കേരള സർക്കാർ ആരംഭിക്കാനിരിക്കുന്ന വിമാനസർവ്വീസ് കമ്പനിയാണ് എയർ കേരള. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം വിമാനസർവ്വീസ് ആരംഭിക്കുന്നത്[1]. 200 കോടിയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിലെ മുതൽ മുടക്ക്. ഇതിന്റെ 26 ശതമാനമാണ് സർക്കാർ വഹിക്കുന്നത്. ബാക്കി തുക ഓഹരി വില്പനയിലൂടെയാണ് സ്വരൂപിക്കുന്നത്. ആദ്യം രണ്ടുലക്ഷമായി നിജപ്പെടുത്തിയ ഓഹരിത്തുക പിന്നീട് പതിനായിരമായി ഇളവുചെയ്തു. 2023 ഏപ്രിൽ 14 ന് ആണ് എയർ കേരളയുടെ ആദ്യ വിമാനം ടേക് ഓഫ് ചെയ്യാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചതു .എന്നാൽ ചുവപ്പ് നാടയിൽ കുടുങ്ങി ആണോ എന്നറിയില പദ്ധതി നീണ്ടു പോകുന്നു. [2].