എയർ ഹാൻഡ്ലിങ് യൂണിറ്റ്
എച്ച്.വി.എ.സി(താപനം, സംവാതനം, വാതാനുകൂലനം) വ്യൂഹത്തിലെ ഒരു പ്രധാന ഭാഗമാണ് എയർ ഹാൻഡ്ലിങ് യൂണിറ്റ് അഥവാ എയർ ഹാൻഡ്ലെർ. AHU എന്ന ചുരുക്ക നാമത്തിൽ ഇത് പൊതുവെ അറിയപ്പെടുന്നു. വാതാനുകൂലന വ്യൂഹത്തിൽ മലീമസമായ വായുവിനെ ഗുണകരമായ അവസ്ഥയിലാക്കുന്നതിനും, ശീതികരിച്ച/ അനുകൂലമായ വായുവിനെ പ്രവഹിപ്പിക്കുന്നതിനും എയർ ഹാൻഡ്ലിങ് യൂണിറ്റ് ഉപയോഗിക്കുന്നു