽ നിന്നും കണ്ടെത്തിയ ഏകവർഷിയായ പുതിയ ഇനം ചൂത്‌ സസ്യമാണ് എരിയക്കോളോൺ വണ്ടാനമെൻസിസ് (ശാസ്ത്രീയനാമം: Eriocaulon vandaanamensis).[1][2] മാല്യങ്കര എസ്.എൻ.എം. കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സി.എൻ.സുനിൽ, പയ്യന്നൂർ കോളേജ്‌ ബോട്ടണി വിഭാഗം അസി. പ്രൊഫസർ ഡോ. എം.കെ.രതീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പുതിയ സസ്യത്തെ കണ്ടെത്തിയത്.

എരിയക്കോളോൺ വണ്ടാനമെൻസിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. vandaanamensis
Binomial name
Eriocaulon vandaanamensis

തവിട്ടുനിറത്തിലുള്ള സൂക്ഷ്മങ്ങളായ വിത്തിന്റെ പുറന്തോടിലുള്ള പ്രത്യേകതകൾ മൂലം സമാനമായ മറ്റ് സസ്യങ്ങളിൽനിന്നും ഇവ വ്യത്യസ്തമാകുന്നു. വണ്ടാനംകാവിൽ മൺസൂൺ കാലത്താണ് ചെടിയെ കാണാൻകഴിയുന്നത്.

അവലംബം തിരുത്തുക